“കുറച്ചുകൂടെ ഒക്കെ സത്യസന്ധത ആകാമായിരുന്നു ഞങ്ങളോട്” ചക്കപ്പഴം’ ടീം പിരിയുന്നു.. കുറിപ്പ് വൈറൽ.!! Chakapazham serial actress Sabitta george

ഫ്ലവേഴ്സ് ടിവിയിൽ സംപ്രേഷണം ചെയ്യുന്ന സിറ്റ്കോം കോമഡി സീരീസ് ആണ് ‘ചക്കപ്പഴം’. ഷമീർ ഖാൻ രചന നിർവഹിക്കുന്ന സീരീസ് ആർ ഉണ്ണികൃഷ്ണൻ ആണ് സംവിധാനം ചെയ്യുന്നത്. പ്രശസ്ത ടെലിവിഷൻ താരങ്ങളായ ശ്രീകുമാർ, അശ്വതി ശ്രീകാന്ത്, സബിറ്റ ജോർജ് തുടങ്ങിയ താരങ്ങളാണ് പരമ്പരയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്. ഇപ്പോൾ, പരമ്പരയിലെ പഴയ താരങ്ങളെ ഒഴിവാക്കി, പുതിയ അഭിനേതാക്കളെ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ചക്കപ്പഴം ടീം.

ഈ മാറ്റത്തിൽ തന്റെ സങ്കടവും നീരസവും പ്രകടിപ്പിച്ചുക്കൊണ്ട് ഒരു കുറിപ്പ് എഴുതിയിരിക്കുകയാണ് നടി സബിത ജോർജ്. ഇത്‌ തങ്ങളുടെ അവസാന എപ്പിസോഡ് ആണെന്ന് പറഞ്ഞുക്കൊണ്ട്, പഴയ താരങ്ങൾ ഉൾപ്പടെയുള്ളവർ ഒരുമിച്ച് നിൽക്കുന്ന ഒരു ചിത്രവും സബിത പങ്കുവെച്ചിട്ടുണ്ട്. “ഞങ്ങളുടെ അവസാന എപ്പിസോഡ് #415. ഇന്ന് വൈകുന്നേരം ഞങ്ങൾ ഒരുമിച്ച് അവസാനമായി നിങ്ങളുടെ മുന്നിലെത്തും. ഇത്‌ യഥാർത്ഥ ചക്കപ്പഴം കുടുംബത്തിന്റെ കുടുംബചിത്രം,” നടി എഴുതുന്നു.

പരമ്പരയിൽ കുടുംബത്തിലെ കുടുംബനാഥയായ ലളിത എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സബിത തന്റെ സഹതാരങ്ങളെ കുറിച്ച് ഇങ്ങനെ എഴുതി, “ചെറിയ ചെറിയ പിണക്കങ്ങളും, ഷൂട്ടിന് ആരെങ്കിലും താമസിച്ചു വരുകയോ, സ്പെഷ്യൽ ട്രീറ്റ്മെന്റ് ആവശ്യപ്പെടുകയോ ഒക്കെ ചെയ്യുമ്പോഴുള്ള എന്റെ വഴക്കു പറച്ചിലുകൾ ഒക്കെ മാറ്റി നിറുത്തിയാൽ നമ്മൾ ഒരു വലിയ കുടുംബമായിരുന്നു, മുത്തശ്ശി മുതൽ കണ്ണാപ്പി വരെ. ഈ ഒരു കാര്യത്തിൽ നമ്മൾക്കെല്ലാവർക്കും അഭിമാനിക്കാം.”

പരമ്പരയിലെ പിരിഞ്ഞുപൊക്കിനെ നടി ചില അർത്ഥം വെച്ച രീതിയിൽ സൂചിപ്പിക്കുകയും ചെയ്തു. “നമ്മളെ തമ്മിൽ ഭിന്നിപ്പിച്ചു ഭരിക്കാൻ നമ്മൾ ആരെയും സമ്മതിച്ചില്ല. അവസാനം വരെ. നാല് വഴിക്കു പോകുമ്പോൾ ഒരു വേദനയെ ഉള്ളു മനസ്സിൽ. കുറച്ചുകൂടെ ഒക്കെ സത്യസന്ധത ആകാമായിരുന്നു ഞങ്ങളോട് പുതിയ ചക്കപ്പഴത്തിന്റെ ആസൂത്രകർക്കും, അതിലേക്കു പൈസ മുടക്കിയവർക്കും ഒക്കെ. പ്രത്യേകിച്ച് ‘ചക്കപ്പഴം’ എന്ന ഒരു ബ്രാൻഡ് നെയിം തന്നെ ഉണ്ടാക്കാൻ ആദ്യം മുതൽ സാഹായിച്ചവർ എന്ന നിലക്ക്,” സബിറ്റ എഴുതി.

Comments are closed.