
കുക്കർ വീട്ടിൽ ഉണ്ടോ.!! നിമിഷ നേരം കൊണ്ട് ചിക്കൻ ചീസ്ബൺ റെഡി.. ഗ്യാസും സമയവും ലാഭം ചിക്കൻ ചീസ്ബൺ കടയിൽ നിന്ന് വാങ്ങുന്ന അതെ രുചിയിൽ.!! Chicken Cheese Bun Recipe Malayalam
Chicken Cheese Bun Recipe Malayalam : വ്യത്യസ്ത രുചികളിൽ ഉള്ള ചിക്കൻ വിഭവങ്ങൾ കഴിക്കാൻ ഇഷ്ടപ്പെടുന്നവരാണ് നമ്മൾ മലയാളികൾ. അതുകൊണ്ടുതന്നെ അത്തരം വിഭവങ്ങൾ കണ്ടാൽ വീട്ടിൽ തന്നെ തയ്യാറാക്കി നോക്കാൻ താല്പര്യപ്പെടുന്നവരാണ് മിക്ക ആളുകളും. അത്തരത്തിൽ തയ്യാറാക്കി നോക്കാവുന്ന ഒരു കിടിലൻ ചിക്കൻ ചീസ് ബണ്ണിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം.
ആദ്യം തന്നെ ചീസ്ബൺ തയ്യാറാക്കാനാവശ്യമായ ഡോ റെഡിയാക്കി എടുക്കണം. അതിനായി ഒരു ബൗളിൽ മൈദ, അല്പം ഉപ്പ്, കാൽ ടീസ്പൂൺ ഈസ്റ്റ്, ഒരു മുട്ട പൊട്ടിച്ച് ഒഴിച്ചത്,അല്പം പഞ്ചസാര എന്നിവ ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്തെടുക്കണം. ശേഷം അതിലേക്ക് കുറേശ്ശെയായി വെള്ളം ഒഴിച്ച് മാവ് രൂപത്തിലേക്ക് ആക്കി എടുക്കണം. മാവ് കൂടുതൽ സോഫ്റ്റായി കിട്ടാൻ കുഴയ്ക്കുമ്പോൾ അല്പം പുളിയില്ലാത്ത തൈര് മൂന്ന് ടീസ്പൂൺ അളവിൽ ഒഴിച്ചു കൊടുക്കാവുന്നതാണ്. അതല്ലെങ്കിൽ മാവ് തയ്യാറായ ശേഷം മുകളിൽ അല്പം
നെയ്യ് സ്പ്രെഡ് ചെയ്തു കൊടുത്താലും മതി. ഇത്തരത്തിൽ കുഴച്ചെടുക്കുന്ന മാവ് പൊങ്ങാനായി കുറഞ്ഞത് 6 മണിക്കൂർ വയ്ക്കണം. ഫില്ലിംഗ് തയ്യാറാക്കാനായി എല്ലില്ലാത്ത ചിക്കൻ കഷ്ണങ്ങൾ കാശ്മീരി മുളകുപൊടി, ഉപ്പ്, മഞ്ഞൾപൊടി ആവശ്യമെങ്കിൽ മസാല പൊടികൾ എന്നിവ ചേർത്ത് ഫ്രൈ ചെയ്ത് എടുക്കണം. ശേഷം ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ട് പൊടിയായി അടിച്ചെടുക്കാം. അതോടൊപ്പം തന്നെ മോസറില്ല ചീസ് കൂടി റെഡിയാക്കണം. ശേഷം ഓരോ മാവിന്റെ ഉണ്ടകളായി എടുത്ത് അതിനകത്ത് ഫിലിംഗ്സും, ചീസും ഫിൽ ചെയ്ത് കവർ ചെയ്തു വയ്ക്കാം. എല്ലാ ഉണ്ടകളും ആയിക്കഴിഞ്ഞാൽ ഒരു കുക്കറിൽ അല്പം എണ്ണ തടവി മാവ്
അതിലേക്ക് ഇറക്കി വയ്ക്കാവുന്നതാണ്. ശേഷം അതിനു മുകളിലേക്ക് മുട്ട പൊട്ടിച്ചത് ഒരു ബ്രഷ് ഉപയോഗിച്ച് സ്‌പ്രെഡ് ചെയ്ത് നൽകാം. അതിനുമുകളിൽ കുറച്ച് വെളുത്ത എള്ള് കൂടി ഇട്ടു കൊടുക്കാവുന്നതാണ്. ശേഷം കുക്കറടച്ച് ഒരു മണിക്കൂർ പുറത്ത് ഇത് വയ്ക്കണം. അതിനുശേഷം സ്റ്റൗ ഓൺ ചെയ്ത് കുക്കർ വച്ച് കൊടുക്കാവുന്നതാണ്. 20 മിനിറ്റ് കഴിയുമ്പോൾ ബണ്ണിന്റെ ഒരുവശം റെഡിയായിട്ടുണ്ടാകും. മറുവശം റെഡിയാകാൻ വീണ്ടും രണ്ട് മിനിറ്റ് കൂടി ബൺ മറിച്ചിട്ട് വേവിച്ചെടുക്കാം. ഇപ്പോൾ രുചികരമായ ചിക്കൻ ചീസ് ബൺ റെഡിയായി കഴിഞ്ഞു. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Video Credit : Thoufeeq Kitchen
Comments are closed.