ആരോടും സോറി പറയില്ലെന്ന് പറഞ്ഞ ബ്ലെസ്ലിയെ കൊണ്ട് സോറി പറയിപ്പിച്ച് റിയാസും ലക്ഷ്മിപ്രിയയും.!! ബ്ലെസ്ലി എല്ലാം തുലച്ചു.!! ഇനി ദിൽഷക്കും കഷ്ടകാലം Bigg Boss latest episode

ബ്ലെസ്ലി ഒടുവിൽ എല്ലാം തുലച്ചു…ഒടുവിൽ പ്രേക്ഷകരും ബ്ലെസ്ലിയെ കൈവിടുന്ന കാഴ്ച്ചയാണ് ഇപ്പോൾ അരങ്ങേറുന്നത്. ബിഗ്ഗ്‌ബോസ് വീട്ടിലെ രണ്ട് വൻശക്തികളായ ലക്ഷ്മിപ്രിയയും റിയാസും ഒന്നിച്ചതോടെ ബ്ലെസ്ലിയുടെ കണ്ടകശനി തുടങ്ങി. ഇനിയിത് ബ്ലെസ്ലിയേം കൊണ്ടേ പോകൂ…ഇതിനിടയിൽ പെട്ടുപോകുന്നത് ദിൽഷയാണ്. ബ്ലെസ്ലി പറയുന്ന തെറ്റുകൾ, കാണിച്ചുകൂട്ടുന്ന ശരികേടുകൾ… എല്ലാത്തിനെയും ഒരേപോലെ എതിർക്കാൻ പറ്റാത്ത ഒരവസ്ഥയിലാണ് ദിൽഷ. അത്‌ ദിൽഷക്ക് ഉപദ്രവം ചെയ്യും. ബ്ലെസ്ലിക്ക്‌ ഇപ്പോൾ

നിലവിലുള്ള നെഗറ്റീവ് ഇമേജ് ദിൽഷയിലേക്കും വന്നുചേരുകയാണ്. ദിൽഷയോടുള്ള ബ്ലെസ്ലിയുടെ പ്രണയം വീണ്ടും വീട്ടിൽ ചർച്ചാവിഷയമാവുകയാണ്. ആരൊക്കെ എതിർത്താലും, ദിൽഷ തന്നെ നോ പറഞ്ഞാലും തന്റെ പ്രണയം പ്രേമമായി തന്നെ തുടർന്നുപോകും എന്ന് ഉറപ്പിച്ചുപറയുകയാണ് ബ്ലെസ്ലി. ഒരു പരിധിവിട്ട് ബ്ലെസ്ലിയെ എതിർക്കാൻ കഴിയാത്ത അവസ്ഥയിലാണ് ദിൽഷ. അതേ സമയം ഡിബേറ്റ് ടാസ്ക്കിൽ യുക്തിയില്ലാത്ത ചില പോയിന്റുകൾ ചൂണ്ടിക്കാട്ടി റിയാസിനെ കുറ്റപ്പെടുത്തുകയായിരുന്നു ബ്ലെസ്ലി.

തിരിച്ച് റിയാസും ലക്ഷ്മിപ്രിയയും ചോദിച്ച ചോദ്യങ്ങൾക്ക് ബ്ലെസ്ലിക്ക്‌ മറുപടി ഉണ്ടായിരുന്നില്ല. മാത്രമല്ല, ഒരു വേളയിൽ ബ്ലെസ്ലി സോറി പറയുകയും ചെയ്തു. കഴിഞ്ഞ ദിവസം മോഹൻലാൽ വന്ന എപ്പിസോഡിൽ താൻ ആരോടും സോറി പറയില്ല എന്ന് ബ്ലെസ്ലി പറഞ്ഞിരുന്നു. ബ്ലെസ്ലി ഒരു ഡിബേറ്റ് ടാസ്ക്കിൽ വന്നാൽ പോലും ദിൽഷ പ്രതികരിക്കാതെ, ചോദ്യങ്ങൾ ചോദിക്കാതെ നിശബ്ദയായി ഇരിക്കാറാണ് പതിവ്. സഹമത്സരാർത്ഥികളുടെ നാക്ക് പിഴക്കുന്നതോ,

ഒരു വാക്ക് മാറുന്നതോ നോക്കിയിരിക്കുന്ന സ്വഭാവമാണ് ബ്ലെസ്ലിയുടേത്. മോഹൻലാൽ വരുന്ന എപ്പിസോഡിൽ നിന്ന് നിലവിൽ പുറത്ത് ആർക്കാണ് സപ്പോർട്ട് എന്ന് തിരിച്ചറിയാൻ ശ്രമിക്കുകയും തെറ്റായ ധാരണ നേടിയെടുത്ത് ആ വിവരത്തിന്റെ അടിസ്ഥാനത്തിൽ ചിലരോട് കൂടുതൽ കൂറും മമതയും കാണിക്കാൻ ശ്രമിക്കുകയും ചെയ്യുന്നയാളാണ് ബ്ലെസ്ലിയെന്ന് ഡിബേറ്റിൽ ഏവരും ഒരേ സ്വരത്തിൽ പറഞ്ഞു. എന്താണെങ്കിലും ബ്ലെസ്ലിയെ ഇനി സ്വന്തം ആരാധകർ പോലും പിന്തുണക്കില്ല എന്നാണ് ബിഗ്ഗ്‌ബോസ് പ്രേക്ഷകർ പറഞ്ഞുവെക്കുന്നത്

Comments are closed.