ചക്കകുരു തൊലികളയാൻ ഇനി ബുദ്ധിമുട്ടേണ്ട വെറും അഞ്ചു മിനിറ്റുകൊണ്ട് തൊലി കളയാം.. തേങ്ങ കുറേ നാൾ കേടാവാതിരിക്കും ഇങ്ങനെ ചെയ്‌താൽ.!!

“ചക്കകുരു തൊലികളയാൻ ഇനി ബുദ്ധിമുട്ടേണ്ട വെറും അഞ്ചു മിനിറ്റുകൊണ്ട് തൊലി കളയാം.. തേങ്ങ കുറേ നാൾ കേടാവാതിരിക്കും ഇങ്ങനെ ചെയ്‌താൽ” വീട്ടമ്മമാർക്ക് വളരെയധികം ഉപകരാപ്രദമായ ചില അടുക്കള നുറുങ്ങുകൾ ആണ് ഇന്ന് നിങ്ങളെ പരിചയപ്പെടുത്തുന്നത്. ഈ ടിപ്പുകൾ എല്ലാം തന്നെ അറിയാവുന്നവർ ഉണ്ടായിരിക്കും. എന്നാൽ അറിയാത്തവർക്ക് ഇവ ഏറെ പ്രയോജനകരമായിരിക്കും.

അപ്പോൾ ടിപ്പുകൾ ഏതെല്ലാമെന്ന് പരിചയപ്പെടാം. തേങ്ങാ നമ്മുടെ എല്ലാ കറികളിലും ഉപയോഗിക്കുന്ന ഒന്നാണ്. എന്നാലോ തേങ്ങാ ഉടച്ചു കഴിഞ്ഞാൽ നമ്മൾ മുഴുവനായും ഉപയോഗിക്കുകയും ചെയ്യാറില്ല. ഇങ്ങനെ വരുന്ന സാഹചര്യത്തിൽ ബാക്കി വരുന്ന തേങ്ങാ പലപ്പോഴും പലരും ഫ്രിഡ്ജിൽ സൂക്ഷിക്കാറുണ്ട്. എന്നാൽ ഫ്രിഡ്ജ് ഇല്ലാതെയും വളരെ എളുപ്പത്തിൽ തേങ്ങാ മുറി സൂക്ഷിക്കാവുന്നതാണ്. ഇതിനായി തേങ്ങാമുറിയുടെ മുകളിൽ

കുറച്ചു ഉപ്പ് തേച്ചു കൊടുത്താൽ മതി. ഒട്ടും തന്നെ കേടാവുകയോ പൂപ്പൽ വരുകയോ ഇല്ല. അടുത്ത ടിപ്പ് ചക്കക്കുരു തൊലി കളയുന്നവർക്ക് എല്ലവർക്കും കുറച്ചു ബുദ്ധിമുട്ടുള്ള പണി തന്നെയാണ്. കൂടുതൽ സമയം ചിലവഴിക്കുകയും വേണം കയ്യിൽ കറയാവുകയും ചെയ്യും. ചക്കക്കുരു എളുപ്പത്തിൽ വൃത്തിയാക്കുവാൻ ആദ്യം തന്നെ ഇത് നല്ലതുപോലെ കഴുകിയെടുക്കുക. ഇത് ഒരു കുക്കറിലിട്ട് വെള്ളമൊഴിച്ചു ഒരു വിസിൽ അടിക്കുന്നതുവരെ വെക്കുക.

ഇത് തണുത്തശേഷം എളുപ്പത്തിൽ നമുക്ക് തൊലി കളഞ്ഞെടുക്കാം. കൂടാതെ മുരിങ്ങയില എളുപ്പത്തിൽ വൃത്തിയാക്കുവാൻ ഒരു കിടിലൻ ടിപ്പ് ഉണ്ട്. ഇതിനെക്കുറിച്ചെല്ലാം കൂടുതൽ അറിയുന്നതിനായി വീഡിയോ കാണൂ.. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി Nisha’s Magic World എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.