തട്ടുകടയിലെ മൊരിഞ്ഞ വിഭവം കോളിഫ്ലവർ ഫ്രൈ നമ്മൾ എപ്പോഴൊക്കെ കടയിൽ പോയാലും വാങ്ങിക്കാൻ തോന്നുന്ന വിഭവം.!! ഇനി വീട്ടിൽ ഉണ്ടാക്കി കഴിക്കാം.!! Cauliflower Fry Recipe Malayalam

തട്ടുകടയിലെ മൊരിഞ്ഞ വിഭവം കോളിഫ്ലവർ ഫ്രൈ നമ്മൾ എപ്പോഴൊക്കെ കടയിൽ പോയാലും വാങ്ങിക്കാൻ തോന്നുന്ന ഒന്നാണ്വ, ഇത് വറുകുമ്പോൾ ഉള്ള ഒരു മണം ഉറപ്പായി നമുക്ക് കഴിക്കാതെ തിരിച്ചു വരാൻ തോന്നില്ല അത്രയും സ്വാദ് ഉള്ള ഒരു വിഭവം ഇനി വീട്ടിൽ തന്നെ നമുക്ക് തയ്യാറാക്കി എടുക്കാം എന്തൊക്കെയായിരുന്നു അതിന്റെ ഒരു സീക്രട്ട് ചേരുവകൾ എന്ന് നമുക്ക് നോക്കാം.
ഒരു പാത്രത്തിലേക്ക് ആവശ്യത്തിന് കടലമാവ് എടുക്കുക,

അതിലേക്ക് കാശ്മീരി ചില്ലി, എരിവുള്ള മുളകുപൊടി, കായപ്പൊടി, മഞ്ഞൾപ്പൊടി, എന്നിവ ചേർത്തു കൊടുക്കാം. ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്, ഉണ്ടെങ്കിൽ അതുകൂടി ചേർക്കുന്നത് നല്ലതായിരിക്കും. ഇതിലേക്ക് കറിവേപ്പില ചെറുതായി മുറിച്ചത് കൂടി ചേർത്ത് കൊടുത്താൽ സ്വാദ് കൂടും. അതിനുശേഷം മുട്ട കൂടി ചേർക്കാറുണ്ട് ചില കടകളിൽ.നിങ്ങൾക്ക് ഇഷ്ടമുണ്ടെങ്കിൽ മാത്രം മുട്ട ചേർത്തു കൊടുക്കാം, അതിനുശേഷം വെള്ളമൊഴിച്ച് ഇത് നന്നായിട്ട് കുഴച്ചെടുക്കുക, കുഴച്ച മാവ്ഒരു പത്ത് മിനിറ്റ് അടച്ചു വയ്ക്കുക, അടച്ചു വയ്ക്കുന്ന സമയം കൊണ്ട് നമുക്ക് കോളിഫ്ലവർ ആദ്യം നന്നായിട്ട് ചെറിയ ചെറിയ കഷണങ്ങളാക്കി

എടുക്കുക. അതിനുശേഷം ഒരു പാത്രത്തിലേക്ക് കുറച്ചു വെള്ളം ഒഴിച്ച് അതിലേക്ക് മഞ്ഞൾപ്പൊടിയും, ഉപ്പും കോളിഫ്ലവറും ചേർത്ത് ഒന്നു തിളപ്പിച്ചെടുക്കുക ഒത്തിരി വെക്കേണ്ട ആവശ്യമില്ല.അതിനുശേഷം വെള്ളം മുഴുവൻ കളഞ്ഞു കോളിഫ്ലവർ എടുക്കുക. തയ്യാറാക്കി വെച്ചിട്ടുള്ള മാവിലേക്ക് കോളിഫ്ലവർ ഓരോന്നായി മുക്കി ഒരു ചീന ചട്ടി വെച്ച് ചൂടായിട്ടുള്ള എണ്ണയിലേക്ക് ഓരോന്നും ചേർത്ത് കൊടുത്ത് നന്നായിട്ട് വറുത്തെടുക്കുക. വറുത്തതിനുശേഷം അതിന്റെ മുകളിലേക്ക് കറിവേപ്പില വറുത്തതും കൂടി ചേർത്തു കൊടുക്കാം, വളരെ രുചികരമായ കോളിഫ്ലവർ ഫ്രൈ എല്ലാവർക്കും ഒത്തിരി ഇഷ്ടമാകും.മഴയുള്ള സമയങ്ങളിൽ

ഇതുപോലൊരു കോളിഫ്ലവർ ഫ്രൈയും, നല്ലൊരു ചൂട് ചായയും ഉണ്ടെങ്കിൽ ആർക്കാണ് ഇഷ്ടമല്ലാത്തത്എപ്പോഴും കടകളിൽ പോയി വാങ്ങാൻ പറ്റാതെ വരുമ്പോഴും ഒരു കോളിഫ്ലവർ ഉണ്ടെങ്കിൽ വീട്ടിൽ എല്ലാവർക്കും ഒന്നിച്ച് കഴിക്കാനാകുന്നത് ഒരു പാത്രം നിറയെ തയ്യാറാക്കി എടുക്കാനും പറ്റുന്ന നല്ലൊരു വിഭവമാണ് ഈ ഒരു കോളിഫ്ലവർ ഫ്രൈ അത് മാത്രമല്ല കോളിഫ്ലവർ കഴിക്കാത്തവരും ഇതുപോലെ തയ്യാറാക്കിയാൽ കഴിക്കും.തയ്യാറാക്കുന്ന വിധം വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലെ. Video credits : Mia kitchen

Comments are closed.