പുതിയ റീല്‍സുമായി കൂടെവിടെ താരങ്ങള്‍.!! Bipin Jose And Manve surendran Latest Reel Goes Viral

മലയാളി കുടുംബ പ്രേക്ഷകരുടേയും യുവ ഹൃദയങ്ങളുടേയും മനം കവര്‍ന്ന പരമ്പരയാണ് കൂടെവിടെ. ഋഷി എന്ന അധ്യാപകന്റേയും സൂര്യ എന്ന വിദ്യാര്‍ഥിനിയുടേയും പ്രണയവും തുടര്‍ന്ന് ഉണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് ഈ പരമ്പര പറയുന്നത്. ഇരുവരും തമ്മിലുള്ള പ്രണയ രംഗങ്ങളൊക്കെ ഏറെ ആവേശത്തോടെയാണ് പ്രേക്ഷകര്‍ ഏറ്റെടുത്തത്. ഋഷിയ എന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ നിരവധി ഫാന്‍സ് പേജുകളുമുണ്ട്. കോളേജിന്റെ പശ്ചാത്തലത്തിലാണ് പരമ്പര വികസിക്കുന്നത്.

ഋഷി, റാണിയമ്മ, സൂര്യ, അദിതി, ആദി തുടങ്ങിയവരാണ് പരമ്പരയിലെ പ്രധാന കഥാപാത്രങ്ങള്‍. ബിപിന്‍ ജോസും അന്‍ഷിദ അഞ്ജിയുമാണ് ഋഷിയും സൂര്യയുമായി പരമ്പരയിലെത്തുന്നത്. ഒരേ കോളേജിലെ അധ്യാപകരാണ് റാണിയമ്മയും, ഋഷിയും അദിതിയും.സഹോദന്റെ മകനായ ഋഷിയെ വളര്‍ത്തുന്നത് റാണിയമ്മയാണ്. റാണിയമ്മയുടെ സഹോദരനായ ആദിയുടെ ഭാര്യയായിരുന്നു അദിതി. എന്നാല്‍ അദിതിയെയും ആദിയെയും തമ്മില്‍ രണ്ടാക്കി.

അവരുടെ മകനായ ഋഷിയെ സ്വന്തമാക്കി. ഋഷിയും സൂര്യയും തമ്മിലുള്ള പ്രണയത്തോട് റാണിയമ്മയ്ക്ക് എതിര്‍പ്പാണ്. ഇരുവരേയും തമ്മില്‍ അകറ്റാനുള്ള ശ്രമത്തിലാണ് റാണിയമ്മ ഇപ്പോള്‍. വ്യത്യസ്തമായ കഥാസന്ദര്‍ഭങ്ങളിലൂടെയാണ് ഈ പരമ്പര കടന്നു പോകുന്നത്. മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് മികച്ച സ്വീകാര്യതയാണ് ആരാധകരുടെ ഭാഗത്തുനിന്നും ലഭിച്ചിട്ടുള്ളത്. കൂടെവിടെ പരമ്പരയിലെ താരങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ഋഷിയ എന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ നിരവധി ഫാന്‍സ് പേജുകളുമുണ്ട്.

ഇപ്പോള്‍ കൂടെവിടെ താരങ്ങളുടെ പുതിയ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. കൂടെവിടെ പരമ്പരയിലെ തന്നെ മറ്റൊരു താരമായ മാന്‍വിയുമൊത്തുള്ള ബിപിന്റെ വീഡിയോ ആണ് ശ്രദ്ധ നേടി കൊണ്ടിരിക്കുന്നത്. നെഗറ്റീവ് റോളിലാണ് മാന്‍വി പരമ്പരയില്‍ ആദ്യം എത്തിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ താരം പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട കഥാപാത്രമായി മാറിയിരിക്കുന്നു. സീത എന്ന പരമ്പരയില്‍ മാന്‍വിയും ബിപിനും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. സീത ഇരുവരുടേയും എടുത്ത് പറയാവുന്ന ഒരു പരമ്പരയാണ്.

Comments are closed.