ബ്രാഹ്മിൺ സ്റ്റൈൽ സദ്യ സ്പെഷ്യൽ സാമ്പാറിന്റെ സ്വദിന്റെ രഹസ്യം ഇതായിരുന്നു.!! Brahmins Sadhya Sambar recipe in Malayalam

ബ്രാഹ്മിൻസ് സാമ്പാറിന് മാത്രമല്ല അവരുടെ എല്ലാ വിഭവങ്ങൾക്കും കുറച്ചു സ്വാദ് വെത്യാസം നമുക്ക് തോന്നാറുണ്ട്, എന്നാൽ നമ്മൾ ഒരു തവണ കഴിച്ചു കഴിഞ്ഞാൽ വീണ്ടും വീണ്ടും കഴിക്കാൻ തോന്നുന്ന രീതിയിൽ വളരെ ഗംഭീരമായി ആണ് അവരുടെ എല്ലാ കറികളും തയ്യാറാക്കാറുള്ളത്… ഈ കറികളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് സാമ്പാർ ആണ്‌…സാമ്പാറിന്റെ സ്വാദ് പറഞ്ഞറിയിക്കാൻ പറ്റില്ല എപ്പോൾ കിട്ടിയാലും നമുക്ക് കഴിക്കാൻ തോന്നും അങ്ങനെയുള്ള സാമ്പാറിന്റെ ആ ഒരു രുചിക്കൂട്ട് എന്താണ്

എന്നാണ് നമുക്ക് ഇവിടെ നോക്കാൻ പോകുന്നത്, ആദ്യം വേണ്ടത് നാളികേരം വറുത്തെടുക്കലാണ് നാളികേരം നന്നായിട്ട് ഒരു പാനിൽ ഇട്ട് വറുത്തെടുക്കുക, പ്രത്യേകം ശ്രദ്ധിക്കുക ഒരിക്കലും ബ്രൗൺ കളർ ഒന്നും ആകേണ്ട ആവശ്യമില്ല നാളികേരം നന്നായിട്ടൊന്ന് ചൂട് തട്ടിയാൽ മാത്രം മതി… ഇതിലേക്ക് മുളകുപൊടിയും, മഞ്ഞൾപ്പൊടി, മല്ലിപ്പൊടി, എന്നിവ ചേർത്ത് നന്നായിട്ട് വറുത്തെടുക്കാം… വറുത്തതിനുശേഷം അടുത്ത ചെയ്യേണ്ടത് ഇതൊന്നു അരച്ചെടുക്കുക, അരച്ചതിനുശേഷം ഇത് മാറ്റി വയ്ക്കാം,

ശേഷം കുറച്ചു വെളിച്ചെണ്ണ ഒഴിച്ചതിനു ശേഷം കഷണങ്ങൾ എല്ലാം ഒന്ന് ചൂടാക്കിയതിനു ശേഷം വെണ്ടയ്ക്ക തക്കാളി ഇതെല്ലാം ഒന്ന് ചൂടാക്കിയതിനു ശേഷം നമുക്ക് ഒരു പാത്രത്തിലേക്ക് വെള്ളമൊഴിച്ച് കഷ്ണങ്ങൾ എല്ലാം വേകാൻ ആയിട്ട് വയ്ക്കുക… ശേഷം പരിപ്പ് കുറച്ച് മറ്റൊരു പാത്രത്തിൽ വേവിച്ചത് ഇതിലേക്ക് ചേർത്തുകൊടുത്തു അരച്ചെടുക്കുക… അരപ്പും ചേർത്ത്, പുളിവെള്ളവും ചേർത്ത്, ആവശ്യത്തിന് ഉപ്പും ചേർത്ത് തിളപ്പിച്ചെടുക്കുക…. കായപ്പൊടി നോക്കിയതിനുശേഷം പാകത്തിന് ചേർത്തു കൊടുക്കാം, ഇത്രയും ചേർത്ത് അതിനുശേഷം കറിവേപ്പിലയും കൂടി ചേർത്ത്,

മല്ലിയില ഇഷ്ടമുള്ളവർക്ക് അതും ചേർത്ത് കൊടുത്ത്, നന്നായി തിളപ്പിച്ച് കുറുക്കി മാറ്റിവെച്ചതിനുശേഷം മറ്റൊരു പാൻ വെച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കടുക്, ചുവന്ന മുളക്, കറിവേപ്പില, മുളകുപൊടി എന്നിവ ചേർത്ത് വറുത്ത് ഇതിലോട്ട് ഒഴിച്ചുകൊടുക്കാവുന്നതാണ്.. വളരെ രുചികരവും, ഹെൽത്തിയുമാണ്.. ബ്രാഹ്മിൻസ് സാമ്പാർ തേങ്ങ ചേർക്കുന്നത് കൊണ്ടാണ് ഈ സാമ്പാറിന് ഇത്രയും സ്വാദ് കിട്ടുന്നത്… തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ…Video credits : mrs chef

Rate this post

Comments are closed.