കിടുരുചിയിൽ ഇനി എല്ലാവർക്കും തയ്യാറാക്കാം വീശി അടിക്കാതെ നല്ല പെർഫെക്ട് ബൺ പൊറോട്ട.!! Bun Parotta Recipe Malayalam

Bun Parotta Recipe Malayalam : വിനീത് ശ്രീനിവാസന്റെ ഹൃദയം എന്ന സിനിമയിൽ പ്രണവും കല്യാണി പ്രിയദർശനും കൂടി ഒരു ഹോട്ടലിൽ കയറി ഭക്ഷണം കഴിക്കുന്ന ഒരു രംഗം ഉണ്ട്. അതിൽ അവർ കഴിക്കുന്ന വിഭവമാണ് ബൺ പൊറോട്ട. അന്ന് മുതൽ കേരളത്തിലും ബൺ പൊറോട്ടയ്ക്കുള്ള അന്വേഷണം തുടങ്ങി. യൂട്യൂബിൽ എങ്ങും പിന്നെ ബൺ പൊറോട്ടയ്ക്കുള്ള അന്വേഷണമായി.

ധാരാളം വീഡിയോ ഈ ബൺ പൊറോട്ട ഉണ്ടാക്കുന്നതുമായി ബന്ധപ്പെട്ട് ഉണ്ടെങ്കിലും വളരെ എളുപ്പത്തിൽ ഉണ്ടാക്കാവുന്ന രീതി കാണിക്കുന്ന വീഡിയോ കുറവാണ്. അങ്ങനെ എളുപ്പത്തിൽ വീശി അടിക്കാതെ ബൺ പൊറോട്ട ഉണ്ടാക്കുന്ന രീതി ആണ് താഴെ കാണുന്ന വീഡിയോയിൽ ഉള്ളത്. അപ്പോൾ ഇനി സിനിമയിൽ കാണുന്നത് പോലെ ബൺ പൊറോട്ട കഴിക്കാൻ ചെന്നൈയിൽ പോവണ്ട ആവശ്യമില്ല.

നമ്മുടെ കൊച്ചു കേരളത്തിലെ നമ്മുടെ സ്വന്തം അടുക്കളയിൽ നമുക്ക് ബൺ പൊറോട്ട ഉണ്ടാക്കി കഴിക്കാൻ. ബൺ പൊറോട്ട ഉണ്ടാക്കാനായി ആദ്യം തന്നെ കുറച്ചു മൈദയും പഞ്ചസാരയും പാലും ഉപ്പും മുട്ട അടിച്ചെടുത്തതും വെള്ളവും ചേർത്ത് കുഴയ്ക്കണം. വിഡിയോയിൽ കാണുന്ന രീതിയിൽ ആ മാവ് കുഴച്ചെടുക്കണം. ഇതിൽ അൽപം എണ്ണ തൂത്തിട്ട് രണ്ട് മണിക്കൂർ എങ്കിലും മാറ്റി വയ്ക്കണം. അതിന് ശേഷം

മാവിനെ ചെറിയ ഉരുളകൾ ആക്കിയിട്ട് അര മണിക്കൂർ തൊട്ട് ഒരു മണിക്കൂർ വരെ അടച്ച് വയ്ക്കണം. അതിന് ശേഷം വീഡിയോയിൽ കാണുന്നത് പോലെ കൈ വച്ച് പരത്തി എടുക്കണം. എണ്ണയും മൈദയും തൂത്തതിന് ശേഷം റോൾ ആക്കിയിട്ട് മടക്കണം. എന്നിട്ട് ഒന്നും കൂടി പരത്തിയിട്ട് എണ്ണയിൽ ഇട്ട് വേവിച്ചെടുക്കണം. ഈ ബൺ പൊറോട്ടയുടെ ഒപ്പം കഴിക്കാവുന്ന നല്ല രുചികരമായ ചിക്കൻ കുറുമയുടെ റെസിപിയും ഇതോടൊപ്പം കാണിക്കുന്നുണ്ട്. Video Credit : Fathimas Curry World

Rate this post

Comments are closed.