ചേമ്പില സേവനാഴിയിൽ ഇങ്ങനെ ചെയ്തു നോക്കൂ; ഇനി എത്ര ചേമ്പില കിട്ടിയാലും വെറുതെ കളയരുതേ.!! Chempila Muruk Recipe
Chempila Muruk Recipe : സ്ഥിരമായി കടകളിൽ നിന്നും സ്നാക്ക് വാങ്ങി കുട്ടികൾക്ക് കൊടുക്കുന്നത് മിക്ക രക്ഷിതാക്കൾക്കും താല്പര്യമുള്ള കാര്യമായിരിക്കില്ല. എന്നാൽ കുട്ടികൾ കഴിക്കുന്ന രുചികരമായ ഒരു സ്നാക്ക് എങ്ങനെ വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാൻ സാധിക്കുമെന്ന് പലർക്കും അറിയുന്നുണ്ടാവില്ല. അത്തരം അവസരങ്ങളിൽ വീട്ടിൽ തന്നെയുള്ള ചേമ്പില
ഉപയോഗിച്ച് ഒരു കിടിലൻ മുറുക്ക് എങ്ങനെ തയ്യാറാക്കി എടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ മുറുക്ക് തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള സാധനങ്ങൾ ചേമ്പില, ഒരു കപ്പ് കടലമാവ്,അരക്കപ്പ് അരിപ്പൊടി,മുളകുപൊടി,ഉപ്പ്, പുളി വെള്ളം, ശർക്കര പൊടി, വെള്ളം, വറുത്തെടുക്കാൻ ആവശ്യമായ എണ്ണ ഇത്രയും സാധനങ്ങളാണ്. ആദ്യം തന്നെ ചേമ്പിലയുടെ പുറത്തെ തണ്ടിന്റെ ഭാഗം മുഴുവനായും മുറിച്ചു കളയുക.
ചപ്പാത്തി പരത്തുന്ന കോൽ ഉപയോഗിച്ച് ഇലയുടെ മുകളിലൂടെ ഒന്ന് റോൾ ചെയ്ത് വിടുക. ശേഷം ചേമ്പില ചെറിയ കഷണങ്ങളായി അരിഞ്ഞെടുത്ത മാറ്റി വക്കണം . ഒരു ബൗളിലേക്ക് എടുത്തുവച്ച പൊടികളെല്ലാം ചേർത്ത് വെള്ളം കൂടി ഒഴിച്ച് മുറുക്കിന്റെ മാവിന്റെ പരുവത്തിൽ നന്നായി കുഴച്ചെടുക്കുക. ഒരു സമയത്ത് പുളി വെള്ളത്തിലേക്ക് ചേർത്തലപ്പൊടി ചേർത്ത് മിക്സ് ചെയ്തത് കൂടി ഉപയോഗിക്കാം. അതിലേക്ക് മുറിച്ചുവെച്ച് ഇലയുടെ കഷണങ്ങൾ കൂടി ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. ഇടിയപ്പത്തിന്റെ അച്ചെടുത്ത് അതിന്റെ അകം ഭാഗത്ത് നല്ലതുപോലെ എണ്ണ തടവി കൊടുക്കുക.
അതിനുശേഷം മുറുക്കിന്റെ അച്ചു നോക്കി വേണം ഇട്ടുകൊടുക്കാൻ. ഒരു പാൻ അടുപ്പത്ത് വെച്ച് മുറുക്ക് വറുത്തെടുക്കാൻ ആവശ്യമായ എണ്ണ ഒഴിച്ചു കൊടുക്കുക. എണ്ണ നന്നായി തിളച്ചു വരുമ്പോൾ മാവ് അതിലേക്ക് പ്രസ് ചെയ്തു കൊടുക്കാവുന്നതാണ്. മുറുക്ക് വട്ടത്തിലൊ അല്ലെങ്കിൽ നീളത്തിലോ ആവശ്യാനുസരണം എണ്ണയിലേക്ക് ഇട്ടു കൊടുക്കാം. മാവിന്റെ ഇരുവശവും നന്നായി ക്രിസ്പായി കഴിയുമ്പോൾ മുറുക്ക് എടുത്ത് മാറ്റാവുന്നതാണ്. ഇപ്പോൾ രുചികരമായ ചേമ്പില മുറുക്ക് റെഡിയായി കഴിഞ്ഞു. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Video Credit : Pachila Hacks
Comments are closed.