അയ്യപ്പനും കോശിയും ഒന്നിച്ചൊരു ന്യൂ ഇയർ ആഘോഷം; പുതുവത്സരം ഭാര്യമാരോടൊപ്പം ആഘോഷിച്ച് പൃഥ്വിരാജും ബിജുമേനോനും…| Biju Menon And Prithviraj Sukumaran Celebrationg New Year With Wifes Malayalam

Biju Menon And Prithviraj Sukumaran Celebrationg New Year With Wifes Malayalam: മലയാളത്തിന്റെ പ്രിയ നടൻ പൃഥ്വിരാജിനൊപ്പം തന്നെ, മലയാള സിനിമ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് അദ്ദേഹത്തിന്‍റെ ഭാര്യയും മുൻ പത്രപ്രവർത്തക കൂടിയായ സുപ്രയ. കൂടാതെ സിനിമ നിര്‍മാണ കമ്പനിയായ പൃഥ്വിരാജ് പ്രൊഡക്ഷന്‍റെ കോ ഫൗണ്ടര്‍ കൂടിയാണ് ഇപ്പോൾ സുപ്രിയ. മകള്‍ അലംകൃതയുടെയും താരങ്ങളുടെയും യാത്രയും വിവരങ്ങളുമെല്ലാം സമൂഹ മാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ, ഭാര്യയോടൊപ്പമുള്ള ന്യൂയർ ആഘോഷത്തിന്റെ ചിത്രമാണ് പ്രിത്വിരാജ് ഏറ്റവും

പുതുതായി തന്റെ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ്‌ ചെയ്തിരിക്കുന്നത്. പോസ്റ്റിനോപ്പം താരം ക്യാപ്ഷൻ നൽകിയത് ഇങ്ങനെയാണ് “താങ്ക് യു 2022 ഫോർ ദി സക്സസ് ദി ഹാപ്പിനെസ്സ് ആൻഡ്‌ ദി ലെസ്സൺസ്, വിഷ് യു ഓൾ എ ഫന്റാസ്റ്റിക് 2023 ” കടുവ എന്ന സിനിമക്ക് ശേഷം ഷാജി കൈലാസും പൃഥ്വിരാജും ഒന്നിച്ച സിനിമയാണ് കാപ്പ. കൊട്ട മധു എന്ന ഗുണ്ടാനേതാവായി പൃഥ്വിരാജ് എത്തിയ ചിത്രം തിയേറ്ററുകളില്‍ നിറഞ്ഞോടുകയാണ് ഇപ്പോൾ. യുവാവായും മധ്യവയസ്കനായും രണ്ട് ഗെറ്റപ്പുകളിൽ ആണ് താരമെത്തിയത്.

മലയാളത്തിലെ ഏറ്റവും മികച്ച താര ദമ്പതിമാര്‍ എന്നറിയപ്പെടുന്നവരാണ് ബിജു മേനോനും സംയുക്ത വര്‍മ്മയും. വളരെ കുറച്ച് നാളുകള്‍ കൊണ്ട് സിനിമയില്‍ തിളങ്ങിയ സംയുക്തയെ പെട്ടെന്ന് വളച്ചെടുത്ത് വിവാഹം കഴിച്ചെന്ന തരത്തിലുള്ള വിമര്‍ശനം മുന്‍പ് ബിജു മേനോന് ലഭിച്ചിരുന്നു. എന്നാല്‍ ദമ്പതിമാർ എന്ന നിലയില്‍ വിട്ടുവീഴ്ചകള്‍ക്ക് തയ്യാറായി മുന്നോട്ട് പോവുകയാണ് താരങ്ങൾ. സമൂഹ മാധ്യമങ്ങളിൽ സജീവമാണ് ബിജുമേനോൻ. ഇപ്പോൾ ശ്രദ്ധ നേടുന്നത് താരം

തന്റെ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച ചിത്രമാണ്. സംയുക്തയോടൊത്ത് അവധി ആഘോഷിക്കുകയാണ് ബിജുമേനോൻ ഇപ്പോൾ. മഞ്ഞ് മൂടിയ പ്രദേശത്ത് ബിജുമേനോന്റെ കൈപിടിച്ചു നിൽക്കുന്ന ചിത്രങ്ങളാണ് പങ്കുവെച്ചത്. ആരാധകർക്ക് ന്യൂ ഇയർ ആശംസകളുമായി ആണ് താരം എത്തിയത്. വിഷിങ് എ ഹെൽത്തി ഹാപ്പി ആൻഡ്‌ പ്രോസ്‌പെറസ് ന്യൂ ഇയർ ടു ഓൾ ഓഫ് യൂ എന്നാണ് ചിത്രത്തിന് ക്യാപ്‌ഷൻ നൽകിയത്.

Rate this post

Comments are closed.