ഇഡ്‌ലിമാവ് വീട്ടിലുണ്ടോ? എങ്കിൽ ട്രൈ ചെയ്തു നോക്കൂ 😲👌 ഇഡ്ഡലി മാവ് കൊണ്ട് പഞ്ഞി പോലൊരു ചോക്ലേറ്റ് കേക്ക് 😋👌

സാധാരണ നമ്മൾ കേക്ക് ഉണ്ടാക്കുവാനായി ഉപയോഗിക്കുന്നത് മൈദയും ഗോതമ്പ്പൊടി, റവ തുടങ്ങിയ സാധനങ്ങൾ ആണ്. എന്നാൽ ഇതൊന്നും ഉപയോഗിക്കാതെ വ്യത്യസ്തമായ ഒരു കേക്കിന്റെ റെസിപ്പിയാണ് ഇവിടെ നിങ്ങളെ പരിചയപ്പെടുത്തുന്നത്. ഈ കേക്ക് നിർമിക്കുവാൻ ആവശ്യമായത് ഇഢലിമാവ് ആണ്. ഇഢലിമാവ് നിങ്ങളുടെ വീട്ടിൽ ഉണ്ടെങ്കിൽ പഞ്ഞിപോലെ സോഫ്റ്റ്, ടേസ്റ്റി ആയ കേക്ക് നമുക്കും വീട്ടിൽ തയ്യാറാക്കാം..


ഈ കേക്ക് തയ്യാറാക്കുന്നതിനായി രണ്ടു ഗ്ലാസ് ഇഡലി അല്ലെങ്കിൽ ദോശയുടെ മാവ് എടുക്കുക. തലേദിവസം മാവ് അരച്ച് പിറ്റേദിവസം ആണല്ലോ ദോശ ഉണ്ടാക്കുക. അതുപോലെ തന്നെ രാവിലെ കേക്ക് ഉണ്ടാക്കാം. മാവ് അധികം പുളിക്കാത്തത് വേണം ഉപയോഗിക്കാം. ഇതിലേക്ക് മധുരത്തിനാവശ്യമായ പഞ്ചസാര പൊടിച്ചത് ചേർക്കുക. രണ്ടര ടേബിൾ സ്പൂൺ കൊക്കോ പൌഡർ കൂടി ചേർത്ത് ഈ മാവ് നല്ലതുപോലെ മിക്സ് ചെയ്യുക.

ഒട്ടും കട്ടയില്ലാതെ മിക്സ് ചെയ്യണം. ഇതിലേക്ക് സ്മെലിന് രണ്ടു ടീസ്പൂൺ വാനില എസൻസ്, ബേക്കിംഗ് സോഡാ, കൂടാതെ ഏതെങ്കിലും ഒരു വെജിറ്റബിൾ ഓയിൽ 4 ടീസ്പൂൺ ചേർക്കുക. നല്ലതുപോലെ മിക്സ് ചെയ്തശേഷം കേക്ക് ടിന്നിലേക്ക് മാറ്റി ബേക് ചെയ്തെടുക്കാവുന്നതാണ്. ഏകദേശം അര മണിക്കൂർ വെച്ചാൽ നല്ലതുപോലെ ബേക്ക് ആയി കിട്ടിട്ടുണ്ടാകും. ഇനി കേക്കിനുള്ള ക്രീം തയ്യാറാക്കാവുന്നതാണ്.

കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി PRARTHANA’S FOOD & CRAFT എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.