സ്വാതന്ത്ര്യത്തിന്റെ പൊരുൾ തേടി കിടിലൻ മാസും ആക്ഷൻ രംഗങ്ങളുമായി തിയേറ്ററുകൾ വിറപ്പിച്ച ക്യാപ്റ്റൻ മില്ലർ.!! Captain Miller Movie Review in Malayalam

Captain Miller Movie Review in Malayalam : ഇന്ത്യ എന്ന രാജ്യം ഓരോ ഇന്ത്യക്കാരനും വെറും ഒരു രാജ്യം മാത്രമല്ല പൊരുതിയും പോരാടിച്ചും നാം നേടിയ സ്വാതന്ത്ര്യം എന്ന മഹാ അനുഭവം ആണ്. സ്വാതന്ത്ര്യ സമരവും ബ്രിട്ടീഷ് വാഴ്‌ചയും പ്രമേയമായ ഒട്ടനേകം സിനിമകൾ ഇന്ത്യൻ സിനിമ ചരിത്രത്തിൽ ഉണ്ടായിട്ടുണ്ട് എങ്കിലും അതിൽ നിന്നും വ്യത്യസ്തമാകുന്ന നിരവധി ദൃശ്യാനുഭവങ്ങൾ ക്യാപ്റ്റൻ മില്ലർ നമുക്ക് സംസാരിക്കുന്നുണ്ട്. പൂർണ്ണമായും ഒരു തിയേറ്റർ എക്സ്പീരിയൻസ് ആണ് ചിത്രം. ധനുഷ് നായകനായ 47 ആമത്തെ ചിത്രം എന്ന നിലയ്ക്ക് D47 എന്നാണ് ചിത്രത്തിന് ആദ്യം നൽകിയ പേര് പിന്നീട് ക്യാപ്റ്റൻ മില്ലർ എന്നാക്കി മാറ്റുകയായിരിന്നു. കോടികളുടെ മുതൽ മുടക്കിൽ ഇറങ്ങിയ ചിത്രം ടെക്നിക്കലി വളരെ ഉയർന്ന നിലവാരം പുലർത്തുന്നുണ്ട്. ധനുഷിന്റെ മികച്ച ചിത്രങ്ങളിൽ ഒന്നെന്ന്

നിസ്സംശയം ക്യാപ്റ്റൻ മില്ലറിനെ വിളിക്കാൻ കഴിയും. ലുക്ക് ആക്റ്റിങ്ങിൽമാത്രമല്ല മുക്കിലും നൂറിൽ നൂറ് മാർക്കാണ് ധനുഷിനു കൊടുക്കേണ്ടത്. ബ്രിട്ടീഷ് ഭരണകാലത്തെ തമിഴ്‌നാട്ടിലെ ഒരു ഗ്രാമത്തിൽ നിന്നാണ് കഥ ആരംഭിക്കുന്നത്. ആ ഇരുണ്ട കാലത്ത് ബ്രിട്ടീഷുകാർ മാത്രം ആയിരുന്നില്ല ഉയർന്ന ജാതിക്കാരും പാവങ്ങളുടെ ശത്രുക്കൾ ആയിരുന്നു. തങ്ങൾ നിർമ്മിച്ച ക്ഷേത്രത്തിൽ കയറാൻ കഴിയാതെ തങ്ങളെ അവിടെ നിന്നും അകറ്റി നിർത്തുന്ന ഉയർന്ന ജാതിക്കാരായിരുന്നു ഈ ഗ്രാമത്തിലെ താണ ജാതിക്കാരുടെ ശത്രുക്കൾ അവരുടെ അടിമയായി കാലാകാലം ജീവിച്ച അവരുടെ ഏറ്റവും വലിയ സ്വപ്നം ആ ക്ഷേത്രത്തിൽ പ്രവേശിക്കുക എന്നതായിരുന്നു. ഈസ എന്ന ധനുഷും കുടുംബവും ആ ഗ്രാമത്തിലാണ് താമസിച്ചത്. ഈസയുടെ ലക്ഷ്യം ആകട്ടെ എങ്ങനെയും തലയുയർത്തി അഭിമാനത്തോടെ ജീവിക്കുക എന്നതും.

ഈസയുടെ സഹോദരൻ സങ്കണ്ണയാവട്ടെ ബ്രിട്ടീഷ് പട്ടാളക്കാരൻ ആയിരുന്നു. ഒടുവിൽ അവിടുത്തെ രാജകുടുംബവുമായി ഒരു പ്രശ്നം ഉണ്ടാകുകയും ഗ്രാമത്തിൽ നിൽക്കാൻ കഴിയാതെ വന്ന ഇസ ബ്രിട്ടീഷ് പട്ടാളത്തിൽ ചേരാൻ തീരുമാനിക്കുകയും ചെയ്തു. പട്ടാളത്തിൽ നിന്ന് മടങ്ങിയ സെങ്കണ്ണ എത്ര എതിർത്തിട്ടും ഇസ അനുസരിക്കാൻ തയ്യാറായില്ല. അങ്ങനെ പട്ടാളത്തിൽ ചേർന്ന ഇസയ്ക്ക് അവിടുന്ന് ലഭിച്ച പേരാണ് മില്ലർ. എന്നാൽ തന്റെ പേരിനോട് ക്യാപ്റ്റൻ എന്ന് ചേർത്ത് വിളിക്കാൻ ഇഷ്ടപ്പെട്ട ഇസ ക്യാപ്റ്റൻ മില്ലർ അയി മാറി. എന്നാൽ ബ്രിട്ടീഷ് പട്ടാളക്കാരൻ ആയുള്ള ജീവിതം മില്ലറിന് അത്ര എളുപ്പം ആയിരുന്നില്ല. സ്വന്തം രാജ്യത്തെ മനുഷ്യരെ തന്നെ കൊല്ലേണ്ടി വന്നതോടെ അവന്റെ സമനില തെറ്റുകയും അവൻ പട്ടാളത്തിൽ നിന്ന് ഓടി രക്ഷപെടുകയും ചെയ്തു.

ബ്രിട്ടീഷ് പട്ടാളത്തിന്റെ പ്രത്യേക പരിശീലനങ്ങൾ കിട്ടിയ മില്ലർ ഒരിക്കൽ ബ്രിട്ടീഷുകാരുമായി ഏറ്റുമുട്ടിയ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയ കുറച്ചു വിപ്ലവകാരികളെ രക്ഷപ്പെടുത്തുകയും അവരോടൊപ്പം പിന്നീട് കൂടുകയും ചെയ്യുന്നു. അങ്ങനെ മില്ലർ തന്റെ പോരാട്ടം ബ്രിട്ടീഷുകാരോട് കടുപ്പിക്കുകയും അവർക്ക് ഒരു പേടി സ്വപ്നം ആകുകയും ചെയുന്നു. ഒടുവിൽ തന്റെ ഗ്രാമത്തിലെ ജനങ്ങളെ ജാതീയമായി ആക്ഷേപിച്ചു ജീവിച്ച രാജാവിനോടും കുടുംബത്തോടും ഒരുമിച്ചു പോരാടിയ ക്യാപ്റ്റൻ മില്ലർ തന്റെ ജനത്തിന് യഥാർത്ഥ വിമോചനം നേടിക്കൊടുക്കുന്നു. അവിടെയാണ് സ്വാതന്ത്ര്യത്തിന്റ യഥാർത്ഥ അർത്ഥം സംവിധായകൻ വരച്ചു കാട്ടുന്നത്. ബ്രിട്ടീഷുകാരിൽ നിന്ന് മാത്രം ആയിരുന്നില്ല ഇവിടുത്തെ പാവപ്പെട്ട ജനങ്ങൾക്ക് സ്വാതന്ത്ര്യം വേണ്ടിയിരുന്നത്. അവരെ അടക്കി ഭരിക്കുകയും ആട്ടി പായിക്കുകയും ചെയ്ത് മേലാളന്മാരിൽ നിന്ന് കൂടി ആയിരിന്നു.

സെക്കന്റ്‌ പാർട്ടിന്റെ ഒരു സൂചന കൂടി നൽകിയാണ് സിനിമ അവസാനിക്കുന്നത്. ജനുവരി 11നാണ് ചിത്രം റിലീസ് ആയത്. അരുൺ മതേശ്വരൻ ആണ് ക്യാപ്റ്റൻ മില്ലറിന്റെ സംവിധായാകൻ. സത്യജ്യോതി ഫിലംസ് ആണ് നിർമ്മാണം. സംഗീതം ചെയ്തിരിക്കുന്നത് ജി വി പ്രകാശ് ആണ്. ടെക്നിക്കലി ഒരു വൻ സിനിമ തന്നെയാണ് ഇത്. ഛായഗ്രഹണം സിദ്ധാർഥ് സുനിയും എഡിറ്റിംഗ് നാഗുരാൻ രാമചന്ദ്രനും നിർവഹിച്ചു. 104.79 കൂടിയാണ് ചിത്രത്തിന്റെ ടോട്ടൽ കളക്ഷൻ. ഇസ്സയുടെ ജ്യേഷ്ടൻ സെങ്കണ്ണയായി എത്തിയത് ശിവരാജ് കുമാർ ആണ്. ജയപ്രകാശും ജോൺ കൊക്കനും ആണ് രാജകുടുംബംഗങ്ങൾ ആയി എത്തിയത്. പ്രിയങ്ക മോഹൻ ചെയ്ത വേൽമതി വളരെ സ്‌ട്രോങ് ആയ സ്ത്രീ കഥാപാത്രമാണ്. ശകുന്തള റാണിയായി എത്തുന്നത് അതിഥി ബാലൻ ആണ്. ഈ കഥാപാത്രത്തിലൂടെയാണ് രണ്ടാം ഭാഗത്തിന്റെ ഒരു സൂചന സംവിധായകൻ നൽകുന്നത്.

Captain Miller Movie Review in Malayalam