
നുറുക്ക് ഗോതമ്പ് ഉണ്ടോ കയ്യിൽ.!! ആദ്യമായി ഇതാ ഒരു കിടിലൻ ഡ്രിങ്ക്… അതും കളർ,എസ്സൻസ് ഒന്നുമില്ലാതെ.!! Broken Wheat Drink Recipe Malayalam
Broken Wheat Drink Recipe Malayalam : വേനൽ കാലം ആണ്. ഭക്ഷണത്തെക്കാൾ ഡ്രിങ്കുകൾക്ക് ഡിമാൻഡ് കൂടുന്ന സമയം. ഈ വേനൽക്കാലത്ത് സംഭാരവും നാരങ്ങാ വെള്ളവും കൂടാതെ ഒരു വെറൈറ്റി ഡ്രിങ്ക് ആയാലോ? അതും യാതൊരു വിധത്തിൽ ഉള്ള കളറോ എസ്സെൻസോ ഒന്നും ചേർക്കാതെ. അത് എങ്ങനെ എന്നല്ലേ. അത് അറിയാനായി ഇതോടൊപ്പം ഉള്ള വീഡിയോ മുഴുവനായും കാണുക.
നല്ല ആരോഗ്യകരമായ ഡ്രിങ്ക് ആണ് ഇത്. ഇത് ഉണ്ടാക്കാനായി നുറുക്ക് ഗോതമ്പ് നല്ലത് പോലെ കഴുകി വൃത്തിയാക്കുക. ഇതിലേക്ക് നല്ല തിളച്ച ചൂട് വെള്ളം ഒഴിക്കണം. ഇത് നല്ലത് പോലെ കുതിർന്നതിന് ശേഷം അരിച്ചു വെള്ളം വാർത്തു എടുക്കണം. ഒരു മിക്സിയുടെ ജാറിലേക്ക് ഇത് ഇട്ടതിനു ശേഷം കുറച്ചു വെള്ളം ചേർത്ത് നല്ലത് പോലെ അരിയ്ക്കണം.

നല്ല കുറുക്കിയ നുറുക്ക് ഗോതമ്പ് പാൽ നമുക്ക് കിട്ടും. ഒരു പാനിൽ പാൽ ചൂടാക്കിയിട്ട് ആവശ്യത്തിന് പഞ്ചസാര ചേർക്കണം. പാൽ തിളച്ചു വരുമ്പോൾ അതിലേക്ക് നുറുക്ക് ഗോതമ്പ് പാൽ ഒഴിച്ച് കുറുക്കി എടുക്കണം. ഇത് ചൂട് ആറിയതിന് ശേഷം ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ടതിന് ശേഷം കുറച്ചും കൂടി പാൽ ചേർക്കാം. ഒപ്പം ഒരു സ്പൂൺ കണ്ടൻസ്ഡ് മിൽക്കും ഏലയ്ക്കാ കുരുവും
പുഴുങ്ങിയ രണ്ട് കഷ്ണം ബീറ്റ്‌റൂട്ടും ചേർത്ത് നല്ലത് പോലെ അരച്ചെടുക്കണം. കുറച്ച് പിസ്തായും ചേർത്താൽ നല്ല രുചികരമായ ഹെൽത്തി ഡ്രിങ്ക് ആണ് ഇത്. തയ്യാറാക്കാൻ വളരെ എളുപ്പമായ ഈ ഡ്രിങ്ക് കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഇഷ്ടമായ ഒന്നാണ്. നുറുക്ക് ഗോതമ്പ് വച്ച് ഉണ്ടാക്കുന്ന വിഭവങ്ങൾ കഴിക്കാത്ത കുട്ടികൾക്ക് ഇതു പോലെ ഒന്ന് ഉണ്ടാക്കി കൊടുത്തു നോക്കിയാലോ? Video Credit : Mums Daily
Comments are closed.