എല്ലാ ശനിയാഴ്ചകളിലും കാക്കയ്ക്ക് ഇത്തരത്തിൽ ഭക്ഷണം നൽകൂ.!! കുടുംബത്തിൽ ഐശ്വര്യവും സമ്പത്തും വന്നു ചേരും; എല്ലാ ദോഷങ്ങളും വിട്ടു മാറും.!! Bird Crow at home Astrology

Bird Crow at home Astrology : പണ്ടുകാലം തൊട്ടു തന്നെ കാക്കകളെ മനുഷ്യരുടെ ജീവിത സന്ദർഭങ്ങളുമായി ബന്ധപ്പെടുത്തി നിരവധി ഐതിഹ്യങ്ങൾ പറയാറുണ്ട്. അതിലൊന്ന് കാക്ക കുറുകിയാൽ അന്ന് വിരുന്നുകാർ വീട്ടിലെത്തും എന്നാണ്. എന്നാൽ എല്ലാ ദിവസങ്ങളിലും കാക്കയ്ക്ക് ഭക്ഷണം നൽകുകയാണെങ്കിൽ അത് കുടുംബത്തിൽ കൊണ്ടു വരുന്ന ഐശ്വര്യങ്ങൾ എന്തെല്ലാമായിരിക്കുമെന്ന് വിശദമായി മനസ്സിലാക്കാം.

സാധാരണയായി കാക്ക വീട്ടിൽ വന്ന് ഭക്ഷണം കഴിക്കുകയാണെങ്കിൽ അത് പിതൃക്കളുടെ അനുഗ്രഹമായി കണക്കാക്കപ്പെടുന്നു. ഇതിൽ തന്നെ ബലിക്കാക്കയാണ് വീട്ടിൽ എത്തുന്നത് എങ്കിൽ പിതൃക്കളുടെ അനുഗ്രഹം നമ്മോടൊപ്പം തന്നെയുണ്ട് എന്നതിനുള്ള സൂചനയായാണ് അതിനെ വ്യാഖ്യാനിക്കുന്നത്.ശനിയാഴ്ച ദിവസങ്ങളിൽ മാത്രമല്ല എല്ലാ ദിവസങ്ങളിലും കാക്കയ്ക്ക് ഭക്ഷണം കൊടുക്കാവുന്നതാണ്. അതിനായി ഒരു ചോറുരുള ഉരുട്ടി വയ്ക്കുകയോ,

  • Zodiac Signs: 12 signs representing different character traits and periods of the year.
  • Planets: Each planet is associated with specific energies and influences.
  • Houses: 12 sections of a birth chart representing different areas of life.

അതല്ലെങ്കിൽ പഴം, പച്ചരി, എള്ള് എന്നിവ ചേർത്തുണ്ടാക്കിയ ഒരു ഉരുള കാക്കക്ക് വയ്ക്കുകയോ ചെയ്യാവുന്നതാണ്. ഇനി ഇതൊന്നുമല്ല എങ്കിൽ വീട്ടിൽ ഉണ്ടാക്കുന്ന ഭക്ഷണം ഏതാണോ അതായത് ദോശ, ചപ്പാത്തി എന്തുമായിക്കൊള്ളട്ടെ അത് എല്ലാ ദിവസവും കാക്കയ്ക്ക് ഭക്ഷണമായി നൽകാവുന്നതാണ്. നമ്മുടെ പൂർവികരോടുള്ള ഒരു ബഹുമാനസൂചകമായി ഇതിനെ കണക്കാക്കാം. മിക്കപ്പോഴും നമ്മുടെ ജീവിതത്തിൽ ഉണ്ടാകുന്ന പല പ്രശ്നങ്ങളുടെയും കാരണം പിതൃക്കളുടെ അനുഗ്രഹം ലഭിക്കാത്തതായിരിക്കും. അത് ചിലപ്പോൾ ജോലി ലഭിക്കാത്തതോ,മനസ്സുഖം ഇല്ലാത്തതോ ഒക്കെയാകാം.

അതെല്ലാം പരിഹരിക്കുന്നതിനായി പിതൃക്കളെ തൃപ്തിപ്പെടുത്തുക എന്നതാണ് കാക്കയ്ക്ക് ഭക്ഷണം നൽകുന്നത് വഴി ഇവിടെ കണക്കാക്കുന്നത്. സാധാരണയായി എല്ലാവരും ചെയ്യുന്നത് കുടുംബത്തിലുള്ള ആരെങ്കിലും മരണപ്പെട്ടാൽ ആ ക്രിയയോട് അനുബന്ധിച്ച് കാക്കയ്ക്ക് ബലിച്ചോറ് നൽകുകയോ, അതല്ലെങ്കിൽ ഏതെങ്കിലും അമ്പലങ്ങളിൽ പോയി ബലിച്ചോറ് നൽകുകയോ ആണ്. ആ ഒരു ദിവസം മാത്രം പിതൃക്കളെ ഓർക്കാതെ എല്ലാ ദിവസവും നമ്മൾ ഓർക്കുന്നുണ്ട് എന്ന രീതിയിൽ കാക്കയ്ക്ക് ഭക്ഷണം നൽകുന്നത് പതിവായി ചെയ്യാൻ ശ്രമിക്കുക. ഈയൊരു രീതി പിന്തുടരുന്നത് വഴി പിതൃക്കളുടെ അനുഗ്രഹം ലഭിക്കുക മാത്രമല്ല ചെയ്യുന്നത് മറിച്ച് ശനിദോഷവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും പൂർണമായും ഇല്ലാതാകുന്നതാണ്. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Bird Crow at home Astrology Video Credit : ക്ഷേത്ര പുരാണം

Comments are closed.