
വിഷുവിന് ചെറുപഴം കൊണ്ട് ഇതുപോലെ പായസം ഉണ്ടാക്കി നോക്കൂ.. കിടു രുചിയാണ്.!! Cherupazham Pradhaman Recipe Malayalam
Cherupazham Pradhaman Recipe Malayalam : സാധാരണ വിഷുവിന് ഉണ്ടാക്കുന്നത് അട പ്രഥമനും പാൽപായസവും ഒക്കെയാണ്. ഇത്തവണ വ്യത്യസ്തമായ ഒരു പായസം ഉണ്ടാക്കി നോക്കിയാലോ. സദ്യയിൽ ഇലയുടെ ഒരു വശത്ത് ഒതുങ്ങി ഇരിക്കുന്ന പഴം ആണ് ഈ പായസത്തിലെ താരം. ചെറിയപഴം വച്ചുള്ള ഈ പായസം കുറച്ച് കുടിച്ചാൽ വീണ്ടും വീണ്ടും കുടിക്കാൻ തോന്നും. പഴം പ്രഥമൻ ഉണ്ടാക്കാൻ വളരെ എളുപ്പമാണ്.
ആദ്യം തന്നെ നാല് പൂവൻ പഴം എടുത്ത് തൊലി കളഞ്ഞ് ചെറുതായി അരിഞ്ഞിട്ട് മിക്സിയുടെ ജാറിൽ ഇട്ട് നന്നായി അരച്ചെടുക്കുക. പൂവൻ പഴത്തിന് പകരം റോബസ്റ്റാ പഴമോ പാളയംകോടനോ ഒക്കെ ഉപയോഗിക്കാവുന്നതാണ്. ഒരു പാത്രത്തിൽ നെയ്യ് ചൂടാക്കിയിട്ട് അണ്ടിപരിപ്പും തേങ്ങാക്കൊത്തും വറുത്തെടുക്കുക. അതിന് ശേഷം അരച്ചു വച്ചിരിക്കുന്ന പഴം നെയ്യിൽ ഇട്ട് നന്നായിട്ട് വഴറ്റി വേവിക്കണം.

മറ്റൊരു പാത്രത്തിൽ മുന്നൂറ് ഗ്രാം ശർക്കര വെള്ളം ചേർത്ത് പാവ് കാച്ചി എടുക്കണം. നമ്മൾ വേവിച്ച് വച്ചിരിക്കുന്ന പഴത്തിലേക്ക് ശർക്കര പാവ് കാച്ചിയത് അരിച്ചു ഒഴിക്കുക. പഴവും ശർക്കരയും നല്ലത് പോലെ വഴറ്റി യോജിപ്പിക്കുക. ഇതിലേക്ക് ഒന്നര കപ്പ് രണ്ടാംപാൽ ചേർക്കണം. ഇത് തിളച്ചതിന് ശേഷം ഒരു നുള്ള് ഉപ്പും ജീരകപ്പൊടിയും ഏലയ്ക്ക പൊടിയും ചേർത്തതിന് ശേഷം ഒരു കപ്പ് തേങ്ങാപ്പാൽ ചേർക്കണം.
ഇത് ചൂടാവുമ്പോൾ ഓഫ് ചെയ്തിട്ട് നെയ്യിൽ മൂപ്പിച്ചു വച്ചിരിക്കുന്ന അണ്ടിപ്പരിപ്പും തേങ്ങ വറുത്തതും ചേർക്കണം. നല്ല രുചികരമായ പഴം പ്രഥമൻ ഉണ്ടാക്കാൻ കുറച്ചു സമയം മാത്രം മതി. അത് പോലെ തന്നെ ഇത് ഉണ്ടാക്കാനും വളരെ എളുപ്പമാണ്. ഇത് ഉണ്ടാക്കേണ്ട വിധവും വേണ്ട ചേരുവകളും വ്യക്തമായി മനസിലാക്കാനായി ഇതോടൊപ്പം ഉള്ള വീഡിയോ മുഴുവനായും കാണുക. Video Credit : Jaya’s Recipes – malayalam
Comments are closed.