
താരൻ നിങ്ങളെ അലട്ടുന്നുണ്ടോ.!! ഇടതൂർന്ന മുടിയാണോ നിങ്ങൾക്ക് വേണ്ടത്!!!എങ്കിലിതാ ചെമ്പരത്തി താളി ഈ രീതിയിൽ തയ്യാറാക്കൂ.!! Chembarathi thali for Faster Hair Growth Malayalam
Chembarathi thali for Faster Hair Growth Malayalam : താരനും മുടികൊഴിച്ചിലും ഇന്ന് മിക്കവരിലും കണ്ടുവരുന്ന ഒരു പ്രശ്നമാണ്. ഈ പ്രശ്നങ്ങൾ മാറ്റാനുള്ളൊരു അടിപൊളി ട്രിക്കാണ് ഇവിടെ നമ്മൾ പരിചയപ്പെടാൻ പോകുന്നത്. ഇത് കുഞ്ഞു കുട്ടികൾ മുതൽ മുതിർന്ന ആളുകൾക്ക് വരെ ഒരുപോലെ ഉപയോഗിക്കാൻ പറ്റുന്ന ഒരു താളിയാണ്. ഇതെങ്ങനെ ഉണ്ടാക്കുന്നത് എന്നല്ലേ. ഈ താളി ഉണ്ടാക്കുന്നതിനായി നമുക്കാവശ്യം
ചുവന്ന ചെമ്പരത്തിപ്പൂക്കളും ചെമ്പരത്തിയുടെ ഇലകളുമാണ്. ഇലകളെടുക്കുമ്പോൾ തളിരില എടുക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. മാത്രമല്ല താളിയുണ്ടാക്കുമ്പോൾ ചെമ്പരത്തിപ്പൂ മൊത്തമായി ഇടാതെ അതിന്റെ ഇതളുകൾ മാത്രമെടുക്കാനും ശ്രദ്ധിക്കുക. ഈ ഇതളുകൾ നന്നായി കഴുകിയെടുക്കുകയും വേണം. ചെടിയിൽ പൂക്കൾ കിടക്കുമ്പോൾ നിറയെ പൊടി പറ്റിയിട്ടുണ്ടാവും. അതെല്ലാം കളയാനാണ് നന്നായിട്ട്

കഴുകിയെടുക്കുന്നത്. നന്നായി കഴുകിയെടുത്ത ഈ ചെമ്പരത്തിപ്പൂവ് ഒരു മിക്സിയുടെ ജാറിലേക്കിട്ട് കൊടുക്കുക. നമ്മൾ കൈകൊണ്ട് നന്നായി തിരുമ്മിയാൽ തന്നെ ഇത് താളിയായിട്ട് കിട്ടും. പെട്ടെന്ന് പണിതീർക്കാനായി മിക്സിയുടെ ജാർ ഉപയോഗിക്കാം. ഇതുപോലെ തന്നെ നേരത്തെ എടുത്ത് വച്ച ചെമ്പരത്തിയുടെ ഇലയും മുറിച്ച് വെള്ളത്തിലിട്ട് നന്നായി കഴുകി മിക്സിയുടെ ജാറിലേക്ക് ഇട്ടുകൊടുക്കാം.
ഇതൊന്ന് അരഞ്ഞു കിട്ടുന്നതിനായി ഒരു ഗ്ലാസ് വെള്ളം കൂടെ ഒഴിച്ച് കൊടുക്കുക. ഇനി ഇത് മിക്സിയിലിട്ട് നല്ലപോലെ അടിച്ചെടുക്കുക. നല്ലപോലെ അരഞ്ഞു വന്ന നല്ല കട്ടിയിലിരിക്കുന്ന ഈ താളി ഒരു അരിപ്പ ഉപയോഗിച്ച് അരിച്ചെടുക്കുക. ഇപ്പോൾ നല്ല ഉഗ്രൻ താളി റെഡി ആയിട്ടുണ്ട്. ഇനി നമുക്ക് ഈ താളി എങ്ങനെയാണ് തലയിൽ പുരട്ടി കൊടുക്കേണ്ടത് എന്ന് നോക്കാം. അതറിയാനായി വേഗം താഴെ കാണുന്ന വീഡിയോ കണ്ടോളൂ… Video Credit : veppila vlog
Comments are closed.