വായിലിട്ടാൽ അലിഞ്ഞു പോകും ഈ വിഭവം 👌🏻😋😋 Bread Sweet Recipe Malayalam

Bread sweet recipe malayalam.!!! ബ്രെഡ് കൊണ്ട് ഒരു മധുരം തയ്യാറാക്കാം പെട്ടെന്നുണ്ടാക്കാൻ പറ്റുന്ന വളരെ രുചികരമായ ഒരു വിഭവമാണിത് ഇത് തയ്യാറാക്കാൻ ആയിട്ട് രണ്ട് മിനിറ്റ് മതി ആദ്യം ഒരു മൂന്ന് പീസ് ബ്രെഡ് എടുക്കുക ഒരു പാൻ വെച്ച് ചൂടാകുമ്പോൾ അതിലേക്ക് ബ്രഡ് വെച്ച് അതിനുമുകളിൽ ആയിട്ട് പാല് തിളപ്പിച്ച് പഞ്ചസാര അലിയിച്ച് എടുത്തിട്ടുള്ള പാല് കൂടി ഇതിലേക്ക് ഒഴിച്ച് കൊടുക്കുക.പാല് മുഴുവനായിട്ട് ബ്രഡിന്റെ രണ്ട് സൈഡിലും നിറഞ്ഞു കഴിയുമ്പോൾ അതിന്റെ മുകളിലായി കുറച്ചു ബട്ടർ വച്ച് കൊടുക്കുക..

അതുപോലെതന്നെ പാനിലേക്ക് കുറച്ച് ബട്ടർ വെച്ച് കൊടുക്കാം രണ്ട് സൈഡും തിരിച്ചും മറിച്ചും ഇട്ട് ബട്ടർ കൊണ്ട് നന്നായിട്ട് മൊരിഞ്ഞു കിട്ടണം.ബ്രെഡിന്റെ മുകൾഭാഗവും അടിഭാഗവും നന്നായി മൊരിഞ്ഞിട്ടുണ്ടാവും.. നടുവിൽ നല്ല പഞ്ഞി പോലത്തെ ഒരു വിഭവവും ആണ്. പെട്ടെന്ന് ഉണ്ടാക്കാൻ പറ്റുന്ന ഒരു വിഭവമാണ് അതുപോലെതന്നെ ബ്രെഡ് വെറുതെ കഴിക്കുന്നതിനു പകരം ഇതുപോലെ മൊരിയിച്ചെടുത്തുകഴിഞ്ഞാൽ വളരെ രുചികരമാണ് കഴിക്കാൻ.ബട്ടറും പാലും കൂടി മൊരിഞ്ഞു വരുമ്പോൾ ബ്രഡിനൊരു പ്രത്യേക ടേസ്റ്റ് ആണ്.

ഒരു പുഡ്ഡിംഗ് ആയിട്ടോ അല്ലെങ്കിൽ ഒരു നേരം ഭക്ഷണം ആയിട്ടോ വൈകുന്നേരത്ത് കഴിക്കാനായിട്ട് ഒരു നേരം വിശക്കുമ്പോൾ ഒരു പലഹാരമായിട്ടൊക്കെ കഴിക്കാൻ പറ്റുന്ന നല്ലൊരു വിഭവമാണിത്.കട്ടിയുള്ള ആഹാരം കഴിക്കാൻ പറ്റാത്ത സമയത്ത് ഉണ്ടാക്കി കഴിക്കാൻ പറ്റുന്നതും അതുപോലെ ചെറിയ കുട്ടികൾക്ക് കൊടുക്കാൻ

പറ്റുന്നതും ഒക്കെയായി നല്ലൊരു വിഭവമാണ് ഈ ഒരു ബ്രെഡ് പുഡ്ഡിംഗ്..വളരെ രുചികരമായ ഈയൊരു വിഭവം തയ്യാറാക്കുന്നതിനായിട്ട് അധിക സമയമെടുക്കില്ല തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ. Video credits : Rajas Kingdom

Comments are closed.