
കരിഞ്ജീരകം എണ്ണ ഈ രീതിയിൽ ഉപയോഗിച്ചാൽ മാത്രം മതി.. അകാലനര, മുടി കൊഴിച്ചിൽ താരൻ തുടങ്ങിയവയ്ക്ക് ഒരാഴ്ച കൊണ്ട് പരിഹാരം.!! Black Cumin Seed Hair Oil for Hair Problems Malayalam
Black Cumin Seed Hair Oil for Hair Problems Malayalam : കരിഞ്ജീരകത്തിന് അനുഗ്രഹവിത്ത് എന്ന ഒരു പേര് ഉണ്ട് എന്ന് എത്രപേർക്ക് അറിയാം. അത്ര ഏറെ ഗുണങ്ങളുള്ള ഈ വിത്തിന് ഇങ്ങനെ ഒരു പേര് ലഭിച്ചതിൽ അതിശയം ഒട്ടും തന്നെ ഇല്ല. നമ്മുടെ മുടിയുടെ എല്ലാ പ്രശ്നങ്ങൾക്കും ഉള്ള പരിഹാരമാണ് കരിഞ്ജീരകം. മുടിയുടെ മാത്രമല്ല നമ്മുടെ ശരീരത്തിനും നല്ലൊരു മരുന്നാണ് കരിഞ്ജീരകം.
ചുമ തുടങ്ങുമ്പോൾ തന്നെ ഒരൽപ്പം കരിഞ്ജീരകം വായിലിട്ട് ചവച്ച് ഇറക്കുന്നത് വളരെ നല്ലതാണ്. നമ്മൾ കടകളിൽ വലിയ വില കൊടുത്തു വാങ്ങുന്ന എണ്ണകളിൽ എല്ലാം തന്നെ ഈ കരിഞ്ജീരകം അടങ്ങിയിട്ടുണ്ട്. മുടി പൊഴിച്ചിൽ, താരൻ, അകാലനര തുടങ്ങി ബാക്റ്റീരിയ, ഫംഗസ് മുതലായവ കാരണം ഉണ്ടാവുന്ന ഇൻഫെക്ഷൻ എന്നതിനെല്ലാം ഈ എണ്ണ നല്ലതാണ്. ഒരുപാട് വിറ്റാമിൻ, ആന്റി ഓക്സിഡന്റ്സ് ഒക്കെ
അടങ്ങിയ കരിഞ്ജീരകവും ഒപ്പം ഉലുവയും ഓരോ ടേബിൾ സ്പൂൺ വീതം എടുത്തിട്ട് പൊടിച്ചെടുക്കുക. ഉലുവ തണുപ്പ് ആയത് കാരണം വേണമെങ്കിൽ ഇത് ഒഴിവാക്കാം.ഇത് നല്ലൊരു ഗ്ലാസ്സ് ബോട്ടിലിലേക്ക് പകർത്തുക. കുറച്ച് വെളിച്ചെണ്ണ എടുത്തിട്ട് ഇതിലേക്ക് അൽപ്പം ആവണക്കെണ്ണയും കൂടി ചേർക്കുക. ഇത് രണ്ടും കൂടി ആവിയിൽ ഡബിൾ ബോയിലിംഗ് രീതിയിൽ ചൂടാക്കുക. ഇത് നേരെ പൊടി ഇട്ടു വച്ചിരിക്കുന്ന ബോട്ടിലിലേക്ക്
പകർത്തുക. ഇത് ഒരു അഞ്ചു ദിവസമെങ്കിലും അടച്ചു വയ്ക്കുക. ഇത് എന്നും നല്ല വെയിലത്ത് വയ്ക്കുക. ഇത് അഞ്ചു ദിവസത്തിന് ശേഷം അരിച്ചെടുത്ത് ഉപയോഗിക്കുക. ഇത് സ്ഥിരം ഉപയോഗിച്ചാൽ അകാലനര, മുടി കൊഴിച്ചിൽ തുടങ്ങി മുടിയ്ക്ക് ഉണ്ടാവുന്ന എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമാവും. ഈ എണ്ണ ഉണ്ടാക്കുന്ന വിധം വിശദമായി തന്നെ ഇതോടൊപ്പം കാണുന്ന വീഡിയോയിൽ കാണിക്കുന്നുണ്ട്.
Comments are closed.