ജാസ്മിൻ പോകാനുള്ള കാരണം റിയാസിന്റെ വായിൽ നിന്നും പുറത്തായി.. ഡോക്ടർ റോബിൻ ബിഗ്ഗ്‌ബോസ്സിലേക്ക് തിരികെ വരുന്നു.. സത്യാവസ്ഥ ഇങ്ങനെ..!! Bigg boss season 4 malayalam

“ജാസ്മിന്റെ കോഫി ആരും കുടിക്കണ്ട. പ്രത്യേകിച്ച് ജാസ്മിന്റെ മനസ് മടുപ്പിച്ച് ഇവിടെനിന്നും പടിയിറക്കിവിട്ട ദിൽഷ”. റിയാസിന്റെ വാക്കുകൾ ഒരു ഗർജനമായി ബിഗ്ഗ്‌ബോസ് വീട്ടിൽ മുഴങ്ങിക്കേൾക്കുകയാണ്. സത്യം പറഞ്ഞാൽ റിയാസ് തുറന്നിട്ടത് ജാസ്മിൻ എന്ന മത്സരാർത്ഥിയുടെ മനസിന്റെ വാതിലാണ്. അതെ, ജാസ്മിൻ പിൻവാങ്ങിയത് ദിൽഷയെ ഭയന്നിട്ട് കൂടിയാണ്. റോബിന് നീതികിട്ടാൻ വേണ്ടി

ഉഗ്രരൂപിണിയായി മാറിയ ദിൽഷക്ക് മുൻപിൽ ജാസ്മിന്റെ മുട്ടുകൾ വിറച്ചു. അത്‌ ജാസ്മിൻ റിയാസിനോട് പങ്കുവെച്ച ഒരു കാര്യം തന്നെയാണെന്നത് വ്യക്തം. അതിന്റെ ബലത്തിലാണ് ജാസ്മിന്റെ കോഫീ ദിൽഷ കുടിക്കണ്ട എന്ന് റിയാസ് ഉറപ്പിച്ച് പറയുന്നത്. ഇനി അറിയേണ്ടത് ദിൽഷക്ക് ആ കോഫീ കുടിക്കാൻ പറ്റുമോ എന്നതാണ്. കോഫി കുടിക്കും എന്ന വാശിയിലാണ് ദിൽഷ. ബിഗ്ഗ്‌ബോസ് വീട്ടിലെ ഒരു കോഫിക്ക് വേണ്ടി ഇപ്പോൾ പ്രേക്ഷകരെല്ലാം

അക്ഷമരായി കാത്തിരിക്കുകയാണ്. സോഷ്യൽ മീഡിയയിൽ ഇപ്പോൾ പ്രചരിക്കുന്ന ഒരു വാർത്ത ഡോക്ടർ റോബിൻ ഷോയിലേക്ക് തിരിച്ചുവരും എന്നതാണ്. റോബിനെ പുറത്താക്കിയതോടെ ബിഗ്ഗ്‌ബോസ് ഷോയ്ക്ക് ലഭിച്ചുകൊണ്ടിരുന്ന റേറ്റിംഗ് കുത്തനെ താഴേക്ക് പോയെന്നും അതുകൊണ്ട് തന്നെ ഡോക്ടറെ തിരിച്ചെത്തിച്ച് ഷോ ഉഷാറാക്കാൻ അണിയറയിൽ ശ്രമം നടക്കുന്നുവെന്നുമാണ് ഇപ്പോൾ പുറത്തുവരുന്ന വാർത്ത. എന്നാൽ ഈ വാർത്ത ശരിയല്ല എന്നതാണ് മറ്റൊരു റിപ്പോർട്ട്.ബിഗ്ഗ്‌ബോസ് ഷോയ്ക്ക് ചില

നിയമവാലികളുണ്ട്. എവിക്റ്റ് ആയിപ്പോയ മത്സരാർത്ഥിക്ക് ഷോയിലേക്ക് തിരികെ വരാം, എന്ന ഷോയിൽ നിന്നും പുറത്താക്കിയ ഒരാളെ തിരിച്ചുകൊണ്ടുവരാൻ ബിഗ്‌ബോസ് ഷോയുടെ നിയമം അനുവദിക്കുന്നില്ല. എന്തായാലും റോബിൻ ഇനി ഷോയിലേക്ക് പോവേണ്ട എന്നാണ് ഒരുകൂട്ടർ പറയുന്നത്. പുറത്താക്കിയ ഇടത്തേക്ക് അവർക്ക് റേറ്റിംഗ് കൂട്ടിക്കൊടുക്കാൻ ചെല്ലേണ്ട എന്നാണ് ഇവരുടെ പക്ഷം. അതേ സമയം മറ്റൊരു കൂട്ടർ പറയുന്നത് റോബിൻ തിരികെപ്പോയി കപ്പടിക്കണമെന്നാണ്.

Comments are closed.