ചെറുപഴം വീട്ടിലുണ്ടായിട്ടും അറിഞ്ഞില്ലല്ലോ ഇതെല്ലം.. ചെറുപഴം ഉപയോഗിച്ചുള്ള അടിപൊളി റെസിപ്പി, ട്രൈ ചെയ്തു നോക്കൂ.!! Cherupazham snack recipe

വ്യത്യസ്മായ വിഭവങ്ങൾ ആണ് എല്ലാവർക്കും ഇഷ്ടം അല്ലെ.. ചെറുപഴം ഉപയോഗിച്ച് തയ്യാറാക്കുന്ന ഒരു കിടിലൻ വിഭവം ആണ് ഇവിടെ നിങ്ങളീ പരിചയപ്പെടുത്തുന്നത്. ഈ ഒരു വിഭവം നിങ്ങളും വീടുകളിൽ ട്രൈ ചെയ്തു നോക്കൂ.. തീർച്ചയായും ഇഷ്ടമാകും. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഈ ഒരു വിഭവം ഇന്ന് തന്നെ വീട്ടിൽ തയ്യാറാക്കൂ..

ചെറുപ്പഴവും കോഴിമുട്ടയും കൊണ്ടാണ് നമ്മൾ ഇത് ഉണ്ടാക്കിയെടുക്കുന്നത്. അതിനായി നമുക്ക് ആവശ്യമുള്ളത് 3 ചെറുപഴമാണ്. ഇത് നമ്മൾ പഴംപൊരിക്ക് കട്ട്ചെയ്തെടുക്കുന്നതു പോലെ എടുക്കുക. പിന്നീട് നമുക്ക് ആവശ്യമുള്ളത് അരിപൊടിയാണ്. ഒരു പാത്രത്തിൽ അരിപൊടിയെടുത്ത് അതിൽ കഷ്ണങ്ങളാക്കിയ ചെറുപഴം മുക്കിയെടുത്ത് മറ്റൊരു പാത്രത്തിലേക്ക് മാറ്റിവെക്കുക. അടുത്തതായി ഒരു ബൗളിൽ 2 കൊഴുമുട്ട പൊട്ടിച്ചൊഴിക്കുക.

എന്നിട്ട് ഇതിലേക്ക് 1 1/ 2 tbsp പഞ്ചസാര ചേർത്ത് നല്ലപോലെ മിക്സ് ചെയ്യുക. പിന്നീട് ഇതിലേക്ക് 1/2 കപ്പ് മൈദ, 1 tbsp കടലമാവ്, 1 tbsp അരിപൊടി, ഒരു നുള്ള് ബേക്കിംഗ് സോഡ, കാൽ tsp മഞ്ഞൾപൊടി, ഒരു നുള്ള് ഉപ്പ് എന്നിവ വെള്ളം ചേർത്ത് നല്ലപോലെ കുഴച്ചെടുക്കുക. 1/2 മണിക്കൂറിനു ശേഷം എണ്ണ ഒഴിച്ച് ചൂടാക്കിയ പാത്രത്തിലേക്ക് പഴം മാവിൽ മുക്കി എണ്ണയിൽ ഫ്രൈ ചെയ്തെടുക്കാം. എങ്ങിനെയാണ് ഇത് ചെയ്യേണ്ടത് എന്ന് വീഡിയോയിൽ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്.

കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി Ladies planet By Ramshi എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.