
ഊണിനൊപ്പം കഴിക്കാൻ ഇനി ഒരടിപൊളി ചീര കറി തയ്യാറാക്കാം നിമിഷങ്ങൾക്കുള്ളിൽ.!! Cheera Parippu Curry Recipe Malayalam
Cheera Parippu Curry Recipe Malayalam : വളരെയധികം ഔഷധഗുണമുള്ള ഒരു സസ്യപദാർത്ഥമാണ് ചീര എന്ന് പറയുന്നത്. ചുവന്ന ചീരയും വെള്ള ചീരയും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ധാരാളം പോഷക ഘടകങ്ങൾ ശരീരത്തിന് പ്രധാനം ചെയ്യുന്ന ഒന്ന് തന്നെയാണ്. അതുകൊണ്ട് തന്നെ ചീരത്തോരനും ചീര കറിയും ഒക്കെ പലപ്പോഴും വീടുകളിൽ സുലഭമായി ഉണ്ടാക്കി വരാറുമുണ്ട്. ഇന്ന് വളരെ എളുപ്പത്തിൽ വ്യത്യസ്തമായ ഒരു ചീരക്കറി എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്നാണ് നോക്കാൻ പോകുന്നത്.
അതിനായി വെള്ളചീരയോ ചുവന്ന ചീരയോ നമുക്ക് എടുക്കാവുന്നതാണ്. ചീര തോരൻ വെക്കുന്നതുപോലെ ചെറുതായി അരിഞ്ഞ ശേഷം വേണം കറി ഉണ്ടാക്കുവാൻ ആയി ഉപയോഗിക്കുവാൻ. ചീര യോടൊപ്പം തന്നെ ആരോഗ്യ ഗുണങ്ങൾ ഏറെ പ്രധാനം ചെയ്യുന്ന പരിപ്പും ഈ കറിയിൽ ഉപയോഗിക്കാം എന്നത് തന്നെയാണ് ഇതിൻറെ ഏറ്റവും വലിയ പ്രത്യേകത. ഇനി ചീര പരിപ്പ് കറി എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് നോക്കാം. 250 ഗ്രാം ചീരയ്ക്ക് 150 ഗ്രാം തുവരപ്പരിപ്പ്
എന്ന കണക്കിലാണ് നമ്മൾ എടുക്കുന്നത്. തുവരപ്പരിപ്പ് നന്നായി കഴുകിയശേഷം ഇതൊന്നു വേവിച്ചെടുക്കുന്നതിനായി കുക്കറിലേക്ക് ഇട്ടു കൊടുക്കാവുന്നതാണ്. കുക്കറിലേക്ക് ഇടുമ്പോൾ പരിപ്പ് വേവാൻ ആവശ്യത്തിനുള്ള വെള്ളം കൂടി ഒഴിച്ച് അര ടീസ്പൂൺ മഞ്ഞൾ പൊടിയും അര ടീസ്പൂൺ കാശ്മീരി മുളകുപൊടിയും ആവശ്യത്തിന് ഉപ്പും
ചേർത്ത് വേണം വേവിക്കുവാൻ വെക്കാൻ. ഇത് ഒന്ന് വെന്ത് വരുമ്പോഴേക്കും കറിക്ക് ആവശ്യമായ അരപ്പ് തയ്യാറാക്കാവുന്നതാണ്. അതിനായി ഒരു മിക്സിയുടെ ചെറിയ ജാറിലേക്ക് മുക്കാൽ കപ്പ് തേങ്ങ ചിരകിയത് എരുവിന് ആവശ്യത്തിനുള്ള പച്ചമുളക് രണ്ട് ചുവന്നുള്ളി തൊലി കളഞ്ഞത് എന്നിവ ചേർത്തു കൊടുക്കാം. ഇനി എങ്ങനെയാണ് ഇത് തയ്യാറാക്കുന്നത് എന്നറിയാൻ വീഡിയോ മുഴുവനായി കാണുക. video credit : Sunitha’s UNIQUE Kitchen
Comments are closed.