കാറ്ററിങ്ങുകാർ സദ്യയിൽ വിളമ്പുന്ന കയ്പ്പില്ലാത്ത വടുകപ്പുളി നാരങ്ങാ അച്ചാറിൻറെ രുചി രഹസ്യം ഇതാണ്.!! Catering Special Vadukapuli Achar Recipe
Catering Special Vadukapuli Achar Recipe : ഓണസദ്യയിൽ വിളമ്പാറുള്ള പ്രധാന വിഭവങ്ങളിൽ ഒന്നാണ് വടുകപ്പുളി അച്ചാർ. സാധാരണയായി കാറ്ററിംഗ് സദ്യകളിൽ വടുകപ്പുളി അച്ചാർ കഴിക്കുമ്പോൾ ഒട്ടും കൈപ്പ് ഉണ്ടാകാറില്ല. അതേസമയം വീട്ടിൽ ഉണ്ടാക്കുമ്പോൾ അത് കഴിക്കാനായി ആരും അധികം താൽപര്യപ്പെടാറില്ല. ഒട്ടും കൈപ്പില്ലാതെ രുചികരമായ വടുകപ്പുളി അച്ചാർ എങ്ങനെ തയ്യാറാക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം.
അച്ചാർ തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള സാധനങ്ങൾ നന്നായി പഴുത്ത വടുകപ്പുളി, മുളകുപൊടി, കല്ലുപ്പ്, മഞ്ഞൾപൊടി, കായം, ഉലുവ, പച്ചമുളക്, കറിവേപ്പില, ഉണക്ക മുളക്, വിനാഗിരി, ശർക്കര ഇത്രയും സാധനങ്ങളാണ്. ആദ്യം തന്നെ വടുകപ്പുളി തിളച്ച വെള്ളത്തിൽ ഇട്ട് നല്ലതുപോലെ ഇളക്കി വൃത്തിയാക്കി എടുക്കുക. ഒട്ടും നനവില്ലാത്ത തുണി ഉപയോഗിച്ച് നാരങ്ങയുടെ പുറംഭാഗം തുടച്ചു കൊടുക്കുക. അതിനുശേഷം നാരങ്ങ മുറിച്ച് അതിനകത്തെ കുരു, ബലമുള്ള തണ്ടിന്റെ ഭാഗം എന്നിവ പൂർണ്ണമായും എടുത്ത് പുറത്തു കളയുക.
ചെറിയ കഷണങ്ങളായി വടുകപ്പുളി അരിഞ്ഞ് മാറ്റിവയ്ക്കുക. അതിലേക്ക് ഒരു ടീസ്പൂൺ മഞ്ഞൾ പൊടിയും ആവശ്യത്തിന് ഉപ്പും ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്ത് മൂന്ന് മണിക്കൂർ നേരം റസ്റ്റ് ചെയ്യാനായി മാറ്റിവയ്ക്കാം. അച്ചാറിലേക്ക് ആവശ്യമായ മസാല കൂട്ട് തയ്യാറാക്കാനായി ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടായി തുടങ്ങുമ്പോൾ കായം അതിലേക്ക് ഇട്ടു കൊടുക്കുക. കായം നന്നായി ചൂടായി തുടങ്ങുമ്പോൾ അതിലേക്ക് നല്ലെണ്ണ ഒഴിച്ച് മൂപ്പിക്കാവുന്നതാണ്. ഈയൊരു സമയത്ത് തന്നെ ഉലുവ കൂടി ചേർത്ത് ഒന്ന് വറുത്തെടുത്ത് മാറ്റിവയ്ക്കാം. അതേ പാനിലേക്ക് വീണ്ടും എണ്ണയൊഴിച്ച് ഉണക്കമുളകും,കറിവേപ്പിലയും വറുത്തെടുത്ത മാറ്റിവയ്ക്കുക. ഇതേ രീതിയിൽ തന്നെ പച്ചമുളകും,
വെളുത്തുള്ളിയും കൂടി വറുത്ത് മാറ്റി വയ്ക്കാവുന്നതാണ്. ഇപ്പോൾ വറുക്കാനായി ഉപയോഗിച്ച എണ്ണ തണുക്കാനായി മറ്റൊരു പാത്രത്തിലേക്ക് ഒഴിച്ച് വയ്ക്കാവുന്നതാണ്. അതിനുശേഷം അച്ചാർ തയ്യാറാക്കുന്ന പാത്രത്തിലേക്ക് എണ്ണയൊഴിച്ച് അതിലേക്ക് മുളകുപൊടി ഇട്ട് പച്ചമണം പോകുന്നത് വരെ വറുത്തെടുക്കുക. തയ്യാറാക്കി വെച്ച വടുകപ്പുളി ഇട്ട് നല്ലതുപോലെ ഇളക്കുക. അതിലേക്ക് ശർക്കര പാനിയും വിനാഗിരിയും ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. ഈയൊരു സമയത്ത് തന്നെ വെളുത്തുള്ളി കറിവേപ്പില പച്ചമുളക് എന്നിവ കൂടി ഇട്ടുകൊടുക്കാവുന്നതാണ്. തണുക്കാനായി മാറ്റിവെച്ച് എണ്ണ അച്ചാറിലേക്ക് ഒഴിച്ചു കൊടുക്കുക. തയ്യാറാക്കിവെച്ച ഉലുവയും കായവും പൊടിച്ച ശേഷം അച്ചാറിലേക്ക് ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. കുറച്ചുനേരം റസ്റ്റ് ചെയ്യാനായി വെച്ച ശേഷം അച്ചാർ ഉപയോഗിക്കാവുന്നതാണ്. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Video Credit : Anithas Tastycorner
Comments are closed.