കാറ്ററിംഗുകാർ പാർട്ടികളിൽ വിളമ്പുന്ന രുചിയൂറും ചിക്കൻ റോസ്റ്റ്; പാത്രം കാലിയാവുന്ന വഴി അറിയില്ല ഇങ്ങനെ ഉണ്ടാക്കിയാൽ.!! Catering Special Chicken Roast Recipe

Catering Special Chicken Roast Recipe : കാറ്ററിംഗുകാർ പാർട്ടികളിൽ വിളമ്പുന്ന കൊതിയൂറും രുചിയുള്ള ചിക്കൻ റോസ്റ്റ് കഴിച്ചിട്ടില്ലേ. നിങ്ങൾ ഉണ്ടാക്കുന്ന സ്പെഷ്യൽ വിഭവങ്ങൾക്കൊപ്പം വിളമ്പാൻ സൂപ്പറായ ഒന്നാണിത്. മാത്രമല്ല വീട്ടിലെ സൽക്കാരങ്ങളിലെ താരമായും തയ്യാറാക്കാവുന്ന ഒരു കിടിലൻ വിഭവമാണിത്. നിങ്ങൾ ബിരിയാണി തയ്യാറാക്കുമ്പോൾ അതിന്റെ മസാലയായി ഉണ്ടാക്കാവുന്ന ഒരു സ്പെഷ്യൽ റോസ്റ്റ് ആണിത്. രുചികരമായ സ്പെഷ്യൽ ചിക്കൻ റോസ്റ്റ് തയ്യാറാക്കാം.

 • Ingredients:
 • ചിക്കൻ – 2 1/2 കിലോ
 • വിനാഗിരി – 1/2 കപ്പ്
 • ഉപ്പ് – 1/2 കപ്പ്
 • മഞ്ഞൾപ്പൊടി – 1 + 1/4 ടീസ്പൂൺ
 • മുളക്പൊടി – 1 സ്പൂൺ
 • ചതച്ച കുരുമുളക് – 1/2 സ്പൂൺ
 • കോൺ ഫ്ലോർ – 2 സ്പൂൺ
 • ഖരം മസാല – 1/2 സ്പൂൺ
 • കറിവേപ്പില
 • ചെറുനാരങ്ങ നീര് – 1
 • സവാള – 6 എണ്ണം
 • തേങ്ങ ചിരകിയത് – 1/2 മുറി
 • ബേ ലീഫ് – 2 എണ്ണം
 • അണ്ടിപ്പരിപ്പ് – 15 എണ്ണം
 • കറിവേപ്പില – ഒരുപിടി
 • പെരുംജീരകം – 1 സ്പൂൺ
 • കറയാമ്പു – 8
 • തക്കോലം – 1 എണ്ണം
 • സജീരകം – 1/4 ടീസ്പൂൺ
 • നല്ല ജീരകം – 1/4 ടീസ്പൂൺ
 • കറുവപ്പട്ട – 4 കഷണം
 • കുരുമുളക് – 1/2 സ്പൂൺ
 • ജാതിപത്രി – 2 എണ്ണം
 • ഏലക്ക – 12 എണ്ണം
 • വെളിച്ചെണ്ണ – ആവശ്യത്തിന്
 • കാശ്മീരി മുളക് – 8 എണ്ണം
 • വറ്റൽ മുളക് – 12 എണ്ണം
 • പച്ചമുളക് – 4 എണ്ണം
 • ഇഞ്ചി
 • വെളുത്തുള്ളി
 • തക്കാളി – 4 എണ്ണം
 • മല്ലിപ്പൊടി – 1 സ്പൂൺ
 • വെള്ളം – 1/2 ഗ്ലാസ്
 • സോയ സോസ് – 1 ടേബിൾ സ്പൂൺ
 • മല്ലിയില
 • പൊതീന ഇല

ഒരു കിലോ ചിക്കന് മൂന്ന് സവാള എന്ന കണക്കിലാണ് സവാള എടുക്കേണ്ടത്. റോസ്റ്റ് തയ്യാറാക്കുമ്പോൾ ഇതിൽ ചേർക്കുന്ന സവാള കുറച്ച് ഫ്രൈ ചെയ്ത് ചേർക്കുമ്പോളാണ് ഇതിന് അപാര സ്വാദ് കൂടി കിട്ടുന്നത്. ഇവിടെ പതിനഞ്ച് പേർക്ക് വിളമ്പാവുന്ന ചിക്കൻ റോസ്റ്റ് ആണ് തയ്യാറാക്കുന്നത്. ആദ്യമായി രണ്ടര കിലോ ചിക്കൻ കഴുകി വൃത്തിയാക്കിയ ശേഷം ഒരു പാത്രത്തിലേക്ക് ഇട്ട് ചിക്കൻ മുങ്ങി കിടക്കും ഭാഗത്തെ വെള്ളം ഒഴിച്ചു കൊടുക്കാം. ശേഷം ഇതിലേക്ക് അര കപ്പ് വിനാഗിരിയും അരക്കപ്പോളം ഉപ്പും ചേർത്ത് കൈ ഉപയോഗിച്ച് നല്ലപോലെ യോജിപ്പിച്ച് എടുക്കാം. ചിക്കൻ നല്ല സോഫ്റ്റ് ആയി കിട്ടുന്നതിനും ചിക്കനിലെ ചീത്ത മണം പോകുന്നതിനും ഇത് സഹായിക്കും. ശേഷം ഇത് മൂടിവെച്ച് അരമണിക്കൂറോളം മാറ്റിവയ്ക്കണം. അരമണിക്കൂറിന് ശേഷം ചിക്കൻ ഊറ്റി മാറ്റി വയ്ക്കാം. ശേഷം ഇതിലേക്ക് ഒരു ടീസ്പൂൺ മഞ്ഞൾപ്പൊടിയും ഒരു സ്പൂൺ മുളക്പൊടിയും അരസ്പൂൺ കുരുമുളക് ചതച്ചതും രണ്ട് സ്പൂൺ കോൺ ഫ്ലോറും അര സ്പൂൺ ഖരം മസാലയും കുറച്ച് കറിവേപ്പിലയും കൈകൊണ്ട് കീറിയതും ഒരു ചെറുനാരങ്ങയുടെ നീരും ഒരു സ്പൂൺ വെളിച്ചെണ്ണയും കൂടെ ചേർത്ത് കൈകൊണ്ട് നന്നായി കുഴച്ചെടുക്കണം. കാറ്ററിംഗ് സ്പെഷ്യൽ കിടുക്കാച്ചി ചിക്കൻ റോസ്റ്റ് നിങ്ങളും തയ്യാറാക്കൂ. Catering Special Chicken Roast Recipe Video Credit : Anithas Tastycorner

Comments are closed.