പൂന്തോട്ടം നിറയെ പൂ വിരിയാൻ ഒരു ചെറുനാരങ്ങ സൂത്രം.. വളരെയെളുപ്പം അറിയാതെ പോകരുത്.!!

നമ്മുടെ വീട്ടുമുറ്റത്തും പൂക്കളാൽ സമ്പന്നമാകാൻ ആരാണാഗ്രഹിക്കാത്തത്. ചെറുതെങ്കിലും മനോഹരമായ നിറയെ പൂക്കൾ ഉള്ള പൂന്തോട്ടം ഏതൊരു വീട്ടമ്മയുടെയും കണ്ണിന് കുളിര്മയേകുന്ന കാഴ്ച തന്നെയാണ്. പുറത്തേക്ക് എവിടെയെങ്കിലും പോകുമ്പോൾ നഴ്സറിയിൽ നിന്നും ചെടികൾ വാങ്ങുന്നതും അതുപോലെ തന്നെ പരിചയക്കാരിൽ നിന്നും കമ്പുകളോ തയ്യുകളോ വാങ്ങുന്നതും വീട്ടമ്മമാരുടെ ഹോബിയാണ്.


എന്നിരുന്നാലും നമ്മുടെ വീട്ടിലെ ചെടികളിൽ പൂക്കൾ ഇല്ലാതായാൽ നമുക്ക് ഏറെ വിഷമം തോന്നും. ഒട്ടുമിക്ക ആളുകൾക്കും ഉള്ള ഒരു പരാതിയാണ് നമ്മുടെ പൂച്ചെടികളിൽ പൂക്കൾ ഉണ്ടാകുന്നില്ല എന്നത്. ഇതിനുള്ള ഒരു പരിഹാരമാർഗമാണ് നമ്മളിവിടെ പരിചയപ്പെടുന്നത്. ഇതിനായി നമ്മുടെ വീടുകളിൽ വെറുതെ കളയുന്ന ചെറുനാരങ്ങയുടെ തൊലി മാത്രം മതി. സാധരണ ചെറുനാരങ്ങാ പിഴിഞ്ഞ് കഴിഞ്ഞാൽ തൊലി എല്ലാവരും കളയുകയാണ് ചെയ്യാറ്.

എന്നാൽ ഇനി മുതൽ ഇത് കളയേണ്ട. നീര് പിഴിഞ്ഞെടുത്ത ചെറുനാരങ്ങായുടെ തൊലി ചെറിയ പീസുകളാക്കി മുറിച്ചെടുത്ത ശേഷം വെള്ളത്തിലിട്ടു വെക്കുക. നാലോ അഞ്ചോ തൊലിക്ക് അര ലിറ്റർ വെള്ളം ഒഴിച്ച് വെക്കുക. ഇത് മൂടി വെച്ച് രണ്ടു ദിവസം വെക്കുക. ഇത് ഇടക്ക് കുലുക്കി വെക്കണം. രണ്ടു ദിവസം കഴിഞ്ഞാൽ ഇത് ചെടികൾക്ക് ഉപയോഗിക്കാവുന്നതാണ്. കൂടുതൽ മനസിലാക്കുവാൻ വീഡിയോ കാണൂ.

കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി PRARTHANA’S FOOD & CRAFT എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.