സിൽക്ക് സാരിയിൽ തിളങ്ങി ചിപ്പി; സാന്ത്വനത്തിലെ ദേവിയേട്ടത്തിക്ക് ഇത്ര മാറ്റമോ എന്ന് പ്രേക്ഷകർ…| Chippy Renjith At Niranj Marriage Reception Malayalam
Chippy Renjith At Niranj Marriage Reception Malayalam: മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നായികമാരില്‍ ഒരാളാണ് ചിപ്പി. നായികയായും സഹനടിയായുമെല്ലാം തിളങ്ങിയ മലയാളികളുടെ സ്വന്തം ശാലീനസുന്ദരി… നിരവധി ടെലിവിഷന്‍ സീരിയലുകളിലെയും ജനപ്രിയ മുഖമാണ് നടി ചിപ്പി.മികച്ച അഭിനേത്രി മാത്രമല്ല, ഒരു മികച്ച സുഹൃത്ത് കൂടി ആണ് സഹതാരങ്ങൾക്കെല്ലാം ചിപ്പി. സിനിമയിലും സീരിയല്‍ മേഖലയിലും ഇപ്പോഴും മികച്ച സൗഹൃദം കാത്തുസൂക്ഷിക്കുന്ന നടി ചിപ്പി, ക്ഷണിക്കപ്പെടുന്ന എല്ലാ ആഘോഷവേളകളിലും എപ്പോഴും പങ്കെടുക്കാറുമുണ്ട്.
ഇപ്പോഴിതാ നടന് മണിയന് പിള്ള രാജുവിന്റെ മകന്റെ വിവാഹ റിസപ്ഷന് ചിപ്പിയും, ഭർത്താവായ നിർമ്മാതാവ് രഞ്ജിത്തും എത്തിയതിന്റെ വാർത്ത സാന്ത്വനം ആരാധകരിലേക്കും എത്തുന്നു. മണിയൻപിള്ള രാജുവുമായി അടുത്ത സൗഹൃദം കാത്തുസൂക്ഷിക്കുന്ന താരദമ്പതികളാണ് ഇവർ. പാലിയം കൊട്ടാരത്തിലെ വിവാഹത്തിനും ഇരുവരും എത്തിയിരുന്നു. വിവാഹ റിസപ്ഷനിലെ പ്രധാന ആകർഷണകേന്ദ്രം ചിപ്പി തന്നെയായിരുന്നു.

ആഷ് കളർ സിൽക്ക് സാരിയിൽ അതീവ സുന്ദരിയായാണ് ചിപ്പി ഭർത്താവിനൊപ്പം കറുത്ത കാറിൽ വന്നിറങ്ങിയത്. ചിപ്പിയുടെ പുതിയ ലുക്ക് കണ്ട് ഇത് സാന്ത്വനം വീട്ടിലെ ദേവിയേട്ടത്തി തന്നെയാണോ എന്ന് സംശയിക്കുകയാണ് പ്രേക്ഷകർ. മെസ്സി ബൺ ഹെയർ സ്റ്റൈലിൽ മുല്ലപ്പൂവൊക്കെ ചൂടി ക്ലാസി ലുക്കിലാണ് ചിപ്പി എത്തിയത്. വെറൈറ്റി ബ്ലൗസ് ഡിസൈനിൽ, ആഷ് കളർ സിൽക്ക് സാരി ഒറ്റ പ്ലീറ്റിൽ അഴിച്ചിട്ടപ്പോൾ ചിപ്പിയുടെ അഴക് ഒന്നുകൂടി ശോഭിച്ചുനിന്നു.
ഭർത്താവ് രഞ്ജിത്തും അതേ നിറത്തിലുള്ള ഷർട്ട് തന്നെയാണ് ധരിച്ചിരുന്നത്. താരനിബിഡമായ ആഘോഷവേളയിൽ ചിപ്പി വേറിട്ട് നിന്നു. സാധാരണക്കാരോടൊപ്പം നിന്ന് സെൽഫി എടുക്കാനും ചിപ്പി മറന്നില്ല. തന്നോട് കുശലം ചോദിക്കാനെത്തിയ ആരാധകരെ തെല്ലും നിരാശരാക്കാതെ താരം പുഞ്ചിരി തൂകി അവർക്കെല്ലാം മറുപടി നൽകുകയായിരുന്നു. ഒപ്പം സഹതാരങ്ങളോടും വിശേഷങ്ങൾ പങ്കുവെക്കാൻ ചിപ്പി മറന്നില്ല. ഗായിക മഞ്ജരിയും ചിപ്പിയോടൊപ്പം ഉണ്ടായിരുന്നു.
Comments are closed.