ഓർമ്മകൾ ഒരിക്കലും മായുന്നില്ല.!! കൊച്ചു പ്രേമൻ്റെ ഓർമ്മകളിൽ ബിജുമേനോൻ….| Biju Menon About Kochu Preman Malayalam

Biju Menon About Kochu Preman Malayalam: സിനിമാലോകത്തെയും ആരാധകരെയും കണ്ണീരിലാഴ്ത്തിയാണ് നടൻ കൊച്ചു പ്രേമൻ യാത്രയായത്. സഹപ്രവർത്തകർ ഇപ്പോഴും അദ്ദേഹത്തിന്റെ ഓർമ്മകൾ പങ്കുവെക്കുന്നു. കൊച്ചു പ്രേമനെ കുറിച്ച് നടൻ ബിജു മേനോൻ പങ്കുവച്ച തങ്കം എന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണ വേളയിൽ ഉണ്ടായിരുന്ന ഓർമ്മകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ. ഓർക്കാൻ കഴിയുന്ന നല്ല നിമിഷങ്ങൾ ബാക്കി വെച്ചാണ് കൊച്ചു പ്രേമൻ ചേട്ടൻ നമ്മെ വിട്ടു പിരിഞ്ഞതെന്ന് ബിജു മേനോൻ പറഞ്ഞു.കൊച്ചു പ്രേമൻ ചേട്ടനോടൊപ്പം തങ്കത്തിന്റെ

ഓർമ്മകളിൽ നടൻ ബിജുമേനോൻ ഫേസ്ബുക്കിൽ ഇങ്ങനെ കുറിച്ചു “ ഒപ്പം ഉണ്ടായിരുന്ന കുറച്ചു ദിവസങ്ങൾ ഞങ്ങൾക്ക് ഓർത്തു വെക്കാനുള്ളതാക്കി മാറ്റിയാണ് കൊച്ചു പ്രേമൻ ചേട്ടൻ പോയത്. ഞങ്ങളെ അത്ഭുതപ്പെടുത്തിയ ഒന്നോ രണ്ടോ സീനുകൾ അദ്ദേഹത്തിൻ്റെതായി പടത്തിലുണ്ട്. ചേട്ടൻ്റെ വർക്കിനോടുള്ള പാഷൻ വലിയ പാഠമാണ്. തങ്കത്തിന്റെ കാർന്നോർക്ക് വിട. മിസ്സ് യു ചേട്ടാ..” തങ്കമാണ് കൊച്ചു പ്രേമന്റെ അവസാന ചിത്രം. തൻ്റെ അറുപത്തിയെട്ടാം വയസ്സിൽ ഡിസംബർ നാലിനാണ് താരം വിടവാങ്ങിയത്.

മലയാളത്തിൽ അനേകം സീരിയലുകൾക്ക് പുറമെ 250 ഓളം ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്. ബിജു മേനോൻ, വിനീത് ശ്രീനിവാസന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ശ്യാം പുഷ്കരന്‍ തിരക്കഥ രചിച്ച് നവാഗതനായ സഹീദ് അറാഫത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് തങ്കം. അപർണ ബാലമുരളിയാണ് ചിത്രത്തിലെ പ്രധാന നായിക. 2023 ലാണ് ചിത്രത്തിൻ്റെ റിലീസ് എന്നാണ് അറിയിച്ചിരിക്കുന്നത്.

വര്‍ക്കിംഗ് ക്ലാസ് ഹീറോസ്, ഭാവന സ്റ്റുഡിയോസ് എന്നീ ബാനറുകളിൽ നിർമ്മിക്കുന്ന ചിത്രത്തിൽ ഗിരീഷ് കുല്‍ക്കര്‍ണി, അപര്‍ണ ബാലമുരളി, ഉണ്ണിമായ പ്രസാദ് എന്നിവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഈ ക്രൈം ഡ്രാമ ചിത്രത്തിൻ്റെ ഛായാഗ്രാഹകന്‍ ഗൗതം ശങ്കര്‍ ആണ്. സംഗീതം ബിജിബാല്‍, എഡിറ്റിംഗ് കിരണ്‍ ദാസ്, കലാസംവിധാനം ​ഗോകുല്‍ ദാസ് എന്നിവർ ആണ്. ഫസ്റ്റ് ലുക്ക് പോസ്റ്ററും ഇതിനോടകം തന്നെ റിലീസ് ആയിട്ടുണ്ട്.

Rate this post

Comments are closed.