ചിങ്ങത്തിൽ ഉപ്പൻ / കാക്ക വീട്ടിൽ വന്നാൽ; ഇവയെ കണ്ടാൽ ജീവിതം രക്ഷപ്പെട്ടു, ഈ മഹാഭാഗ്യം തേടി വരും! | Chingathil Uppan Crow vannal
Chingathil Uppan Crow vannal : കേരളീയർക്ക് ഏറെ പരിചിതർ ആണ് ഉപ്പനും കാക്കയും. നമ്മുടെ ഒക്കെ ജീവിതത്തിൽ ഒരുപാട് ലക്ഷണങ്ങൾ കാക്കയുമായി ബന്ധപ്പെട്ട് കിടക്കുന്നു. സനാതന ധർമ്മത്തിൽ ഈ പക്ഷികൾക്ക് ഒട്ടേറെ പ്രാധാന്യം കല്പിച്ചിരിക്കുന്നു. കാക്കയെ പിതൃക്കളുടെ ദൂതന്മാരായും മനുഷ്യലോകത്തെയും പിതൃലോകത്തെയും ബന്ധിപ്പിക്കുന്നവ ആയിട്ടും കാക്കയെ കണക്കാക്കുന്നു.
അതു കൊണ്ടാണല്ലോ നമ്മുടെ വീട്ടിലേക്ക് കാക്ക വന്നാൽ അതിന് ജലവും ഭക്ഷണവും നൽകുന്നത് ശുഭകരമായി കാണുന്നത്. ഇങ്ങനെ ചെയ്യുന്നതിലൂടെ പിതൃക്കളുടെ പ്രീതി സമ്പാദിക്കാൻ സാധിക്കുകയും അതിലൂടെ കുടുംബത്തിൽ ഉണ്ടാവുന്ന തടസ്സങ്ങൾ നീങ്ങി ഐശ്വര്യം വന്നു ചേരുകയും ചെയ്യും എന്നാണ് വിശ്വാസം. അതേ പോലെ ശനിദോഷം മാറാനും ഇത് സഹായിക്കും. ഇത് പോലെ പുരാണങ്ങളിൽ എടുത്തു
പറയുന്ന പക്ഷി ആണ് ഉപ്പൻ. ഗരുഡഭഗവാനോട് ഏറ്റവും സാദൃശ്യമുള്ള പക്ഷി ആണ് ഉപ്പൻ. കുചേലവൃത്തത്തിൽ സർവ്വ സൗഭാഗ്യങ്ങൾ ലഭിക്കുമ്പോൾ ഉപ്പനെ കണി കണ്ടിരുന്നു എന്ന് പറയപ്പെടുന്നു. ചിങ്ങത്തിൽ ഉപ്പൻ നമ്മുടെ വീട്ടിൽ വന്നാൽ എന്തെല്ലാം സൗഭാഗ്യങ്ങൾ വന്നു ചേരും എന്നതാണ് ഇതോടൊപ്പം ഉള്ള വീഡിയോയിൽ പറയുന്നത്. കാക്കയാണ് വരുന്നത് എങ്കിൽ വളരെ ശുഭകരമാണ്. കുഴി കുഴിക്കുന്നത് കണ്ടാൽ ലക്ഷമീദേവിയുടെ സാന്നിധ്യമാണ് സൂചിപ്പിക്കുന്നത്.
ഇത് പോലെ മറ്റു ലക്ഷണങ്ങളും വീഡിയോയിൽ പറയുന്നുണ്ട്. അതു പോലെ ഉപ്പൻ വന്നാൽ എന്തൊക്കെ സംഭവിക്കും എന്നും വീഡിയോയിൽ പറയുന്നുണ്ട്. വീടിനു ചുറ്റും ഉപ്പൻ നടന്നാൽ മംഗളകാര്യങ്ങൾ നടക്കുമെന്നും പറമ്പിൽ വന്നാൽ ലക്ഷമീനാരായണ പ്രീതി ലഭിക്കും എന്നും സൂചിപ്പിക്കുന്നു. ഇലകൾ കൊത്തുന്നത് ആണ് കാണുന്നത് എങ്കിൽ വളരെ ശുഭം ആണ്. ഇഷ്ട ആഹാരലബ്ധി ആണ് ഇത് സൂചിപ്പിക്കുന്നത്. ഇത് പോലെ മറ്റു ലക്ഷണങ്ങൾ എന്തൊക്കെയാണ് എന്ന് അറിയാനായി ഇതോടൊപ്പം ഉള്ള വീഡിയോ കാണുമല്ലോ. Video Credit : ക്ഷേത്ര പുരാണം
Comments are closed.