ബോളിവുഡ് സിനിമ പ്രേക്ഷകരുടെ ഹാർട്ട്‌ത്രോബ് ; ഈ നടൻ ആരാണെന്ന് മനസ്സിലായോ? Bollywood Actor Childhood image Goes Viral

ബോളിവുഡിൽ താര കുടുംബം എന്നത് ഒരു സാധാരണ കാര്യമാണ്. അച്ഛനും അമ്മയും മക്കളും എല്ലാം സിനിമയിൽ സജീവമായിരിക്കുന്ന നിരവധി കുടുംബങ്ങൾ ഇന്ന് ബോളിവുഡിൽ ഉണ്ട്. പലരും കുടുംബത്തിന്റെ താരമൂല്യം കൊണ്ട് മാത്രം സിനിമയിൽ സജീവമായി നിൽക്കുമ്പോൾ, മറ്റുചിലർ തങ്ങളുടേതായ അഭിനയമികവുകൊണ്ട് സിനിമ ഇൻഡസ്ട്രിയൽ സ്പേസ് കണ്ടെത്തുന്നവരാണ്. ഇത്തരത്തിൽ ഒരു നടന്റെ ബാല്യകാല ചിത്രമാണ് ഇവിടെ പങ്കുവെച്ചിരിക്കുന്നത്.

അച്ഛനും അമ്മയും ബോളിവുഡ് സിനിമ മേഖലയിലെ പ്രശസ്തർ ആയിട്ടും, അവരുടെ താരമൂല്യം ഉപയോഗപ്പെടുത്താതെ, സിനിമയിൽ അസിസ്റ്റന്റ് ഡയറക്ടർ ആയി തുടങ്ങി, പിന്നീട് അഭിനയത്തിലേക്ക് കാലെടുത്തുവെക്കുകയും, തന്റെ അഭിനയ മികവ് കൊണ്ട് ആരാധകരെ സൃഷ്ടിക്കുകയും ചെയ്ത ഒരു യൂത്ത് ബോളിവുഡ് ഐക്കന്റെ കൗമാരക്കാലത്തെ ചിത്രമാണ് നിങ്ങൾ ഇപ്പോൾ കാണുന്നത്. ശരീര പ്രകൃതിയാൽ താരം ഇപ്പോൾ ഒരുപാട് മാറിയിട്ടുണ്ടെങ്കിലും, ഈ മുഖം കാണുമ്പോൾ നിങ്ങൾക്ക് ഈ നടൻ ആരാണെന്ന് പിടികിട്ടാനുള്ള സാധ്യതയുണ്ട്.

പ്രശസ്ത ബോളിവുഡ് സിനിമ നിർമ്മാതാക്കളായ ബോണി കപൂറിന്റെയും അന്തരിച്ച മോനാ ശൗരിയുടെയും മകനും, ബോളിവുഡ് സിനിമയിൽ ഇന്ന് സജീവമായി തിളങ്ങിനിൽക്കുന്ന നടനുമായ അർജുൻ കപൂറിന്റെ കൗമാരക്കാലത്തെ ചിത്രമാണ് നിങ്ങൾ ഇവിടെ കാണുന്നത്. 2012-ൽ പുറത്തിറങ്ങിയ ‘ഇഷാക്സാദേ’ എന്ന ചിത്രത്തിലൂടെയാണ് അർജുൻ കപൂർ തന്റെ ബോളിവുഡ് അരങ്ങേറ്റം കുറിച്ചത്.

പിന്നീട്, ‘2 സ്റ്റേറ്റ്സ്’, ‘കി & കാ’, ‘ഹാഫ് ഗേൾഫ്രണ്ട്’, ‘ഇന്ത്യാസ്‌ മോസ്റ്റ്‌ വാണ്ടെഡ്’ തുടങ്ങിയ ചിത്രങ്ങളിലൂടെ അർജുൻ കപൂർ ബോളിവുഡ് സിനിമ പ്രേക്ഷകർക്കിടയിൽ ജനപ്രിയ നടനായി മാറി. മോഹിത് സൂരി സംവിധാനം ചെയ്ത ‘ഏക് വില്ലൻ റിട്ടേൺസ്‌’ എന്ന ചിത്രത്തിലൂടെയാണ് അർജുൻ കപൂർ അവസാനമായി പ്രേക്ഷകർക്ക് മുന്നിൽ എത്തിയത്. ‘ദി ലേഡി കില്ലർ’ ഉൾപ്പെടെ നിരവധി ബോളിവുഡ് ചിത്രങ്ങളാണ് അർജുൻ കപൂറിന്റെതായി ഇനി വരാനിരിക്കുന്നത്.

Comments are closed.