മേക്കപ്പ്മാൻ കാണാതെ ആമി ഒപ്പിച്ച പണി കയ്യോടെപിടിച്ച് റാഫി.. ചക്കപ്പഴത്തിനിടെ ആമിയുടെ പുട്ട് കച്ചവടം, സുന്ദരിപ്പെണ്ണിന് പണിയും കിട്ടി 🤣

വളരെ കുറഞ്ഞ സമയം കൊണ്ട് തന്നെ പ്രേക്ഷകപ്രീതി നേടിയ ജനപ്രിയ പരമ്പരയാണ് ചക്കപ്പഴം. ഫ്‌ളവേഴ്‌സ് ചാനലിലാണ് ഈ പരമ്പര സംപ്രേക്ഷണം ചെയ്യുന്നത്. ശ്രീകുമാര്‍, അശ്വതി ശ്രീകാന്ത്, ശ്രുതി രജനീകാന്ത്, സബീറ്റ തുടങ്ങിയവർ പ്രധാന വേഷങ്ങളിലെത്തുന്ന ഒരു പരമ്പരയാണിത്. ഉപ്പും മുളകുമെന്ന ജനപ്രിയ പരമ്പരക്ക് ശേഷം പ്രേക്ഷകർ ഏറ്റെടുത്ത ഒരു കുടുംബ പരമ്പരയാണിത്.

ചക്കപ്പഴത്തിലെ കണ്ണൻ മുതൽ എല്ലാ താരങ്ങളും പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടവരാണ്. മലയാളി പ്രേക്ഷകർ ഏറെയുള്ള പരമ്പര കൂടിയാണിത്. ഇവരുടെ വ്യക്തിജീവിതത്തിലെ ഓരോ വിശേഷങ്ങളും പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിക്കാറുണ്ട്. അത്തരത്തിൽ ചക്കപ്പഴത്തിലെ റാഫിയുടെ വിവാഹനിശ്ചയ ചിത്രങ്ങളും അതുപോലെ തന്നെ അശ്വതി ശ്രീകാന്തിന് ചക്കപ്പഴം ടീം ഒരുക്കിയ ബേബി ഷവർ പാര്ടിയുമെല്ലാം സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു.

ചക്കപ്പഴം ഷൂട്ടിങിനിടെയുള്ള വിശേഷങ്ങളെല്ലാം തന്നെ താരങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്. അത്തരത്തിലുള്ള ഒരു വീഡിയോ ആണ് സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരിക്കുന്നത്. മേക്കപ്പ് മാൻ കാണാതെ ആമി മേക്കപ്പ് ചെയ്യുന്ന വീഡിയോ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരിക്കുന്നത്.

റാഫിയാണ് ഈ വീഡിയോ എടുത്തിരിക്കുന്നത്. ഈ മനോഹരമായ വീഡിയോ ഇപ്പോൾ തന്നെ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. നിരവധി ആളുകളാണ് ഈ ഒരു മനോഹരമായ വീഡിയോക്ക് അഭിപ്രായങ്ങളുമായി എത്തിയിരിക്കുന്നത്. ചക്കപ്പഴത്തിലെ ഓരോ അംഗങ്ങളും മിനിസ്‌ക്രീനിലെ മിന്നും താരങ്ങളാണ്. പുതുമുഖതാരങ്ങളായി എത്തിയവരാണ് ഇവരെല്ലാം.

Comments are closed.