മലയാളത്തനിമയില്‍ മനോഹരിയായി ചിപ്പി… പാലിയം കൊട്ടാരത്തിലെ സദ്യ ആസ്വദിച്ച് താരവും ഭര്‍ത്താവും; ചിപ്പിച്ചേച്ചിയുടെ ആ എക്സ്പ്രഷൻ പൊളിച്ചു.! Chippy And Renjith At Niranj Maniyanpilla Marriage Malayalam

Chippy And Renjith At Niranj Maniyanpilla Marriage Malayalam: മലയാളം ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട നായികമാരില്‍ ഒരാളാണ് ചിപ്പി. നായികയായും സഹനടിയായും സിനിമയിൽ തിളങ്ങിയ മലയാളികളുടെ സ്വന്തം ശാലീനസുന്ദരി… നിരവധി ടെലിവിഷന്‍ സീരിയലുകളിലെയും ജനപ്രിയമുഖമാണ് ചിപ്പി. 1992ല്‍ പുറത്തിറങ്ങിയ തലസ്ഥാനമാണ് ആദ്യ ചിത്രം. പിന്നീട് സോപാനം, പാഥേയം, സി ഐ ഡി ഉണ്ണികൃഷ്ണന്‍ ബി.എ ബി.എഡ്, സ്ഫടികം തുടങ്ങി ഒരുപിടി ചിത്രങ്ങളിലും താരം അഭിനയിച്ചു. അഭിനയത്തിന് പുറമെ ഒരു പ്രൊഡ്യൂസര്‍ കൂടിയാണ് ഇന്ന് പ്രേക്ഷകരുടെ പ്രിയങ്കരിയായ ചിപ്പി. ഒരു ഇടവേളയ്ക്കുശേഷം ശക്തമായ ഒരു കഥാപാത്രമായി ചിപ്പി തിരിച്ചെത്തിയിരിക്കുകയാണ് ‘സാന്ത്വനം’ എന്ന സീരിയലിലൂടെ.

സംപ്രേഷണം തുടങ്ങി വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ തന്റെ ശക്തമായ കഥാപാത്രത്തിലൂടെ ചിപ്പി നിരവധി പ്രേക്ഷകഹൃദയങ്ങളാണ് കീഴടക്കിയത്. പ്രശസ്ത നിര്‍മ്മാതാവ് രഞ്ജിത്ത് ആണ് ചിപ്പിയുടെ ഭര്‍ത്താവ്. മികച്ച അഭിനേത്രി മാത്രമല്ല, ഒരു മികച്ച വ്യക്തിത്വത്തിന് ഉടമ കൂടിയാണ് ചിപ്പി. സിനിമയിലും സീരിയല്‍ മേഖലയിലുമുള്ളവരുമായി എപ്പോഴും മികച്ച സൗഹൃദം കാത്തുസൂക്ഷിക്കുന്ന നടി ചിപ്പി, ക്ഷണിക്കപ്പെടുന്ന എല്ലാ ആഘോഷവേളകളിലും പങ്കെടുക്കാറുമുണ്ട്. ഇപ്പോഴിതാ നടന്‍ മണിയന്‍ പിള്ള രാജുവിന്റെ മകന്റെ വിവാഹത്തിന് താരവും ഭര്‍ത്താവും എത്തിയിരിക്കുന്നതിന്റെ വീഡിയോ

ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍. പാലിയം കൊട്ടാരത്തില്‍ വെച്ചായിരുന്നു വിവാഹം. തന്റെ ഭര്‍ത്താവുമൊത്ത് പാലിയം കൊട്ടാരത്തിലെ സദ്യ ആസ്വദിച്ചുകഴിക്കുകയാണ് നടി ചിപ്പി. ക്യാമറക്കണ്ണുകളെ പോലും ഗൗനിക്കാതെ സദ്യയില്‍ മാത്രം ശ്രദ്ധിച്ച് ഭക്ഷണം ആസ്വദിച്ചുകഴിക്കുകയാണ് താരം. കേരളത്തനിമയില്‍ എത്തിയ ചിപ്പി ചടങ്ങിലെ പ്രധാന ശ്രദ്ധാകേന്ദ്രമായി മാറി. അധികം മേക്കപ്പ് ഒന്നും ഉപയോഗിക്കാത്ത താരത്തെ സോഷ്യല്‍ മീഡിയ ഒന്നാകെ പ്രശംസിക്കുകയാണ്..എത്ര സിംപിളാണ് ചിപ്പി എന്നാണ് എല്ലാവരും ഒരൊറ്റ സ്വരത്തില്‍ ചോദിക്കുന്നത്.

ചിപ്പിയെ അനുഗമിച്ച് മണിയന്‍പിള്ളയും ഭാര്യയും ഒപ്പം സദ്യ കഴിക്കാന്‍ ഉണ്ടായിരുന്നു. മണിയന്‍പിളള രാജുവിന്റെ മകനും യുവനടനുമായ നിരഞ്ജിന്റെ വിവാഹത്തില്‍ സജീവ സാന്നിധ്യമായി മമ്മൂട്ടിയും ജയറാമും ജഗദീഷുമടക്കമുള്ള താരങ്ങളും എത്തിയിരുന്നു. നിരഞ്ജനയാണ് നിരഞ്ജിന്റെ വധു. പാലിയത്ത് വിനോദ് ജി പിളളയുടെ സിന്ധുവിന്റെയും മകളായ നിരഞ്ജന ഫാഷന്‍ ഡിസൈനറാണ്. കുഞ്ചന്‍, നിര്‍മ്മാതാവ് സുരേഷ്‌കുമാര്‍, രാകേഷ്, സംവിധായകന്‍ സേതു തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.

Rate this post

Comments are closed.