അടിപൊളി വിഭവം ട്രൈ ചെയ്തു നോക്കൂ.. ചക്കക്കുരു, മാങ്ങാ, ഉണക്കച്ചെമ്മീൻ, മുരിങ്ങക്കായ കറി ഇതുപോലെ വെച്ചാൽ 5 കിണ്ണം ചോറ് കഴിക്കും.!!

ചക്കക്കുരു , മാങ്ങാ തുടങ്ങിയവയുടെ എല്ലാം സീസൺ ആണ് ഇപ്പോൾ ഉള്ളത്. ചക്കക്കുരു ഉപയോഗിച്ച് മാങ്ങാ ഉപയോഗിച്ചുമെല്ലാം വ്യത്യസ്തമായ വിഭവങ്ങൾ നമ്മൾ തയ്യാറാക്കാറുണ്ട്. ചക്കക്കുരു, മാങ്ങാ, ഉണക്കച്ചെമ്മീൻ, മുരിങ്ങക്കായ ഉപയോഗിച്ച് തയ്യാറാക്കുന്ന ഒരു അടിപൊളി കറിയാണ് ഇപ്പോൾ നിങ്ങളെ പരിചയപ്പെടുത്തുന്നത്. ഈ റെസിപ്പി തയ്യാറാക്കുന്നതിനായി നല്ല മൂത്ത എന്നാൽ പുളിയുള്ള മാങ്ങയാണ് ആവശ്യമായത്.

വറുത്തെടുത്ത ഉണക്കച്ചെമ്മീനും ചക്കക്കുരുവും കൂടി ഒരു പാത്രത്തിലെടുത്ത് ആവശ്യത്തിന് വെള്ളവും മഞ്ഞൾപൊടിയും മുളക്പൊടിയും ആവശ്യത്തിന് ഉപ്പും ചേർത്ത് വേവിച്ചെടുക്കുക. ഇതിൽ പച്ചമുളയ്ക് ചേർക്കുന്നില്ല. പകരം മുളകു പൊടിയാണ് ചേർക്കുന്നത്. അരപ്പ് തയ്യാറാക്കുവാൻ ആവശ്യത്തിന് തേങ്ങാ എടുത്ത് അതിലേക്ക് ചെറിയ ജീരകം, ചെറിയുള്ളി, മല്ലിപൊടി തുടങ്ങിയവാ നല്ലതുപോലെ പേസ്റ്റ് പോലെ അരച്ചെടുക്കുക.

മുക്കാൽ വേവ് ആയ ചക്കകുരുവിലേക്ക് മുരിങ്ങക്കായ നന്നാക്കിയത് ചേർക്കുക. മുക്കാൽ വേവ് ആയശേഷം ഇതിലേക്ക് മാങ്ങാ ചേർക്കാവുന്നതാണ്. രണ്ടോ മൂന്നോ മിനിറ്റിനുശേഷം അരപ്പ് ചേർക്കവുന്നതാണ്. വെള്ളം കുറവാണെങ്കിൽ ഈ ഒരു സമയത്ത് വെള്ളം ചേർത്ത് ഇളക്കി മൂടി വെച്ച് തിളപ്പിക്കുക. ഇതിലേക്ക് കടുക് താളിച്ചെടുക്കാവുന്നതാണ്. തയ്യാറാക്കുന്നവിധം കൂടുതൽ അറിയ്യുവാൻ വീഡിയോ കാണൂ..

കൊടുത്താൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി Grandmother Tips എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.