ഈ പൊരി വെയിലത്ത് ഇതൊരു ഗ്ലാസ് മതി.. വീട്ടിൽ ഉണ്ടാക്കാം വളരെ ചിലവ് കുറഞ്ഞ കിടിലൻ ഒരുവെള്ളം.!! carrot Drink Recipe Malayalam

നല്ല ചൂട് കൂടിയ കാലാവസ്ഥയാണല്ലോ ഇപ്പോഴുള്ളത്. കൂടാതെ നോമ്പ് കാലവുമാണല്ലോ. ഈ ഒരു സമയത്ത് നമുക്കെല്ലാവർക്കും കുടിക്കുവാനുള്ള ഒരു അടിപൊളി ഡ്രിങ്ക് ആണ് ഇവിടെ നിങ്ങളെ പരിചയപ്പെടുത്തുന്നത്. ഈ പൊരി വെയിലത്ത് ഇതൊരു ഗ്ലാസ് മതി,വീട്ടിൽ ഉണ്ടാക്കാം വളരെ ചിലവ് കുറഞ്ഞ കിടിലൻ ഒരുവെള്ളം. വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കാവുന്ന ഈ വിഭവം തയ്യാറാകുന്നത് എങ്ങനെ എന്ന് പരിചയപ്പെടാം.

ഈ റെസിപ്പി തയ്യാറാക്കുന്നതിനായി കാരറ്റ് ആണ് ആവശ്യമായത്. കാരറ്റിന്റെ തൊലിയെലാം കളഞ്ഞു അരിഞ്ഞെടുക്കണം. ഇത് അരച്ചെടുക്കുകയാണ് ചെയ്യേണ്ടത്. കാരറ്റ് കഷണങ്ങൾ ഒരു മിക്സിയുടെ ജാറിലേക്ക് മാറ്റിയശേഷം ഇത് അരച്ചെടുക്കണം. നല്ലതുപോലെ അരച്ച കാരറ്റ് ഒരു അരിപ്പ ഉപയോഗിച്ച് അരിച്ചെടുക്കുക. ഇത് അരിച്ചെടുത്ത ശേഷം മാറ്റിവെക്കുക. ഇനി ആവശ്യമായത് സംജാ സീഡ്‌സ് ആണ്.

സംജാ സീഡ്‌സ് എടുത്ത് ആവശ്യത്തിന് വെള്ളം ഒഴിച്ച് വെക്കുക. കുറച്ചു സമയം കൊണ്ട് താന്നെ ഇത് വെള്ളത്തിൽ കുതിർന്ന കിട്ടും. ഇനി ഒരു ഗ്ലാസ് എടുക്കുക. ഒരു ഗ്ലാസ് ജ്യൂസ് ആണ് നമുക്ക് തയ്യാറാക്കേണ്ടത് എങ്കിൽ അര മുറി ചെറുനാരങ്ങായാണ് ആവശ്യമായത്. അര മുറി ചെറുനാരങ്ങാ എടുത്ത് പിഴിഞ്ഞ് ഗ്ലാസിലേക്ക് ഒഴിക്കുക. ശേഷം ഇതിലേക്ക് കുതിർത്തുവെച്ച സബ്ജ സീഡ്‌സ് മൂന്നോ നാലോ ടേബിൾസ്പൂൺ ചേർക്കാവുന്നതാണ്.

ശേഷം ഇതിലേക്ക് നന്നാറി സിറപ്പ് ചേർക്കാം. നന്നാറി സിറപ്പ് ചേർത്താൽ മധുരം അധികം ചേർക്കേണ്ട ആവശ്യമില്ല. ഇനി ഇതിലേക്ക് ഒരു ചെറിയ കഷ്ണം പൊതിനയില ചേർത്തു കൊടുക്കാം. ഇതിലേക്ക് അര കപ്പിനെക്കാൾ കുറച്ചു കുറവ് എന്ന രീതിയിൽ കാരറ്റ് ജ്യൂസ് ചേർക്കുക. ഐസ് ക്യൂബ്സ് കൂടി ചേർത്തു കൊടുത്തശേഷം ഇതിനു മുകളിൽ ഒരു ഗ്ലാസ് വെച്ച് കുലുക്കിയെടുക്കാം. കൂടുതൽ അറിയാൻ വീഡിയോ കാണാം. Video Credit : Fathimas Curry World

Rate this post

Comments are closed.