ഇനി എക്കാലവും ചക്ക കഴിക്കാം.. ചക്ക ഉണക്കാതെ എങ്ങനെ വർഷങ്ങളോളം സൂക്ഷിക്കാം.. കിടിലൻ ടിപ്പ്.!! Jackfruit Storing tips
ചക്ക എല്ലാവര്ക്കും ഇഷ്ടമുള്ള ഒരു വിഭവമാണ്. സീസണൽ ആയി ലഭിക്കുന്നത് കൊണ്ട് തന്നെ ഇവയ്ക്ക് ആവശ്യക്കാർ നിരവധിയും. സീസണിൽ മാത്രമേ ഇവ ലഭിക്കുകയുള്ളു എന്ന് എല്ലാവര്ക്കും അറിയാവുന്ന ഒരു കാര്യമാണ്. എന്നാൽ പെട്ടെന്ന് ചക്ക കഴിക്കാൻ തോന്നിയാൽ എന്തു ചെയ്യും. ചക്ക സൂക്ഷിക്കുന്നതിനായി വ്യത്യസ്തമായ പല മാര്ഗങ്ങളും ഉണ്ട്. ഏറ്റവും കൂടുതലായി പലരും ചക്ക ഉണക്കി വർഷങ്ങളോളം സൂക്ഷിച്ചു വെക്കാറുണ്ട്.
ഇന്ന് നമ്മൾ ഇവിടെ പറയാൻ പോകുന്നത് ചക്ക ഉണക്കാതെ എങ്ങനെ വർഷങ്ങളോളം സൂക്ഷിക്കാം എന്നതിനെ കുറിച്ചാണ്. ഈ രീതിയിൽ ചെയ്‌താൽ ചക്ക കിട്ടാത്ത സമയത്തും നമുക്ക് ഈ ചക്ക കഴിക്കാം. അതിനായി ആദ്യം ചക്ക ചകിണിയും കുരുവും മാറ്റിയെടുക്കുക. എന്നിട്ട് സാധാരണപോലെ ചക്ക അരിഞ്ഞെടുക്കുക. അതിലേക്ക് ആവശ്യത്തിന് ഉപ്പും കൂടി ചേർത്ത് നല്ലപോലെ മിക്സ് ചെയ്യുക. അടുത്തതായി ഒരു ഇഡലി പാത്രത്തിൽ ചക്ക
അരിഞ്ഞത് വെച്ചശേഷം നല്ലപോലെ ആവി കൊള്ളിക്കുക. ചക്ക വെന്തു കഴിഞ്ഞാൽ വേറെ പാത്രത്തിലേക്ക് മാറ്റുക. ചക്ക ചൂടാറിയ ശേഷം നമുക്ക് zip lock കവറിൽ ആക്കി ഫ്രീസറിൽ സൂക്ഷിക്കാവുന്നതാണ്. പല രീതിയിലും ചക്ക സൂക്ഷിച്ചു വെച്ചിട്ടുണ്ടെങ്കിലും ഈ രീതിയിൽ ചെയ്യുമ്പോഴാണ് രുചി നഷ്ടപ്പെടാതെ കാലത്തോളം ചക്ക സൂക്ഷിക്കാൻ പറ്റുന്നത്. വിദേശത്തേക്ക് കൊടുത്തയക്കാൻ ഇങ്ങനെ ചെയ്താൽ മതി.
ചെയ്യേണ്ടവിധം കൂടുതൽ അറിയുവാൻ വീഡിയോ കാണൂ.. വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി Recipe Diary എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.
Comments are closed.