2500 ചതുരശ്ര അടിയിൽ 12 സെന്റിൽ കേരളത്തിലെ മറ്റൊരു മനോഹരമായ വീട്.!! Brand new artistic double storey home with stunning interior design

അത്യാവശ്യം വലിയ വീട് ആഗ്രഹിക്കുന്നവർക്ക് വേണ്ടിട്ടുള്ള ഒരു വീടാണ് ഇന്ന് പരിചയപ്പെടാൻ പോകുന്നത്. മലപ്പുറം വളാഞ്ചേരിയിലാണ് ഈ വീട് സ്ഥിതി ചെയ്യുന്നത്. ഈ വീടിന്റെ പ്ലാനിങ് തന്നെയാണ് ആദ്യം എടുത്തു പറയേണ്ടത്. ഏറ്റവും അതിമനോഹരമായിട്ടാണ് ഇവർ ഒരുക്കിരിക്കുന്നത്. പരന്ന മേൽകുരയിൽ വീടിന്റെ പുറം ഭംഗിയാണ് മറ്റൊരു സവിശേഷത. ഈ മനോഹരമായ വീടിനെ കുറിച്ച് കൂടുതലായി പരിചയപ്പെടാം.

ചെറിയ ഒരു സ്ഥലപരിമിതിയിൽ ഓപ്പൺ സിറ്റ്ഔട്ട്‌ ആണ് ആദ്യമായി കാണാൻ സാധിക്കുന്നത്. സിറ്റ് ഔട്ടിൽ നിന്നും ഉള്ളിലേക്ക് കയറുമ്പോൾ ആദ്യം കാണുന്നത് ലിവിങ് റൂം തന്നെയാണ്. അത്യാവശ്യം മനോഹരമായിട്ടാണ് ലിവിങ് റൂം ഒരുക്കിരിക്കുന്നത്. ലിവിങ് റൂമിൽ നിന്ന് നേരെ പോകുന്നത് ആദ്യ കിടക്കമുറിയാണ്. ഈ മുറിയിലെ സീലിംഗ് വർക്ക്‌ മനോഹരമായിട്ടാണ് കൈകാര്യം ചെയ്തിരിക്കുന്നത്. സിമ്പിൾ കർട്ടൻസാണ് ഈ മുറിയിൽ ഉപയോഗിച്ചിരിക്കുന്നത്.

അതിനുശേഷം ഡൈനിങ് ഹാളിലേക്ക് വരുമ്പോൾ തടിയുടെ മേശ കാണാൻ സാധിക്കും. വാഷിംഗ്‌ ഏരിയ വളരെ സാധാരണ രീതിയിലും എൽഇഡിയും, കണ്ണാടി ഉപയോഗിച്ചാണ് ഒരുക്കിരിക്കുന്നത്. സെക്കന്റ്‌ ബാത്രൂമിലേക്ക് പോവുകയാണെങ്കിൽ രൂപകൽപ്പന വളരെ മനോഹരമാണ്. അടുക്കള പരിശോധിക്കുകയാണെങ്കിൽ ഒരു റാക്ക്സ്, ചിമ്നി, സെൽഫ് എന്നിവ കൊണ്ട് രസകരമായി ഒരുക്കിട്ടുണ്ട്. മോഡേൺ ഫീച്ചർസ് ഉപയോഗിച്ചാണ് അടുക്കള അലങ്കരിച്ചിരിക്കുന്നത്.

ആദ്യ ഫ്ലോറിലേക്ക് പോവുകയാണെങ്കിൽ പടികൾ തടി കൊണ്ടും, ഗ്ലാസുകൾ ഉപയോഗിച്ചുമാണ് നിർമ്മിച്ചിരിക്കുന്നത്. ആദ്യം തന്നെ ഒരു ചെറിയ ഹാൾ ആണ് കാണാൻ കഴിയുന്നത്. അതിലെ കിടപ്പ് മുറി ഒരു അറ്റാച്ഡ് ബാത്രൂമുള്ളതാണ്. ഏകദേശം ഈ വീട്ടിൽ നാല് കിടപ്പ് മുരികളാണ് ഉള്ളത്. ബാൽക്കണിയാണ് ഈ വീടിന്റെ മറ്റൊരു സവിശേഷത. വളരെ മനോഹരമായിട്ടാണ് ഈ വീട്ടിലെ ബാൽക്കണി ഒരുക്കിരിക്കുന്നത്.video credit:homezonline

Comments are closed.