ബിഗ്ഗ്‌ബോസ് കലാശക്കൊട്ടിൽ, ഇനി ഒരു എവിക്ഷൻ കൂടി.. മാപ്പ് പറഞ്ഞ് ലക്ഷ്മി, റിയാസും ലക്ഷ്മിയും ഒരുമിച്ചു.!!Bigg Boss latest eviction episode

ബിഗ്ഗ്‌ബോസ് വീട്ടിൽ കലാശക്കൊട്ടിന് തിരിതെളിയുകയാണ്. ഇനി അവശേഷിക്കുന്നത് ആറ് പേർ മാത്രം. നിലവിൽ ഏറ്റവും കൂടുതൽ കണ്ടന്റ് ഉണ്ടാക്കുന്നത് ലക്ഷ്മിപ്രിയയും റിയാസുമാണ്. ഡോക്ടർ റോബിൻ പോയതിന് ശേഷം ബിഗ്ഗ്‌ബോസ് ഷോയെ താങ്ങിനിർത്തിയത് ഇവർ തന്നെയായിരുന്നു. ഇരുവരും തമ്മിലുള്ള യുദ്ധം അവസാനിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം മോഹൻലാൽ വന്ന എപ്പിസോഡിൽ ലക്ഷ്മിപ്രിയ റിയാസിനോട് മാപ്പ് പറയുകയായിരുന്നു.

താൻ സ്വന്തം മകനെപ്പോലെയാണ് നിന്നെ കാണുന്നതെന്നും നാളെ നിനക്ക് ആരുമില്ലാതെ വന്നാലും തൊട്ടടുത്ത് ഞാനുണ്ടാകും എന്ന് പറഞ്ഞുകൊണ്ട് പൊട്ടിക്കരയുകയായിരുന്നു ലക്ഷ്മി. റിയാസും ഏറെ വികാരാധീനനായിരുന്നു. ഇരുവരും തമ്മിലുള്ള പോര് ഇനി വീട്ടിൽ കണ്ടേക്കില്ല. പിന്നെയുള്ളത് ബ്ലെസ്ലിയും ദിൽഷയുമാണ്. ഇവരുടെ സൗഹൃദത്തിന് കോട്ടം തട്ടുന്നതായാണ് ഇപ്പോൾ പ്രേക്ഷകർ കാണുന്നത്. പ്രണയം എന്ന വിഷയം പലപ്പോഴും ദിൽഷ അവസാനിപ്പിച്ചതാണെങ്കിലും ബ്ലെസ്ലി അത്‌ വിടുന്നേയില്ല. ബിഗ്ഗ്‌ബോസ് ഷോ കഴിഞ്ഞ് വീടുകളിലേക്ക് പോയാലും ഫോൺ വിളിക്കണം,

ഫോൺ വിളിച്ചില്ലെങ്കിൽ താൻ മരിച്ചുകളയുമെന്നാണ് ബ്ലെസ്സ്ലിയുടെ ഭീഷണി. ഇത് കേട്ട് ശരിക്കും പെട്ട അവസ്ഥയിലാണ് ദിൽഷ. എന്നാൽ ബ്ലെസ്ലിയുടെ പോക്ക് കണ്ടിട്ട് പ്രേക്ഷകർക്ക് നന്നായി ദേഷ്യം വരുന്നുണ്ട്. ഷോ അവസാനിക്കുന്ന സമയം ബ്ലെസ്ലി കലമുടക്കുകയാണല്ലോ എന്നാണ് പ്രേക്ഷകർ പറഞ്ഞുവെക്കുന്നത്. വളരെ വ്യത്യസ്തമായ ഒരു ഒഴുക്കിലാണ് ഇപ്പോൾ ബ്ലെസ്സ്ലിയുടെ യാത്ര. കഴിഞ്ഞ ദിവസം മോഹൻലാൽ എല്ലാ മത്സരാർത്ഥികളോടും ഒരു നന്ദിപ്രസംഗം പറയാൻ ആവശ്യപ്പെട്ടപ്പോഴും തനിക്ക് ഇപ്പോൾ പറയാൻ സാധിക്കില്ല, ഇപ്പോൾ പറഞ്ഞാൽ സസ്പെൻസ് പോകും എന്നായിരുന്നു ബ്ലെസ്ലിയുടെ മറുപടി.

അമിതമായ ആത്മവിശ്വാസവും ബ്ലെസ്ലിയുടെ വാക്കുകളിൽ പ്രകടമായിരുന്നു. പിന്നെയുള്ളത് സൂരജ്, ധന്യ എന്നിവരാണ്. ഇവരിൽ ഒരാളാകും മിഡ്‌ വീക്ക് എവിക്ഷൻ വഴി പുറത്തുപോകുക. മിക്കവാറും ബുധനോ വ്യാഴമോ ആകും മിഡ്‌ വീക്ക് എവിക്ഷൻ നടക്കുക. ഇന്നലെ ഫൈനൽ വീക്കിലേക്ക് കടന്നു എന്നറിഞ്ഞപ്പോൾ ലക്ഷ്മിപ്രിയയും ധന്യയും വലിയ സന്തോഷത്തിലായിരുന്നു. കറുത്ത പട്ടുസാരി ഉടുത്ത് ഗ്രാൻഡ് ഫിനാലെ സ്റ്റേജിൽ നിൽക്കാനുള്ള തന്റെ ആഗ്രഹം സാധ്യമായതിന്റെ സന്തോഷത്തിലായിരുന്നു ലക്ഷ്മി. മുമ്പ് ഷോയിൽ ഉൾപ്പെടെ 75 ലക്ഷം എന്ന് പറഞ്ഞത് ഇപ്പോൾ എങ്ങനെ 50 ലക്ഷമായി എന്ന സംശയവും ഒരു കൂട്ടർ ചോദിക്കുന്നുണ്ട്.

Comments are closed.