ജനങ്ങളെ ത്രില്ലടിപ്പിച്ചു “റോഷാക്ക്”; നിഗൂഢതകൾ കൊണ്ട് കാണിക്കളെ ത്രസിപ്പിച്ച ബിന്ദു പണിക്കരുടെ വീട്.!! Bindu Panicker’s House In Rorschach Malayalam

സിബി മലയിൽ സംവിധാനം ചെയ്ത കമലദളത്തിലൂടെ ചലച്ചിത്രരംഗത്തെത്തി, തുടർന്ന് ഹാസ്യതാരമായാണ് ബിന്ദു പണിക്കർ ശ്രദ്ധിക്കപ്പെട്ടതെങ്കിലും ഇപ്പോൾ ജനഹൃ ദയങ്ങളെ കീഴടക്കുന്ന ആക്ടർ അമ്മവേഷങ്ങളിലും ഈ താരം സജീവമാണ്. ജഗതിയുടെ ജോഡി ആയി മിക്ക സിനിമകളിലും ബിന്ദു പണിക്കർ അഭിനയിച്ചിട്ടുള്ളത് വളരെക്കാലമായി നർമ്മം നിറഞ്ഞ കഥാപാത്രങ്ങളെ അവതരിപ്പിച്ച് മനസുകളെ കീഴടക്കിയ ആർട്ടിസ്സ്റ്റാണ് ബിന്ദു പണിക്കർ. റോഷാക്ക് എന്ന ത്രില്ലർ മൂവിയിൽ മമ്മൂട്ടിയെപോലെ ഒരുപോലെ തിളങ്ങിയ മറ്റൊരു അഭിനേതാവ് ബിന്ദു പണിക്കറാണ്. കെട്ട്യോളാണെന്റെ മാലാഖ എന്ന ചിത്രത്തിന് ശേഷം നിസാം ബഷീർ സംവിധാനം ചെയ്ത ചിത്രമാണ് റോഷാക്ക്.മമ്മൂട്ടി പ്രധാനവേഷത്തിലെത്തിയ ഈ ചിത്രം ഏറ്റെടുത്ത് ആരാധകരും.

നിസാം ബഷീർ സംവിധാനംചെയ്തു നിമിഷ് രവിയുടെ ഛായാഗ്രഹണത്തിൽ നിർമിച്ച റോഷാക്ക് പ്രേക്ഷകരെ വീണ്ടും കാണാൻ പ്രേരിപ്പിക്കുകയും ചെയ്യുന്ന ചിത്രം കൂടിയാണ് തിരക്കഥയുടെ ഇരുണ്ട അടിസ്‌ഥാനങ്ങളെ അഭിനന്ദിക്കുകയും കാര്യങ്ങൾ കഴിയുന്നത്ര വിചിത്രമാക്കുകയും ചെയ്യുന്നു.ഇതുവരെ ഉപയോഗിച്ചിരുന്ന പതിവ് ഫോർമുലകളിൽ നിന്ന് വ്യത്യസ്തമാണ് ചിത്രം എന്നായിരുന്നു റിലീസിന് മുമ്പുള്ള പ്രചാരണം. ഛായാഗ്രഹണത്തിന്റെ ഈ ശൈലി പ്രശംസിക്കേണ്ടത് തന്നെയാണ്. സിനിമയുടെ ആദ്യ പകുതിയുടെ ഭംഗിയെക്കാൾ രണ്ടാം പകുതിയിലേക്ക് കടക്കുമ്പോൾ ഉള്ള വ്യത്യസ്തത ആണ് എടുത്തു കാണിക്കുന്നത്.ലൂക്ക് ആന്റണി എന്ന കഥാപാത്രത്തെ അതി ഗംഭീരമായാണ് മമ്മൂട്ടി അഭിനയിച്ചത്.

തന്റെ ശത്രുവിനോട് മുഖാമുഖം വരുന്ന നിമിഷം സിനിമയിലെ നിർണായക നിമിഷമാണ്. എന്നാൽ ലൂക്ക് ആന്റണിയും ശത്രുവും പ്രവചനാതീതമായി പെരുമാറാൻ തുടങ്ങുമ്പോൾ ആ നിമിഷത്തിന്റെ തിളക്കം നഷ്ട്ടപെട്ടുപോകുന്നതായി തോന്നും . മമ്മൂട്ടി അഭിനയിച്ച റോഷാക്ക്, ഒരു സാധാരണ കാഴ്ചക്കാരന് അപൂർവ്വമായി സങ്കൽപ്പിക്കാൻ കഴിയാത്ത വിധത്തിൽ, സാവധാനത്തിലും സൂക്ഷ്മമായും മനുഷ്യന്റെ മനസ്സിലേക്ക് കയറിചെല്ലാൻ കഴിയുന്നുണ്ട് അത് അസാധാരണവും സാധാരണവും തമ്മിലുള്ള വ്യക്തമായ വീക്ഷണം കൊടുക്കുന്നുണ്ട്. അതിനാൽ, ക്ലൈമാക്സ് നിങ്ങൾക്ക് തൃപ്തികരമല്ലെന്ന് കണ്ടെത്താനുള്ള അവസരമുണ്ട്, എന്നിരുന്നാലും എതിരാളി തന്റെ ലക്ഷ്യങ്ങൾ നേടിയെന്ന് അറിയുന്നിടത്താണ് ഓരോ വ്യക്തിയിലൂടെയും കടന്നുപോകുന്നത്.

ഈ മെന്റൽ ഗെയിമിൽ ആർക്കാണ് നേട്ടം, ആർക്ക് നഷ്ടം എന്നത് പ്രേക്ഷകർക് വിട്ടുകൊടുക്കുകയാണ് ചിത്രം.സംഗീതസംവിധായകൻ മിഥുൻ മുകുന്ദന്റെ പശ്ചാത്തലസംഗീതം എടുത്തു പറയേണ്ട ഒന്നുതന്നെയാണ്. കഥ പറച്ചിലിലെ വ്യക്തതകൊണ്ടും ഓരോ ക്യാരക്റ്ററിനു കൊടുക്കേണ്ട ഷെയ്ഡ് കൊണ്ടും ഡിഫ്റെന്റ് ആയ ഒരു മികച്ച ത്രില്ലർ മൂവിതന്നെയാണ് റോഷാക്ക്. അതുപോലെതന്നെ വളരെ കൌതുകം നിറഞ്ഞുനിൽക്കുന്ന മറ്റൊന്നാണ് ബിന്ദു പണിക്കരുടെ വീട്, മേജർ സീൻസു കളും ത്രില്ലർ രംഗങ്ങളും ജനങ്ങളെ ത്രില്ലടിപ്പിച്ചിരുത്തിയതും ഈ ഒരു വീടിന്റെ പശ്ചാത്തലത്തിലായിരുന്നു. ആവേശമുണർത്തുന്ന രീതിയിൽ ഉള്ള സെറ്റ് തന്നെയായിരുന്നു ഈ വീടും. മായാനദി, ടു കൺട്രിസ് തുടങ്ങി മനോഹരമായ ചിത്രങ്ങളുടെയും ലൊക്കേഷൻ ഈ വീട് തന്നെയാണ്.

Comments are closed.