ചോറിന് കൂടെ നാടൻ എരിശ്ശേരി/ചേന എരിശ്ശേരി.. ഈ കറി കാണുമ്പോൾ തന്നെ വിശക്കും.!! Chena Erissery Recipe Malayalam

ചോറിന്റെ കൂടെ ഇതിലും നല്ലൊരു വിഭവം ഇനിയുണ്ടോ എന്നറിയില്ല? അത്രയും രുചികരമായ ഒരു എരിശ്ശേരിയാണ് ഇനി തയ്യാറാക്കുന്നത് ചേന കൊണ്ട് ഇത്രയും രുചികരമായ ഒരു വിഭവവും ഉണ്ടോ എന്ന് ചേന കഴിക്കാത്ത എല്ലാവരും ഒരു നിമിഷം ആലോചിച്ചു പോകും, ചോറിന്റെ കൂടെ ഇതുമാത്രം മതി ഊണു കഴിക്കാൻ ഒരുതവണ കഴിച്ചു കഴിഞ്ഞാൽ സ്വാദ് മനസ്സിൽ നിന്നു പോകില്ല.ചേനയും, പച്ചക്കായയും ചെറിയ

കഷ്ണങ്ങൾ ആയി മുറിച്ചു നന്നായി കഴുകി ഒരു കുക്കറിൽ ഇട്ടു, ഉപ്പും, മഞ്ഞൾപൊടിയും, മുളക് പൊടിയും, കുരുമുളക് പൊടിയും ചേർത്ത് നന്നായി വേകിച്ചു എടുക്കുക.വെന്ത ശേഷം മറ്റൊരു ചട്ടിയിലേക്ക് മാറ്റി കുറച്ചു കറി വേപ്പിലയും ചേർത്ത് കൊടുക്കുക., മിക്സിയുടെ ജാറിൽ തേങ്ങയും, ജീരകവും ചേർത്ത് നന്നായി അരച്ച് എടുക്കുക. അരപ്പ് വേകിച്ചു വച്ചിട്ടുള്ള ചേനയുടെയും, പച്ചകായയും വേകിച്ചതിൽ ചേർത്ത് ആവശ്യത്തിന്

ഉപ്പും ചേർത്ത് നന്നായി തിളപ്പിക്കുക.മറ്റൊരു ചീന ചട്ടി വച്ചു ചൂടാകുമ്പോൾ അതിലേക്ക് വെളിച്ചെണ്ണ ഒഴിച്ച്, ചൂടാക്കി കടുക് ചേർത്ത് പൊട്ടിച്ചു അതിലേക്ക് ചെറിയ ഉള്ളി ചെറുതായി അരിഞ്ഞതും, ചുവന്ന മുളകും ചേർത്ത് കറി വേപ്പിലയും ചേർത്ത് ഒപ്പം തന്നെ ചിരകിയ നാളികേരവും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. എല്ലാം വറുത്തു പാകം ആയി വന്നാൽ തയ്യാറാക്കി വച്ചിട്ടുള്ള എരിശ്ശേരിയിലേക്ക് ചേർത്ത്

വീണ്ടും ഇളക്കി യോജിപ്പിക്കുക. വളരെ ഹെൽത്തി ആയ ഒരു നാടൻ വിഭവം ആണ്‌ ഈ കറി. വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി NEETHA’S TASTELAND എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.