ജീവിതം പോലെ അൺപ്രെഡിക്റ്റബിൾ ആണ് ബിഗ്‌ബോസും; സസ്പെൻസ് ഒളിപ്പിച്ചു വെച്ച ബിഗ്‌ബോസ് സീസൺ സിക്സ് പ്രൊമോയുമായി മോഹൻലാൽ.!! Bigg Boss Malayalam Season 6 Prediction List

Bigg Boss Malayalam Season 6 Prediction List : ബിഗ്‌ബോസ് മലയാളം സീസൺ 6 നമ്മുടെ സ്വീകരണ മുറിയിലേക്ക് എത്താൻ ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കി. ബിഗ്‌ബോസിന്റെ രണ്ടാം പ്രോമോയും ആയി എത്തിയിരിക്കുകയാണ് ഏഷ്യാനെറ്റ്‌. കഴിഞ്ഞ അഞ്ചു സീസണുകളും ഇരുകയ്യോടെ സ്വീകരിച്ച പ്രേക്ഷകർ സീസൺ 6 നായുള്ള കാത്തിരിപ്പിലാണ് ഇപ്പോൾ. മാർച്ച്‌ മാസം സീസൺ ആരംഭിക്കും എന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ.

ടെലിവിഷൻ ചരിത്രത്തിലെ തന്നെ ഏറ്റവും വ്യത്യസ്തമായ ഒരു ഷോ എന്ന നിലയിൽ ഏറെ ജനശ്രദ്ധ പിടിച്ചു പറ്റാൻ ഷോയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ഏഷ്യാനെറ്റിലാണ് ഷോ സംപ്രേക്ഷണം ചെയ്യുന്നത്. മലയാളത്തിൽ ആദ്യത്തെ സീസൺ മുതൽ ഷോ ഹോസ്റ്റ് ചെയ്യുന്നത് മലയാളികളുടെ പ്രിയപ്പെട്ട ലാലേട്ടൻ ആണ്. ഷോ ജനപ്രിയമായതിന്റെ മറ്റൊരു കാരണം അത് തന്നെയാണ്. പല സാഹചര്യങ്ങളിൽ നിന്നും വരുന്ന മനുഷ്യരെ പുറം ലോകവുമായി ബന്ധപ്പെടാൻ അവസരം കൊടുക്കാതെ

ഒരു വീട്ടിൽ നൂറ് ദിവസം താമസിപ്പിക്കുകയും സമ്മർദ്ദങ്ങൾ നിറഞ്ഞ ഒരുപാട് സാഹചര്യങ്ങൾ അവർക്കിടയിൽ സൃഷ്ടിച്ചു കൊണ്ട് അവർ അതിനെ എങ്ങനെ നേരിടുന്നു എന്നും അതിലൂടെ അവർക്ക് പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം പിടിക്കാൻ കഴിയുന്നുണ്ടോ എന്നും എല്ലാം പരീക്ഷിക്കുക എന്നതാണ് ഷോ. ഹിന്ദിയിൽ ആണ് ഷോ ആരംഭിച്ചത് പിന്നീട് എല്ലാ ഭാഷകളിലും തന്നെ ഷോ ആരംഭിച്ചു. സെലിബ്രിറ്റികൾ ആണ് മത്സരാർഥികൾ. കഴിഞ്ഞ തവണ വ്യത്യസ്തമായി സാധാരണ പ്രേക്ഷകരിൽ നിന്നും ഒരു വ്യക്തിയെ

തിരഞ്ഞെടുത്തിരുന്നു. ഇത്തവണയും അത് ആവർത്തിക്കും. ബിഗ്‌ബോസ് മത്സരാർത്ഥികളുടെ പ്രെഡിക്ഷൻ ലിസ്റ്റുകളുമായി സോഷ്യൽ മീഡിയ വളരെ സജീവമാണ്. ഇപോഴിതാ രണ്ടാമത്തെ ബിഗ്‌ബോസ് പ്രോമോയും ആയി എത്തിയിരിക്കുകയാണ് ഏഷ്യാനെറ്റ്‌. ജീവിതം അൺപ്രെഡിക്റ്റബിൾ ആണെന്ന് പറഞ്ഞു വെയ്ക്കുന്ന പ്രോമോ ആണ് പുറത്തിറങ്ങിയിരിക്കുന്നത്. പ്രേക്ഷകർ ഉത്സവ കാലം പോലെ ആഘോഷിക്കുന്ന സമയം തന്നെയാണ് ബിഗ്‌ബോസ് കാലം. ഇത്തവണ ആരാണ് ജനങ്ങളുടെ രാജാവാകുന്നതെന്ന് കാണാൻ കാത്തിരിക്കുകയാണ് ഓരോ പ്രേക്ഷകരും.

Comments are closed.