ഞങ്ങളുടെ ജീവിതത്തിലേക്ക് പുതിയൊരു അതിഥി..! സന്തോഷ വാർത്തയറിയിച്ച് റാഫിയും ഭാര്യയും…| Chakkapazham Rafi And Wife Happy News Malayalam
Chakkapazham Rafi And Wife Happy News Malayalam: ചുരുങ്ങിയ കാലം കൊണ്ട് തന്നെ പ്രേക്ഷകരുടെ ഇഷ്ടപരമ്പരയായി മാറുകയായിരുന്നു ചക്കപ്പഴം. ചക്കപ്പഴത്തിലൂടെ പ്രേക്ഷകർക്ക് സുപരിചിതനായ താരമാണ് സുമേഷ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന നടൻ റാഫി. റാഫിയുടെ വിവാഹം പ്രേക്ഷകർ ആഘോഷമാക്കിയിരുന്നു. താരത്തിന്റെ വിവാഹം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ടിക് ടോക്ക് വീഡിയോകളിലൂടെ പ്രശസ്തയും ഇൻസ്റ്റഗ്രാം താരവുമായ മഹീനയാണ് റാഫിയുടെ ജീവിതപങ്കാളിയായി എത്തിയത്.
ഇരുവരുടെയും ഒന്നിച്ചുള്ള റീലുകളും സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടാറുണ്ട്. വിവാഹം മുതൽ റാഫിയും മഹീനയും തങ്ങളുടെ ജീവിതത്തിലെ ഓരോ സന്തോഷങ്ങളും പ്രേക്ഷകരുമായി പങ്കുവെക്കാറുണ്ടായിരുന്നും. ഇപ്പോഴിതാ തങ്ങളുടെ കുടുംബത്തിലേക്ക് പുതിയ ഒരാൾ കൂടെ കടന്നുവരുന്നു എന്ന വീഡിയോയാണ് മഹീന പങ്കുവെച്ചത്. ആരാധകർ ഇതുകണ്ട് കുഞ്ഞ് ജനിക്കാൻ പോകുകയാണോ എന്ന് ചോദിച്ചിരുന്നു. എന്നാൽ കുഞ്ഞ് ജനിക്കാൻ പോകുകയല്ല, റാഫിയുടെ കുഞ്ഞനിയത്തിക്ക് ഒരു വരനെ

കണ്ടെത്തിയതാണെന്നും ആ പയ്യൻ പെണ്ണുകാണാൻ വന്ന വീഡിയോ ആണിതെന്നും പിന്നീട് പ്രേക്ഷകർക്ക് മനസിലായി. തന്റെ നാത്തൂന്റെ പെണ്ണുകാണൽ ചടങ്ങ് മനോഹരമായി വീഡിയോയിൽ പകർത്തി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച മഹീന വളരെ സന്തോഷത്തോടെയാണ് ഇക്കാര്യം പ്രേക്ഷകരെ അറിയിച്ചത്. ഒരുപാട് ആരാധകരാണ് റാഫിയുടെ സഹോദരിക്ക് ആശംസകൾ അറിയിച്ചുകൊണ്ട് എത്തിയത്. തുടർന്നുള്ള ജീവിതം സന്തോഷകരമാവട്ടെ എന്നും പ്രേക്ഷകർ പറയുന്നു.
മാത്രമല്ല റാഫിയുടെ അഭിനയം വളരെ മികച്ചതാണെന്നും ചക്കപ്പഴം ടീമിനെ എല്ലാ പ്രേക്ഷകർക്കും വളരെ ഇഷ്ടമാണെന്നും റാഫി മികച്ച നടനാണെന്നും പ്രേക്ഷകർ വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്തിട്ടുണ്ട്. നാത്തൂന്റെ പെണ്ണുകാണൽ ചടങ്ങ് ഷൂട്ട് ചെയ്ത് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതിന് മഹീനക്കും ആരാധകർ അഭിനന്ദനങ്ങൾ അറിയിച്ചിട്ടുണ്ട് . ഇനിയും നിങ്ങളുടെ ജീവിതത്തിലെ എല്ലാ സന്തോഷങ്ങളും ഞങ്ങളുമായി പങ്കുവെക്കുക എന്ന് പറയുകയാണ് റാഫിയുടെ ആരാധകർ.
Comments are closed.