ചാക്കോച്ഛനൊപ്പം ബൈക്കിൽ കറങ്ങി ഇസക്കുട്ടൻ 😍😍 വിഡിയോ എടുത്ത് പ്രിയ കുഞ്ചാക്കോ, വൈറൽ വീഡിയോ കാണാം.!!

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് കുഞ്ചാക്കോ ബോബൻ. കുഞ്ചാക്കോ ബോബനെപ്പോലെ തന്നെ താരങ്ങളാണ് അദ്ദേഹത്തിന്റെ ഭാര്യാ പ്രിയയും മകനുമെല്ലാം. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരമാണ് കുഞ്ചാക്കോ ബോബൻ. തനറെ വിശേഷങ്ങളെല്ലാം തന്നെ താരം സോഷ്യൽ മീഡിയയുമായി പങ്കുവെക്കാറുണ്ട്. നിമിഷനേരം കൊണ്ട് തന്നെ ഇവയെല്ലാം വൈറൽ ആകുന്നതും സ്ഥിരം പതിവാണ്.

ഇപ്രാവശ്യം മകനുമൊന്നിച്ചുള്ള ഒരു കിടിലൻ വീഡിയോ ആണ് താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്നത്. കുഞ്ചാക്കോ ബോബനൊപ്പം ബൈക്കിൽ കറങ്ങുന്ന ഇസക്കുട്ടനെ വീഡിയോയിൽ കാണാൻ സാധിക്കും. കളി കഴിഞ്ഞു വീട്ടിലേക്കു മടങ്ങുന്ന താരത്തിന്റെ ബൈക്കിൽ ആണ് ഇസ കുട്ടൻ കയറി ഇരിക്കുന്നത്.


പ്രിയയാണ് ഈ മനോഹരമായ വീഡിയോ എടുത്തിരിക്കുന്നത്. കുഞ്ചാക്കോ ബോബന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ താരം ഈ ഒരു വീഡിയോ പങ്കുവെച്ചിട്ടുണ്ട്. നിമിഷനേരം കൊണ്ട് തന്നെ ഈ ഒരു വീഡിയോ വൈറൽ ആവുകയും ചെയ്തു. “When you miss your brat😈 bigtime!!” എന്ന കാപ്ഷനോട് കൂടിയാണ് താരം ആരാധകർക്കായി പങ്കുവെച്ചിരിക്കുന്നത്.

അനിയത്തിപ്രാവ് എന്ന മെഗാ ഹിറ്റ് ചിത്രത്തിലൂടെ ആരാധകർക്ക് പ്രിയങ്കരനായി മാറിയ താരമാണ് കുഞ്ചാക്കോ ബോബൻ. അച്ഛനെ പോലെ തന്നെ വൈറൽ താരമാണ് കുഞ്ചാക്കോ ബോബന്റെ മകൻ ഇസ കുട്ടനും. ഇസ കുട്ടന്റെ ഓരോ വിശേഷങ്ങളും ഏറെ ആകാംഷയോടെ ആണ് ആരാധകർ കാത്തിരിക്കാറുള്ളത്.

Comments are closed.