ഉമ്മാൻ്റെ സ്പെഷ്യൽ കറുമുറു കോഴിയട കോഴിയട 👌🏻😋 Chicken ada recipe malayalam

Chicken ada recipe malayalam.!!!ഉമ്മാൻ്റെ സ്പെഷ്യൽ കറുമുറു കോഴിയട കോഴിയട തയ്യാറാക്കി എടുക്കാൻ ഒരു കിലോ കോഴിയിറച്ചി നന്നായി വേവിച്ചെടുക്കണം. ഒരു ടീ സ്പൂൺ മഞ്ഞൾപ്പൊടി, ഒരു വലിയ ടേബിൾ സ്പൂൺ മുളകുപൊടി, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്തശേഷം ആവശ്യത്തിന് വെള്ളവും ഒഴിച്ച് നന്നായി അടച്ച് വേവിക്കുക.ഈ സമയം കൊണ്ട് കോഴിയടക്കുള്ള മാവ് തയ്യാറാക്കാം. ഇതിനായി 250 ml ൻ്റെ കപ്പിൽ രണ്ടു കപ്പ് മൈദ ഒരു വലിയ പാത്രത്തിലേക്ക് ഇട്ടു കൊടുക്കുക.

ഇതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർത്ത് കുറേശ്ശെ വെള്ളവും ചേർത്ത് കുഴച്ചെടുക്കുക. മാവ് ഒന്ന് നന്നായി മിക്സ് ആവുമ്പോൾ രണ്ടു ടീ സ്പൂൺ നെയ്യ് കൂടെ ചേർത്ത് നല്ല സോഫ്റ്റ് ആയി കുഴച്ചെടുക്കുക. അൽപ സമയം അടച്ചുവെക്കുമ്പോൾ നല്ലത് പോലെ സോഫ്റ്റായി വരും. ഈ സമയത്ത് ഫില്ലിംഗ് തയ്യാറാക്കാം. നന്നായി വെന്ത ഇറച്ചി ഒന്നു തണുത്ത ശേഷം പൊടിയായി അരിഞ്ഞെടുക്കുക. ഫില്ലിംഗ് തയാറാക്കാനായി കുറച്ച് വെളിച്ചെണ്ണയോ സൺഫ്ലവർ ഓയിലോ ചൂടാക്കി നാലു സവാള പൊടിയായി അരിഞ്ഞത് ചേർത്ത് വഴറ്റുക.

നിറം മാറി വരുമ്പോൾ 2 ടീസ്പൂൺ ഇഞ്ചി, വെളുത്തുള്ളി ചതച്ചത് ചേർത്ത് പച്ചമണം മാറുമ്പോൾ എരിവിന് ആവശ്യമുള്ള പച്ചമുളക്, മുളകുപൊടി,കറിവേപ്പില, മല്ലിയില എന്നിവ കൂടെ ഇട്ട് നന്നായി വഴറ്റിയെടുക്കുക.ഇതിലേക്ക് അരിഞ്ഞു വെച്ച ഇറച്ചി, ആവശ്യത്തിന് ഉപ്പ് എന്നിവ ഇട്ടുകൊടുക്കുക. ചെറിയ തീയിൽ ഈ ഫില്ലിംഗ് നന്നായി മൊരിച്ചെടുക്കാം. കുഴച്ചു വെച്ച മാവിനെ ചെറിയ ബോളുകൾ ആക്കി അല്പം കട്ടിയിൽ ചപ്പാത്തി വലുപ്പത്തിൽ പരത്തി എടുത്ത ശേഷം ഒരു ഗ്ലാസ്‌ ഉപയോഗിച്ചു

ചെറിയ റൗണ്ടുകൾ ആയി മുറിച്ചെടുക്കുക. ഇനി ഇവ ഓരോന്നിലും ഫില്ലിംഗ് ചേർത്ത് മടക്കി പിരിച്ചെടുക്കുക. എണ്ണ നല്ല ചൂടായ ശേഷം തീ കുറച്ച് കുറഞ്ഞത് അഞ്ചു മിനിറ്റ് തിരിച്ചും മറിച്ചും ഇട്ട് പൊരിച്ചെടുത്താൽ നല്ല കറു മുറു കോഴിയട റെഡി.തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ. Video credits : Ayesha’s Kitchen

Rate this post

Comments are closed.