ബിഗ്ഗ്‌ബോസ്സിൽ വാക്കുതർക്കങ്ങൾ അതിരുകടക്കുന്നു.. ബിഗ്ഗ്‌ബോസ് ഷോയിൽ പൊട്ടിത്തെറിച്ച് ലക്ഷ്മിപ്രിയ.!! അപ്പോൾ കാണുന്നവരെ അപ്പൻ എന്ന് വിളിക്കുന്നവരെ വിരൽ ചൂണ്ടി ഡോക്ടർ റോബിൻ.!! Bigg boss season 4 malayalam April 22

ബിഗ്ഗ്‌ബോസ് വീട്ടിൽ നിറയെ പ്രശ്നങ്ങളാണ്. ഓരോ ദിവസവും വ്യക്തിബന്ധങ്ങൾ വഷളായിപ്പോകുന്ന രീതിയിൽ കാര്യങ്ങൾ കൂടുതൽ കലുഷിതമായിക്കൊണ്ടിരിക്കുകയാണ്. ഇപ്പോൾ ചാനൽ പുറത്തുവിട്ടിരിക്കുന്ന പുതിയ പ്രൊമോ വീഡിയോ കണ്ട് പ്രേക്ഷകർ ഒന്നാകെ നടുങ്ങിയിരിക്കുകയാണ്. ആരൊക്കെ തമ്മിലാണ് അങ്ങോട്ടുമിങ്ങോടും പോര് വിളിച്ചുകൊണ്ടിരിക്കുന്നത് എന്ന് പോലും മനസിലാകാത്ത വിധം എന്തൊക്കെയോ സംഭവിച്ചുകൊണ്ടിരിക്കുന്നു.

ലക്ഷ്മിപ്രിയയുടെ രോഷം കണ്ട് പ്രേക്ഷകർ പോലും പേടിച്ചുപോവുകയാണ്. അപ്പോൾ കാണുന്നയാളെ അപ്പൻ എന്ന് വിളിക്കുന്ന സ്വഭാവം ശരിയല്ല എന്ന് പറഞ്ഞുകൊണ്ടാണ് ഡോക്ടർ റോബിൻ ഇന്നത്തെ അങ്കം തുടങ്ങിവെക്കുന്നത്. പിന്നാലെ ലക്ഷ്മിപ്രിയയും അശ്വിനും രോഷാകുലരാകുന്നതും പ്രൊമോ വീഡിയോയിൽ കാണാം. ഒറ്റത്തന്തക്ക് പിറന്നവളാണ് ഞാൻ എന്ന് പറഞ്ഞുകൊണ്ട് റോബിനെ പൊളിച്ചടുക്കുകയാണ് ലക്ഷ്മി. നമ്മളെല്ലാവരും

ഒറ്റത്തന്തക്ക് ജനിച്ചിട്ട് തന്നെയാണ് ഇവിടെ വന്ന് നിൽക്കുന്നതെന്ന് പറഞ്ഞ് അശ്വിനും ചീറിപ്പായുന്നുണ്ട്. ഇതെല്ലാം കണ്ടിട്ടും കേട്ടിട്ടും ഒരു കൂസലുമില്ലാതെയാണ് ഡോക്ടറുടെ ഇരിപ്പ്. ‘നിലപാടിൽ ഉറച്ചു നിൽക്കടാ നീ’ എന്ന് പറഞ്ഞുകൊണ്ട് അശ്വിനെ വീണ്ടും പ്രകോപിപ്പിക്കുകയാണ് ഡോക്ടർ. ‘ലക്ഷ്മിപ്രിയ എന്ത് പറയുന്നോ, അതിൽ ഉറച്ചുനിൽക്കുന്ന ആളാണ്, മൈൻഡ് ഇറ്റ്’ എന്ന് പറഞ്ഞുകൊണ്ട് റോബിന് നേരെ വിരൽ ചൂണ്ടുന്ന ലക്ഷ്മിപ്രിയ വരും എപ്പിസോഡുകളിൽ

ബിഗ്ഗ്‌ബോസ് വീട്ടിൽ ആളിപ്പടരുന്ന ഒരു തീ തന്നെയാകും എന്ന കാര്യത്തിൽ സംശയമില്ല. അതേ സമയം ഡോക്ടർ വീണ്ടും ആക്റ്റീവ് ആയല്ലോ എന്നും ഇങ്ങനെ സ്വന്തമായി നിലപാടുകൾ ഉള്ളവരാണ് ബിഗ്ഗ്‌ബോസ് പോലൊരു ഷോയിൽ വേണ്ടതെന്നും പറഞ്ഞുകൊണ്ട് ഒരുകൂട്ടം ബി ബി പ്രേക്ഷകർ മുന്നോട്ടുവന്നിട്ടുണ്ട്. അക്കൂട്ടരുടെ കണ്ണിൽ ലക്ഷ്മിയുടെ മൈൻഡ് ഇറ്റ് പ്രയോഗം പുതിയൊരു നാടകം മാത്രമാണ്. കഴിഞ്ഞ സീസണിൽ ഒരു ‘മൈൻഡ് യുവർ വേഡ്സ്’ പ്രയോഗം ഞങ്ങൾ കണ്ടതാണെന്നും പ്രേക്ഷകർ പറയുന്നുണ്ട്.

Comments are closed.