ചേമ്പില വീട്ടിൽ ഉണ്ടായിട്ടും ഇത് പോലെ ചെയ്തു നോക്കാൻ ഒത്തിരി വൈകി പോയല്ലോ.. കിടു വിഭവം.!! Chempila Pathrode recipe Malayalam

Chempila Pathrode recipe Malayalam : ചേമ്പില ഒരത്ഭുദമായി തോന്നിയിട്ടുണ്ടോ? ചേമ്പില കൊണ്ട് ആരും വിചാരിക്കാത്ത ഒരു സ്നാക്ക്‌ ചെയ്തെടുത്താലോ? അതൊരു അത്ഭുതം തന്നെയാണല്ലേ. എന്നാൽ ഇതെങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം. ആദ്യമായി ചേമ്പിലയെടുത്ത് കഴുകി വൃത്തിയാക്കി അതിന്റെ പിറകു വശത്തെ നടുഭാഗം മുറിച്ച് മാറ്റുക. ശേഷം ആ വശം പതിഞ്ഞിരിക്കാനായി ചപ്പാത്തിക്കോൽ കൊണ്ട് പരത്തുക. പിന്നെയൊരു പാത്രത്തിലേക്ക്

ഒന്നരക്കപ്പ് കടലമാവ്, അരക്കപ്പ് അരിപ്പൊടി, ഒരു ടീസ്പൂൺ മുളക് പൊടി, കാൽ ടീസ്പൂൺ മഞ്ഞൾ പൊടി, അര ടീസ്പൂൺ മല്ലിപ്പൊടി, കാൽ ടീസ്പൂൺ കായപ്പൊടി, ഒരു സ്പൂൺ ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, ആവശ്യത്തിന് ഉപ്പ്, എരുവിന് ആവശ്യമായ പച്ചമുളക്, പുളിവെള്ളത്തിൽ ശർക്കരപ്പൊടി കലക്കിയത്, കുറച്ചു അയമോദകം കയ്യിൽവെച്ച് തിരുമ്മിയത് എന്നിവ ആവശ്യത്തിന് വെള്ളവും ചേർത്ത് മിക്സ്‌ ചെയ്യുക. ഇനി ഈ മാവിലേക്ക് 2

ടേബിൾസ്പൂൺ വെളുത്ത എള്ള് ചേർക്കുക. അതിനു ശേഷം ഒരു ചേമ്പിലയെടുത്ത് അതിന്റെ പുറംഭാഗത്ത് മാവ് കുറേശെയായി തേച്ച് പിടിപ്പിക്കുക. ഓരോ ചേമ്പിലയിലും ഇതുപോലെ ചെയ്തെടുത്തു മേലെ മേലെയായി വെച്ചുകൊടുക്കുക. എല്ലാ ചേമ്പിലയിലും ഇതുപോലെ ചെയ്തെടുത്ത ശേഷം 3ഭാഗവും മടക്കി ഒരു റോളാക്കിയെടുത്ത് ആവിയിൽ വേവിക്കാൻ വെക്കാം. വെന്ത ശേഷം ഇത് വട്ടത്തിൽ മുറിച്ചെടുക്കുക. ഒരു പാൻ

ചൂടാക്കി അതിലേക്ക് കുറച്ചു വെളിച്ചെണ്ണയൊഴിക്കുക. ഇതിലേക്ക് അര ടീസ്പൂൺ കടുകും ഒരു ടീസ്പൂൺ വെളുത്ത എള്ളും കാൽ ടീസ്പൂൺ കായപ്പൊടിയും കാൽ ടീസ്പൂൺ മുളക് പൊടിയും ചേർത്ത് ഒന്ന് മൂപ്പിച്ച ശേഷം അത് പാൻമുഴുവനും പരത്തിക്കൊടുക്കുക. അതിലേക്ക് ചേമ്പില സ്നാക്ക് വെച്ചു കൊടുക്കുക. ശേഷം തിരിച്ചും മറിച്ചും മുരിയിച്ചെടുക്കുക. ഇത്രയും ചെയ്താൽ നമ്മുടെ ചേമ്പില കൊണ്ടുള്ള അടിപൊളി സ്നാക്ക് റെഡി. കൂടുതൽ അറിയാനായി ഈ വീഡിയോ കാണൂ. Video Credit : Pachila Hacks

Comments are closed.