സാധാരണക്കാരന് എല്ലാ സൗകര്യങ്ങൾ അടങ്ങിയ 1000 ചതുശ്ര അടിയുള്ള വീട് നോക്കാം.!! Budget Home With simple plan

16 ലക്ഷം രൂപയ്ക്ക് 990 സ്ക്വയർ ഫീറ്റിൽ നിർമ്മിച്ച അടിപൊളി വീട് നോക്കാം. സാമ്പത്തികമായി ബുദ്ധിമുട്ടുന്നവർ വീടിന്റെ മുൻഭാഗം വളരെ ലളിതമായി ഡിസൈൻ ചെയ്യുക എന്നതാണ്. ഇവിടെയും നമ്മൾക്ക് കാണാൻ കഴിയുന്നത് അങ്ങനെയുള്ള ഒരു വീടാണ്. വീടിന്റെ കൂടുതൽ കാര്യങ്ങൾ അടുത്തറിയാൻ വിശദമായ കാര്യങ്ങൾ നോക്കാം.വീടിന്റെ പ്ലാൻ നോക്കുകയാണെങ്കിൽ ആവശ്യത്തിനു മാത്രം വിസ്താരമുള്ള ഒരു സിറ്റ്ഔട്ടാണ് നൽകിരിക്കുന്നത്.

സിറ്റ്ഔട്ടിൽ നിന്നും നേരെ കടക്കുന്നത് ലിവിങ് റൂമിലേക്കാണ്. ടീവി യൂണിറ്റ് ഇവിടെയാണ് സജ്ജീകരിച്ചിരിക്കുന്നത്. ലിവിങ് ഏരിയയും ഡൈനിങ് ഹാളും വേർതിരിക്കാൻ വേണ്ടി പ്ലൈവുഡ് പാനിൽ ചെയ്ത ഒരു ആക്സസാണ് ഇവിടെ നൽകിരിക്കുന്നത്. വീടിന്റെ മറ്റ് എല്ലാ ഭാഗങ്ങളിൽ നിന്ന് വഴി വരുന്നത് ഡൈനിങ് ഏരിയയിൽ നിന്നുമാണ്.ആവശ്യത്തിനുള്ള സൗകര്യങ്ങൾ ഒരുക്കിട്ടാണ് അടുക്കള ഡിസൈൻ ചെയ്തിരിക്കുന്നത്.

ചുരുങ്ങിയ ചിലവിൽ നിർമ്മിക്കുന്ന വീടുകളിൽ എന്തായാലും സ്റ്റോർ റൂം ഉണ്ടായിരിക്കേണ്ടത് വളരെയധികം അത്യാവശ്യമുള്ള കാര്യമാണ്. സാധാരണ സൈസുകൾ തന്നെയാണ് കിടപ്പ് മുറികൾക്ക് നൽകിരിക്കുന്നത്. ആകെ രണ്ട് കിടപ്പ് മുറികളാണ് ഈ വീടുകളിൽ ഉള്ളത്. മാസ്റ്റർ കിടപ്പ് മുറിയിൽ ജനാലിന്റെ അടുത്ത് തന്നെ കുട്ടികൾക്ക് പഠിക്കാണണേലും മുതിർന്നവർക്ക് ജോലി ചെയ്യാനും ഒരു ഇരിപ്പിടം നൽകിട്ടുണ്ട്.മാസ്റ്റർ ബെഡ്‌റൂമിലാണ് അറ്റാച്ഡ് ബാത്രൂം വരുന്നത്.

രണ്ടാമത്തെ ബെഡ്റൂമിനു നിലവിൽ കോമൺ ടോയ്‌ലെറ്റാണ് നൽകിരിക്കുന്നത്. എല്ലാ മുറികളിലേക്കും ആവശ്യത്തിലധികം വെളിച്ചവും, വായു സഞ്ചാരം ഉണ്ടാവാനുള്ള സംവിധാനങ്ങൾ ഇവിടെ നൽകിട്ടുണ്ട്. 1000 സ്ക്വയർ ഫീറ്റ് അടങ്ങിയ ഈ വീട് നിർമ്മിക്കാൻ ആകെ വന്നത് 1970 കല്ലുകളാണ്. അതുകൊണ്ട് തന്നെ വളരെ ചുരുങ്ങിയ ചിലവിൽ വീട് നിർമ്മിക്കാൻ ആഗ്രഹിക്കുന്നവർക്ക് വളരെ നല്ലൊരു ഓപ്ഷൻ തന്നെയാണ് ഈയൊരു വീട്.video credit:My Better Home

Rate this post

Comments are closed.