ബാത്റൂമിലെ ബക്കറ്റിനും കപ്പിനും വഴുവഴുപ്പ് ഉണ്ടോ? എങ്കിൽ ഇതാ ഒരു പരിഹാരം.. ബക്കറ്റും കപ്പും ഉപ്പ് കൊണ്ട് വൃത്തിയാക്കൂ.!!

“ബാത്റൂമിലെ ബക്കറ്റിനും കപ്പിനും വഴുവഴുപ്പ് ഉണ്ടോ? എങ്കിൽ ഇതാ ഒരു പരിഹാരം.. ബക്കറ്റും കപ്പും ഉപ്പ് കൊണ്ട് വൃത്തിയാക്കൂ.!!” നമ്മൾ നിത്യവും ഉപയോഗിക്കുന്ന ബക്കറ്റിനും കപ്പിലും എല്ലാം വഴുവഴുപ്പ് ഉണ്ടാകാറുണ്ട്. സാധാരണ ഇത്തരത്തിൽ ഉണ്ടാകുന്ന വഴുവഴുപ്പ് മാറുന്നതിനായി സോപ്പോ ഡിറ്റർജന്റോ ഉപയോഗിച്ച് ഉരച്ചു കഴുകുകയായിരിക്കും മിക്കവാറും ചെയ്യുക.


സ്റ്റീലിന്റെ സ്ക്രബ്ബറോ മറ്റോ ഉപയോഗിച്ചാണ് ഉറച്ചുകഴുകുന്നത് എങ്കിൽ ബക്കറ്റ് പാടുകൾ വീണു വൃത്തികേടാവുകയും ചെയ്യും. എന്നാലോ ഈ വഴുവഴുപ്പ് ഒട്ടും തന്നെ പോവുകയും ചെയ്യില്ല. എന്നാൽ ഇനി മുതൽ ബക്കറ്റും കപ്പും വൃത്തിയാക്കുവാൻ സോപ്പോ ഡിറ്റർജന്റോ ഉപയോഗിക്കേണ്ട. ബാത്രൂം ബക്കറ്റിലെയും കപ്പിലേയും ഈ വഴുവഴുപ്പ് മാറുന്നതിന് നമ്മുടെ വീട്ടിൽ എപ്പോഴും ഉണ്ടാകുന്ന സാധനമായ ഉപ്പ് മാത്രം മതി.

ഇതിനായി ഒരു പാത്രത്തിൽ കുറച്ചു ഉപ്പുപൊടി എടുത്തശേഷം ബക്കറ്റിന്റെയും കപ്പിന്റെയും എല്ലാ ഭാഗവും നല്ലതുപോലെ തേച്ചു കൊടുക്കുക. കുറച്ചു കഴിഞ്ഞാൽ നല്ല വെള്ളം ഉപയോഗിച്ച് കഴുകാവുന്നതാണ്. ഈ രീതിയിൽ ചെയ്താൽ തന്നെ ബക്കറ്റിലെയും കപ്പിലേയും വഴുവഴുപ്പ് മാറുന്നതായിരിക്കും. ഈ ഒരു കാര്യം തീർച്ചയായും നിങ്ങൾക്ക് ഉപകാരപ്രദമായിരിക്കും. ട്രൈ ചെയ്തു നോക്കി അഭിപ്രായം പറയു..

കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി info tricks എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.