കുപ്പിയിൽ മാവ് ഒഴിക്കൂ 👌🏻😍മാജിക്‌ കാണാം 😋അടിപൊളി മാജിക്കൽ സ്വദിൽ ഒരു വിഭവം😋

കുപ്പിയിലേക്ക് മാവ് ഇങ്ങനെയൊന്ന് ഒഴിച്ചു നോക്കൂ എന്തായിരിക്കും .!! ആ മാജിക്, മാവ്ഒഴിച്ച് എന്ത് ആയിരിക്കും തയ്യാറാക്കുന്നത് വളരെ രുചികരമായ ഒരു പലഹാരം ആണ്‌ ഇന്നിവിടെ തയ്യാറാക്കാൻ പോകുന്നത് ഇത്രകാലം നമ്മൾ കഴിച്ച പോലെയല്ല എന്തുകൊണ്ട് ഇത്രകാലം ചെയ്തു നോക്കിയില്ല എന്ന് തോന്നിപ്പോകും.ഇത് തയ്യാറാക്കുന്നതിനായിട്ട് ആദ്യം നമുക്കൊരു ഫില്ലിംഗ് ഉണ്ടാക്കിയെടുക്കണം അതിനായിട്ട്

ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് നെയ്യ് ഒഴിച്ച് അതിലോട്ട് കുറച്ച് പഞ്ചസാരയും കുറച്ച് നാളികേരവും ചേർത്ത് കൊടുക്കുക, ശേഷം ഇതിലേക്ക് കുറച്ച് അണ്ടിപ്പരിപ്പും, മുന്തിരിയും ക്രഷ് ചെയ്തതും കൂടി ചേർത്തു കൊടുക്കാം..അതിലേക്ക് ഏലക്ക പൊടി ഇഷ്ടമുള്ളവർക്ക് അത് കൂടി ചേർത്തു കൊടുത്തു നന്നായിട്ട് മിക്സ് ചെയ്തു യോജിപ്പിക്കാം പഞ്ചസാരയും തേങ്ങയും ബാക്കിയുള്ള ചേരുവകൾ എല്ലാം കൂടി നല്ലൊരു ഫീലിങ്ങിനുള്ള കൂട്ടായി മാറുന്നതാണ്.

ഇത്രയും ചെയ്തതിനുശേഷം ഒരു മുട്ട പൊട്ടിച്ചു ഒരു പാനിലേക്ക് ഒഴിച്ച് അതിലേക്ക് പഞ്ചസാര പൊടിച്ചതും ചേർത്ത് കൊടുത്ത് മൈദ മാവും ചേർത്ത് കൊടുത്ത് അതിലേക്ക് എസ്സൻസും ചേർത്ത് ഒരു നുള്ള ഉപ്പും ചേർത്ത് നന്നായിട്ട് മിക്സ് ചെയ്ത് യോജിപ്പിക്കുക ശേഷം ഒരു കുപ്പിയിലേക്ക് ഈ മാവ് ഒഴിച്ചു കൊടുക്കുക.കുപ്പിയുടെ അടപ്പിൽ കുറച്ച് ദ്വാരം ഉണ്ടാക്കിയെടുക്കുക, അതിനുശേഷം ആ അടപ്പ് കൊണ്ട്അടച്ചു കൊടുക്കുക.. അതിനുശേഷം ചെയ്യേണ്ടത് ദോശക്കല്ല് വെച്ച് ചൂടാകുമ്പോൾ അതിലേക്ക് ഈ മാവ് വട്ടത്തിൽ പിഴിഞ്ഞൊഴിച്ചു കൊടുക്കുക, നൂല് നൂല് പോലെ ഒരു നൂൽ പൊറോട്ട പോലെ ലെയർ ലെയർ ആയിട്ട് കാണുന്ന നമ്മുടെ ഈ ഒരു റെസിപ്പി രണ്ടു സൈഡും മറിച്ചിട്ട് വേവിച്ചെടുക്കുക,

ശേഷം ഈ ഒരു ദോശയിലേക്ക്നാളികേരത്തിന്റെ മിക്സ് കൂടി വച്ചുകൊടുത്തു ചുരുട്ടി എടുക്കുക.വളരെ രുചികരമായ ഒരു ഏലാഞ്ചി റെസിപ്പി ആണ് തയ്യാറാക്കിയിട്ടുള്ളത് ഈ വളരെ ഹെൽത്തിയുമാണ് ഈയൊരു രീതിയിൽ തയ്യാറാക്കുന്നത് കൊണ്ട് തന്നെ നാളികേരത്തിന് പൂർണ്ണമായ സ്വാദ്കിട്ടുന്നതാണ് പഞ്ചസാരക്ക് പകരം ശർക്കരയും ചേർക്കുന്നവരുണ്ട്.മധുരം ഇഷ്ടപെടുന്നവർക്കും, എന്നാൽ അധികം മധുരം വേണ്ടാത്തവർക്കും ഒരുപോലെ ഇഷ്ടമാകുന്ന ഒരു വിഭവം ആണ്‌ ഇത്. പഴയ കാലത്തെ സ്ഥിരം വിഭവം ആണ്‌ ഇത്. ഇതിലും എളുപ്പത്തിൽ ഒരു നാടൻ പലഹാരം ഇല്ല എന്ന് തന്നെ പറയാം. തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട്. Video credit: Easy cooking by salma saleem

Comments are closed.