ചെത്തുമാങ്ങാ അച്ചാർ കഴിച്ചിട്ടുണ്ടോ? ഇത് ഉണ്ടെങ്കിൽ ഒരു പറ ചോറ് ഉണ്ണും.!! ചെത്തുമാങ്ങാ അച്ചാർ ഇതുപോലെ ഉണ്ടാക്കി നോക്കൂ.!! Chethumanga Achar Recipe Malayalam

Chethumanga Achar Recipe Malayalam : അച്ചാർ ഉണ്ടാക്കാത്ത വീടുകൾ ഇല്ല. ഇനി അഥവാ വീട്ടിൽ ഉണ്ടാക്കിയില്ല എങ്കിൽ കൂടിയും കടകളിൽ നിന്നും വാങ്ങാത്തവർ വിരളം ആയിരിക്കും. എന്നാൽ കടകളിൽ നിന്നും വാങ്ങുമ്പോൾ ആ അച്ചാറുകളിൽ എണ്ണയും ഉപ്പും വിനാഗിരിയും എല്ലാം കൂടുതൽ ആയിരിക്കും. അത്‌ കാരണം പലർക്കും വയറിനു പ്രശ്നം ഉണ്ടാവാറുണ്ട്.

എന്നാൽ വളരെ എളുപ്പം തന്നെ വീട്ടിൽ ഉണ്ടാക്കാൻ കഴിയുന്ന ഒന്നാണ് അച്ചാർ. മാങ്ങാ അച്ചാറും നാരങ്ങ അച്ചാറും ഒക്കെ ആണ് കൂടുതൽ ആളുകളും ഉണ്ടാക്കുന്നത് എങ്കിൽ കൂടിയും മറ്റു ധാരാളം ഇനം അച്ചാറുകളും ഉണ്ട്. അതിൽ ഒന്നാണ് ചെത്തുമാങ്ങാ അച്ചാർ. നല്ല നാടൻ രീതിയിലെ ചെത്തുമാങ്ങാ അച്ചാർ ഉണ്ടാക്കുന്നത് എങ്ങനെ എന്ന് ഇതോടൊപ്പം ഉള്ള വീഡിയോയിൽ കാണിക്കുന്നുണ്ട്. ചെത്തുമാങ്ങാ ഉണ്ടാക്കാനായി

അരിയേണ്ടത് എങ്ങനെ എന്ന് വീഡിയോയിൽ കാണിക്കുന്നുണ്ട്. അഞ്ചു കിലോ മാങ്ങയുടെ കണക്ക് ആണ് ഇതിൽ കാണിക്കുന്നത്. അഞ്ചു കിലോ മാങ്ങയ്ക്ക് അര കിലോ ഉപ്പ് എന്നതാണ് കണക്ക്. മാങ്ങയും ഉപ്പും കൂടി വെള്ളം ഇല്ലാത്ത ഒരു പാത്രത്തിലേക്ക് മാറ്റണം. ഇങ്ങനെ ഒരു ദിവസം അടച്ച് വച്ചാൽ മതിയാവും. മറ്റൊരു പാത്രത്തിൽ കായപ്പൊടിയും മഞ്ഞൾപ്പൊടിയും ഉലുവപ്പൊടിയും മുളകുപൊടിയും ഇട്ടതിനു ശേഷം

തലേ ദിവസം ഉപ്പ് ഇട്ടു വച്ചിരിക്കുന്ന മാങ്ങയിൽ നിന്നും ഇറങ്ങിയ വെള്ളം ആവശ്യത്തിന് ചേർക്കുക. ഇതിലേക്ക് മാങ്ങയും കൂടി ചേർത്താൽ ചെത്തുമാങ്ങാ അച്ചാർ തയ്യാർ. ആറു മാസം വരെ കേടാകാതെ ഇരിക്കുന്ന ഈ ചെത്തുമാങ്ങാ അച്ചാർ രണ്ടു ആഴ്ചയിൽ തന്നെ തയ്യാറാവുന്ന ഒന്നാണ്. അപ്പോൾ ഇനി മുതൽ സാധാരണ മാങ്ങാ അച്ചാറും നാരങ്ങ അച്ചാറും ഒക്കെ ഉണ്ടാക്കുന്നതിന് പകരം ഇതു പോലെ ഉണ്ടാക്കി നോക്കൂ. Video Credit : Sree’s Veg Menu

Rate this post

Comments are closed.