കാരറ്റും പാലും കുക്കറിൽ ഇങ്ങനെ ഒന്ന് ചെയ്തു നോക്കൂ… അടിപൊളി വിഭവം തയ്യാർ.!! Carrot Payasam Recipe Malayalam

Carrot Payasam Recipe Malayalam : എപ്പോഴും അട പ്രഥമനും സേമിയ പായസവും അരി പായസവും ഒക്കെ ഉണ്ടാക്കുന്നതിന് പകരം ഇടയ്ക്ക് എങ്കിലും വെറൈറ്റി ആയിട്ട് പായസം ഉണ്ടാക്കണ്ടേ? അങ്ങനെ ഉണ്ടാക്കാവുന്ന ഒരു പായസമാണ് കാരറ്റ് പായസം. ഇത് ഉണ്ടാക്കാനായി ഒരു ഗ്ലാസ്സ് നിറച്ച് കാരറ്റ് ചെറിയ കഷ്ണങ്ങളായി അരിഞ്ഞത് ഒരു

പ്രഷർ കുക്കറിൽ ഇട്ട് മുക്കാൽ ഗ്ലാസ്സ് പാലും കൂടി ചേർത്ത് വേവിക്കണം. ആദ്യം ഹൈ ഫ്ലെയിമിൽ രണ്ട് വിസ്സിലും പിന്നെ മീഡിയം ഫ്ലെയിമിൽ അഞ്ചു മിനിറ്റും വേവിക്കണം. ഇതിനെ രണ്ട് ഏലയ്ക്കയും കൂടി ചേർത്തിട്ട് തണുത്തതിന് ശേഷം നല്ലത് പോലെ അരച്ചെടുക്കണം. ഒരു പാനിൽ നെയ്യ് ചൂടാക്കിയിട്ട് കുറച്ച് അണ്ടിപ്പരിപ്പും മുന്തിരിയും ചേർത്ത് വറുക്കണം. അതിന് ശേഷം അര ഗ്ലാസ്സ് കാരറ്റ് ഗ്രേറ്റ് ചെയ്തത്

ഈ നെയ്യിൽ ഇട്ട് വഴറ്റണം. ഇതിലേക്ക് കുറച്ചു പഞ്ചസാരയും കൂടി ചേർത്ത് നല്ലത് പോലെ ഇളക്കണം. പഞ്ചസാര അലിഞ്ഞു ചേർന്ന് തിളയ്ക്കുമ്പോൾ നമ്മൾ നേരത്തെ അരച്ചു വച്ചിരിക്കുന്ന കാരറ്റ് – പാൽ മിശ്രിതവും കുറച്ചു പാലും കണ്ടൻസ്ഡ് മിൽക്കും കൂടി ചേർത്ത് ചൂടാക്കിയതിന് ശേഷം തീ അണയ്ക്കാം. അവസാനമായി നമ്മൾ ആദ്യം വറുത്ത് വച്ചിരിക്കുന്ന അണ്ടിപ്പരിപ്പും മുന്തിരിയും കൂടി ചേർത്താൽ നല്ല

രുചികരമായ കാരറ്റ് പായസം തയ്യാർ. കൊച്ചു കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഇഷ്ടമുള്ള, വളരെ എളുപ്പത്തിൽ ഉണ്ടാക്കാവുന്ന ഒരു പായസമാണ് ക്യാരറ്റ് പായസം. കുറച്ചു സമയം മാത്രമേ ഇത് ഉണ്ടാക്കാൻ വേണ്ടി വരുകയുള്ളൂ. ഇത് ഉണ്ടാക്കാൻ ആവശ്യമായ ചേരുവയും അളവും ഉണ്ടാക്കേണ്ട വിധവും മനസിലാക്കാനായി ഇതോടൊപ്പം ഉള്ള വീഡിയോ മുഴുവൻ കണ്ടാൽ മതിയാവും. Video Credit : Ladies planet By Ramshi

Rate this post

Comments are closed.