പത്ത് ലക്ഷത്തിന്റെ പെട്ടിയുമെടുത്ത് റിയാസ് സലിം ബിഗ്ഗ്‌ബോസിനോട് വിട പറയുന്നു.!! പ്രോമോ ഈസ് നോട്ട് എ പ്രോമിസ് എന്ന് ഉച്ചത്തിൽ വിളിച്ചുപറഞ്ഞ് റിയാസിന്റെ ആരാധകർ.!! ബിഗ്ഗ്‌ബോസിൽ ഇന്ന് വമ്പൻ ട്വിസ്റ്റ്..Bigg boss Malayalam 4 June 30

അങ്ങനെ ആവേശോജ്വലമായ ബിഗ്ഗ്‌ബോസ് മാമാങ്കത്തിന് കൊടിയിറങ്ങാൻ ഇനി വെറും മൂന്ന് ദിനങ്ങൾ മാത്രം ബാക്കിയായി. ആരും പ്രതീക്ഷിക്കാത്ത ഒരു ടിസ്റ്റുമായാണ് ഇപ്പോൾ ബിഗ്ഗ്‌ബോസ് എത്തിയിരിക്കുന്നത്. ഇന്നത്തെ എപ്പിസോഡിലാണ് പ്രേക്ഷകരെ അത്ഭുതപ്പെടുത്തുന്ന ആ വഴിത്തിരിവ് ഷോയിൽ സംഭവിക്കുക. നിലവിൽ ആറ് മത്സരാർത്ഥികളാണ് ഫൈനൽ വീക്കിൽ മത്സരിച്ചുകൊണ്ടിരിക്കുന്നത്. അതിൽ ഒരാൾക്ക് ബിഗ്ഗ്‌ബോസ് നൽകുന്ന പണപ്പെട്ടിയുമായി മത്സരം അവസാനിപ്പിച്ച് മടങ്ങാം. രണ്ട് ലക്ഷം രൂപയാണ് മത്സരാർത്ഥികൾക്ക് ഇതിനായി ബിഗ്ഗ്‌ബോസ് ഓഫർ വെക്കുന്നത്. എന്നാൽ അതിനുശേഷം അഞ്ച് ലക്ഷം രൂപയും പിന്നീട് പത്ത് ലക്ഷം വരെയും ബിഗ്ഗ്‌ബോസ് ഓഫർ ചെയ്യുന്നുണ്ട് എന്നതും പ്രോമോ വീഡിയോയിൽ

നിന്ന് കാണാം. എന്നാൽ പ്രേക്ഷകരെ ഞെട്ടിക്കുന്ന ഒരു വിവരം എന്തെന്നാൽ റിയാസ് പണപ്പെട്ടിയുടെ അടുക്കലേക്ക് നടക്കുന്നതിന്റെ ഒരു പ്രോമോ വീഡിയോ ചാനൽ പുറത്തുവിട്ടിരുന്നു. പത്ത് ലക്ഷം രൂപ അടങ്ങിയ പെട്ടിക്കരികിലേക്ക് റിയാസ് സലിം നടന്നടുക്കുമ്പോൾ ലക്ഷ്മിപ്രിയയും സൂരജുമെല്ലാം അരുത് എന്ന് പറഞ്ഞ് റിയാസിനെ മടക്കിവിളിക്കുന്നുണ്ട്. എന്നാൽ റിയാസ് പെട്ടി എടുക്കുമോ ഇല്ലയോ എന്നതിന് യാതൊരു ഉറപ്പും പ്രേക്ഷകർക്ക് ഇതുവരെയും ലഭിച്ചിട്ടില്ല. ‘പ്രോമോ ഈസ് നോട്ട് എ പ്രോമിസ്’ എന്നാണ് ഈ രംഗം കണ്ട് ചില പ്രേക്ഷകർ കമ്മന്റ് ചെയ്യുന്നത്. എന്നാൽ വീടിന് പുറത്ത് തനിക്ക് യാതൊരു പിന്തുണയും പ്രേക്ഷകരുടെ ഭാഗത്ത് നിന്നുണ്ടാകില്ല എന്ന് ചിന്തിച്ചിട്ടാകണം റിയാസ് ഇങ്ങനെയൊരു തീരുമാനത്തിലേക്ക് എത്തിയതെന്നും പ്രേക്ഷകർ അഭിപ്രായപ്പെടുന്നുണ്ട്. മറ്റുചിലർ പറയുന്നത് ഈ അവസരത്തിൽ റിയാസ് പത്ത്

ലക്ഷവും കൊണ്ട് മടങ്ങുന്നത് ഉചിതമായ തീരുമാനം തന്നെയെന്നാണ്. നിലവിലെ സാഹചര്യം അനുസരിച്ച് ദിൽഷ, ബ്ലെസ്സ്ലി എന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടുമെന്നത് ഏകദേശം ഉറപ്പാണ്. അങ്ങനെ നോക്കുമ്പോൾ ടോപ് 3 – ൽ വന്നാൽ പോലും ഇങ്ങനെയൊരു തുക റിയാസിന് ലഭിക്കില്ല. മാത്രമല്ല, ഷോയുടെ പകുതിക്ക് വെച്ച് ജോയിൻ ചെയ്തയാൾ എന്ന നിലയിൽ ഈ പരിപാടിയിൽ നിന്ന് റിയാസിന് ലഭിക്കുന്ന വരുമാനം മറ്റുള്ളവരുടേതിനേക്കാളും വളരെ കുറവായിരിക്കും. അങ്ങനെ വരുമ്പോൾ പത്ത് ലക്ഷം രൂപയുടെ പെട്ടി എടുക്കുന്നത് മികച്ച തീരുമാനം എന്നാണ്

പ്രേക്ഷകരിൽ ചിലരുടെ അഭിപ്രായം. വൈൽഡ് കാർഡ് ആയി വന്ന ഒരാൾ ബിഗ്ഗ്‌ബോസ് കിരീടം നേടുന്നു എന്ന ചരിത്രം സൃഷ്ടിക്കണം എന്ന് ആഗ്രഹിച്ചയാളാണ് റിയാസ് സലിം. അങ്ങെനെയുള്ള റിയാസ് ഇങ്ങനെയൊരു പിൻവാങ്ങൽ നടത്തുമോ എന്നും പ്രേക്ഷകർ ചോദിച്ചുവെക്കുന്നുണ്ട്. അതേ സമയം, പത്ത് ലക്ഷത്തിന്റെ പെട്ടി സൂരജ് എടുത്തിരുന്നുവെങ്കിൽ സൂരജ് രക്ഷപെട്ടേനെ എന്നാണ് പ്രേക്ഷകർ തന്നെ അഭിപ്രായപ്പെടുന്നത്. എന്നാൽ പുറത്ത് തനിക്ക് നല്ല പിന്തുണയുണ്ടെന്ന് കരുതുന്നതിനാൽ സൂരജ് അത് ചെയ്യുന്നുമില്ല. എന്തായാലും ആകാംക്ഷയുടെ മുൾമുനയിലാണ് ഇപ്പോൾ ബിഗ്ഗ്‌ബോസ് ആരാധകർ.

Rate this post

Comments are closed.