കാരറ്റ് ഇഡ്ലിപാത്രത്തിൽ ഇങ്ങനെയൊന്ന് ചെയ്തു നോക്കണേ.. ആവിയിൽ വേവിക്കുന്ന ഹെൽത്തിയായ ഒരടിപൊളി വിഭവം 😋👌

വ്യത്യസ്തമായ രുചികൾ മലയാളികൾക്ക് എന്നും പ്രിയപ്പെട്ടതാണ്. അത്തരത്തിൽ അടിപൊളി രുചിയിൽ ഒരു വിഭവം തയ്യാറാക്കുന്നത് നമുക്കിവിടെ പരിചയപ്പെടാം. കാരറ്റ് ഉപയോഗിച്ച് ആവിയിൽ ആണ് ഈ റെസിപ്പി തയ്യാറാക്കുന്നത്. വായിലിട്ടാൽ അലിഞ്ഞുപോവും കിടിലൻ രുചിയിലുള്ള ഈ റെസിപ്പി തീർച്ചയായും നിങ്ങൾ വീടുകളിൽ ട്രൈ ചെയ്തു നോക്കി അഭിപ്രായം പറയുവാൻ മറക്കല്ലേ..


ഈ ഒരു റെസിപി തയ്യാറാക്കുവാൻ ആദ്യം തന്നെ കാരറ്റ് കഴുകി വൃത്തിയാക്കി ചെറിയ കഷണങ്ങളാക്കി ആവശ്യത്തിന് ഉപ്പ് ചേർത്ത് വേവിച്ചെടുക്കുക. ഇത് വെള്ളത്തിൽ നിന്നും ഊറ്റിയെടുത്ത് തണുക്കുവാൻ വെക്കുക. തണുത്ത ശേഷം ഇത് അരച്ചെടുക്കണം. ഇതിലേക്ക് കോഴിമുട്ട, ഏതെങ്കിലും റിഫൈൻഡ് ഓയിൽ, ആവശ്യത്തിന് പഞ്ചസാര, വാനില എസ്സെൻസ് തുടങ്ങിയവ ക്യാരറ്റിന് കൂടെ ചേർത്ത് നല്ലതുപോലെ അരച്ചെടുക്കുക.

ഇത് മാറ്റി വെക്കുക. ഒരു അരിപ്പ എടുത്ത് അതിലേക്ക് മൈദാ, ബേക്കിംഗ് സോഡാ ഉപ്പ് തുടങ്ങിയവ അരിച്ചെടുക്കുക. ഇതിലേക്ക് അരച്ചുവെച്ച കാരറ്റിന്റെ മിശ്രിതം ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. ഇതിലേക്ക് വേണമെങ്കിൽ കാരറ്റ് ഗ്രേറ്റ് ചെയ്തത് ചേർക്കാവുന്നതാണ്. ഇഢലിപാത്രത്തിൽ നമുക്കിത് വേവിച്ചെടുക്കാവുന്നതാണ്. വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു കാരറ്റ് കേക്ക് ആണിത്.

കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി Ladies planet By Ramshi എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.